ഡ്യൂട്ടിയടക്കാതെ ടിവി കടത്താൻ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി എന്ന വാർത്തയുടെ സത്യാവസ്ഥ ഇങ്ങനെയാണ് 

Misleading Political

ഡ്യൂട്ടിയടക്കാതെ ടിവി കടത്താൻ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി എന്ന റിപ്പോർട്ട് ചെയ്യുന്ന വാർത്ത എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ന്യൂസ്‌പേപ്പർ കട്ടിങ് കാണാം. കൊച്ചി വിമാനതാവനത്തിൽ ഡ്യൂട്ടിയടക്കാതെ ടിവി കടത്താൻ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി എന്നാണ് വാർത്ത പറയുന്നത്. പോസ്റ്റിൻ്റെ അടികുറിപ്പിൽ വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “സുരേഷ് ഗോപിയുടെ പുറകെ നടക്കുന്ന സുഡാപ്പികൾ.. ഇത് കാണാതെ പോകരുത്..!! ” 

എന്നാൽ എന്താണ് ഈ വാർത്തയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

 ഈ വാർത്തയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ  ഈ പ്രചരണം പഴയതാണെന്ന് കണ്ടെത്തി. 2017ലാണ് ഈ ന്യൂസ്‌പേപ്പർ കട്ടിങ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയെ കൊച്ചി എയർപോർട്ടിൽ പിടികൂടി എന്ന തരത്തിലായിരുന്നു ഈ കട്ടിങ് വെച്ച് നടത്തിയ പ്രചരണം. പക്ഷെ ഈ വാർത്ത വ്യാജമാണെന്ന് അന്ന് മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ മാനേജർ ആയിരുന്ന അബ്ദുൽ മനഫ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് നമുക്ക് താഴെ കാണാം.

Archived Link

2018ൽ ഏഷ്യാനെറ്റ് നടത്തിയ ഒരു വസ്തുത പരിശോധനത്തിൽ ഈ വാർത്ത തെറ്റാണെന്ന് കണ്ടെത്തി. ഈ റിപ്പോർട്ട് പ്രകാരം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വാർത്തയുടെ സ്രോതസ് ദി ഹിന്ദു 2004ൽ പ്രചരിപ്പിച്ച ഒരു വാർത്തയാണ്. ഈ വാർത്തയിൽ മമ്മൂട്ടി ടിവി കടത്താൻ ശ്രമിച്ചപ്പോൾ പിടികൂടി എന്ന് എഴുതിയിരുന്നില്ല. വാർത്ത പ്രകാരം മമ്മൂട്ടിയും ഭാര്യയും ദുബായിൽ നിന്ന് ഒരു ടിവി വാങ്ങി. കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോൾ മമ്മൂട്ടി ഈ ടിവിയെ കുറിച്ച് അധികൃതരെ അറിയിച്ചിട്ടുണ്ടായിരുന്നു. പക്ഷെ ഈ ടിവിയുടെ കസ്റ്റംസ് ഡ്യൂട്ടി 10000 രൂപ കൂടി അടയ്ക്കണം എന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞപ്പോൾ മമ്മൂട്ടിയുടെ അടുത്ത് ഇത്ര ക്യാഷ് ഉണ്ടായിരുന്നില്ല അതിനാൽ അദ്ദേഹം കുറച്ച് നേരം എയർപോർട്ടിൽ തങ്ങിയിരുന്നു. അദ്ദേഹത്തിനെതിരെ യാതൊരു കേസും എടുത്തിരുന്നില്ല കാരണം നിയമപരമായിരുന്നു അദ്ദേഹം ടിവി കൊണ്ട് വന്നത്.

വാർത്ത വായിക്കാൻ – Asianet | Archived

നിഗമനം

‘ഡ്യൂട്ടിയടക്കാതെ ടിവി കടത്താൻ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി’ എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2004ൽ കസ്റ്റംസിന് അടയ്ക്കേണ്ട 10,000 രൂപ ക്യാഷ് കൈയിൽ ഇല്ലാതിരുന്നതിനെ തുടർന്ന് മമ്മൂട്ടിക്ക് കൊച്ചി വിമാനത്താവളത്തിൽ നേരിട്ടത് ചെറിയ താമസം മാത്രമാണ്. ഇതാണ് ഇപ്പോൾ തെറ്റായ തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഡ്യൂട്ടിയടക്കാതെ ടിവി കടത്താൻ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി എന്ന വാർത്തയുടെ സത്യാവസ്ഥ ഇങ്ങനെയാണ്

Fact Check By: K. Mukundan 

Result: Misleading

Leave a Reply

Your email address will not be published. Required fields are marked *