
അനധികൃതമായി ഇന്ത്യയിൽ നുഴഞ്ഞുകയറിയ ബംഗ്ലാദേശി ബംഗാളിൽ മമത ബാനെർജിക്ക് വേണ്ടി പ്രചാരണം ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് ഒരു വ്യക്തി ഇംഗ്ലീഷിൽ പറയുന്നു, “ഞാൻ സൂപ്പർ പവ്വർ ബംഗ്ലാദേശിൽ നിന്നാണ് വരുന്നത്. ഞാൻ കൊൽക്കത്തയിലാണ് താമസിക്കുന്നത്. എൻ്റെ പൂർണ പിന്തുണ മമത ബാനർജിക്കുണ്ട്. പശ്ചിമബംഗാളിൽ ഞങ്ങൾ ബംഗ്ലാദേശികൾ ഉടൻ അധികാരത്തിലെത്തും. എൻ്റെ വാക്കുകൾ ഓർമ്മ വെക്കുക…”. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്:
“ബംഗ്ലാദേശ് സൂപ്പർ പവർ ആണ് പോലും. മതക്ക് ബംഗ്ലാദേശികളുടെ സപ്പോർട്ട് എത്ര വലുതാണെന്ന് നോക്കുക…”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ കുറിച്ച് കൂടി വ്യക്തമായ വീഡിയോ ലഭിച്ചു. ഈ വീഡിയോ 26 നവംബർ 2025ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

പോസ്റ്റ് കാണാൻ – Instagram | Archived
ഈ വീഡിയോയിൽ നമുക്ക് ഓപ്പൺ എ.ഐയുടെ സൊറ സോഫ്റ്റ്‌വെയറിൻ്റെ ലോഗോ നമുക്ക് കാണാം. സൊറ എ.ഐ. വിഡിയോകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നതാണ്.

ഈ വീഡിയോയും സൊറ ഉപയോഗിച്ച് നിർമ്മിച്ചതാണ്. ഞങ്ങൾ എ.ഐ. തിരിച്ചറിയുന്ന വെബ്സൈറ്റുകളിലും ഈ ദൃശ്യങ്ങൾ പരിശോധിച്ചു. Sightengine എന്ന വെബ്സൈറ്റ് പ്രകാരം ഈ വീഡിയോ എ.ഐ. ഉപയോഗിച്ച് നിർമ്മിച്ചതാണ് എന്നത്തിൻ്റെ സാധ്യത 90% ആണ്.

ഇതേ പോലെ hive moderation എന്ന വെബ്സൈറ്റിൽ നടത്തിയ പരിശോധനയിൽ 99.9% ഈ വീഡിയോ എ.ഐ. നിർമ്മിതമാണെന്ന് കണ്ടെത്തി.

നിഗമനം
അനധികൃതമായി ഇന്ത്യയിൽ നുഴഞ്ഞുകയറിയ ബംഗ്ലാദേശി ബംഗാളിൽ മമത ബാനെർജിക്ക് വേണ്ടി പ്രചാരണം ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ എ.ഐ. നിർമ്മിതമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ബംഗാളിൽ താമസിക്കുന്ന അനധികൃത ബംഗ്ലാദേശി പൗരൻ മമത ബാനർജിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ദൃശ്യങ്ങൾ വ്യാജമാണ്…
Fact Check By: Mukundan KResult: Altered


