സുനിത വില്യംസിനെ കുറ്റപ്പെടുത്തി നിയമസഭയില്‍ ധനമന്ത്രി..? പ്രചരിക്കുന്നത് എഡിറ്റഡ് വീഡിയോ…

നാസ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും ഒമ്പത് മാസത്തെ അപ്രതീക്ഷിത ബഹിരാകാശ വാസത്തിന് ശേഷം മാര്‍ച്ച് 19 ന് രാവിലെ ഫ്ലോറിഡ തീരത്ത് സുരക്ഷിതമായി തിരിച്ചെത്തി. ഈ പശ്ചാത്തലത്തില്‍ നിയമസഭയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സുനിത വില്യംസിനെ  തരംതാഴ്ത്തി സംസാരിച്ചു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  പ്രതിസന്ധികള്‍ക്കിടയില്‍ കേരളത്തെ തകര്‍ക്കാന്‍ സുനിത വില്യംസ് ശ്രമിക്കുന്നുവെന്ന തരത്തില്‍ കെ എന്‍ ബാലഗോപാല്‍ പറഞ്ഞുവെന്ന അവകാശപ്പെട്ടാണ് വീഡിയോ  പ്രചരിക്കുന്നത്. ഏതാനും സെക്കന്റുകള്‍ മാത്രമുള്ള ദൃശ്യങ്ങളില്‍ […]

Continue Reading

‘മയക്കുമരുന്ന്-റാഗിംഗ് കൊലപാതകങ്ങള്‍ക്ക് വധശിക്ഷ’..? – ന്യൂസ് കാര്‍ഡ് എഡിറ്റഡാണ്…

കേരളത്തിലെ കൌമാരക്കാരുടെ ഇടയിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതോടൊപ്പം അക്രമ സംഭവങ്ങളും പരക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ലഹരി ഉപയോഗത്തിനും റാഗിംഗിനും ഇനിമുതല്‍ വധശിക്ഷ ആയിരിക്കുമെന്ന അറിയിപ്പുമായി ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  “ശിക്ഷ കുറഞ്ഞു പോയെന്നു പറഞ്ഞ് ഇനി ആരും കരയരുത്  മയക്കു മരുന്നിനും റാഗിംങ്ങ് കൊലപാതകത്തിനും ഇനി  വധശിക്ഷ  കേന്ദ്ര സർക്കാരിന്റെ മയക്കുമരുന്ന് മുക്ത ഭാരതം*  മാഫിയക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും  അമിത് ഷാ  കേന്ദ്ര ആഭ്യന്തരമന്ത്രി” എന്ന […]

Continue Reading

കേരളത്തില്‍ ക‍ഞ്ചാവ് ഉപയോഗവും  വില്‍പ്പനയും നിയമപരമാക്കി എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ വാസ്തവമിങ്ങനെ…

കേരളത്തില്‍ ലഹരി മരുന്ന് ഉപയോഗവും ഇതേ തുടർന്നുള്ള അനിഷ്ട സംഭവങ്ങളും വർദ്ധിച്ചു വരുന്നതായി പുറത്തുവരുന്ന വാർത്താ റിപ്പോർട്ടുകൾ പറയുന്നു. ലഹരിമരുന്ന് കേസുകള്‍ കേരളത്തില്‍ ദിവസേന എന്നോണം വര്‍ദ്ധിക്കുകയാണ്‌. ഈ പശ്ചാത്തലത്തില്‍ കഞ്ചാവ് ഉപയോഗം നിയമപരമാക്കുന്ന ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു എന്ന   24 ന്യൂസിന്‍റെ വാര്‍ത്ത വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  കഞ്ചാവിന്‍റെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും അനുമതി നല്‍കികൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചു. ഇതുപ്രകാരം ഒരു വീട്ടില്‍ ആറ് തൈകള്‍ വരെ നിയമപരമായി വളര്‍ത്താം.. എന്ന ഒരു […]

Continue Reading

പ്രധാനമന്ത്രി നരേന്ദ്ര മോദി സാന്നിദ്ധ്യത്തിൽ രാഖി ബിഡ്‌ല പ്രസംഗിക്കുന്ന ദൃശ്യങ്ങൾ ചെയ്ത് നിർമിച്ചതാണ്    

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ ആം ആദ്മി പാർട്ടി നേതാവ് രാഖി ബിഡ്‌ല  പാർലമെന്‍റില്‍ പ്രസംഗിക്കുന്ന ദൃശ്യങ്ങൾ  എന്ന തരത്തിൽ ഒരു  വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ആം ആദ്മി പാർട്ടി നേതാവ് രാഖി ബിഡ്‌ല പ്രധാനമന്ത്രി […]

Continue Reading

ലഹരി സംഘങ്ങള്‍ക്ക് മുസ്ലീം ലീഗ് സംരക്ഷണമെന്ന് വി.ഡി.സതീശന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം കേരളം വലിയ ഭീതിയില്‍.. ലഹരി സംഘങ്ങള്‍ക്ക് മുസ്ലീം ലീഗ് സംരക്ഷണം.. എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു എന്ന തരത്തില്‍ മനോരമ ഓണ്‍ലൈന്‍ ന്യൂസ് കാര്‍ഡ് എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കനുഗോലു സമരങ്ങളിൽ പോലീസിനെ കയേറ്റം ചെയ്യുന്നവരുടെ Blood പരിശോധനക്ക് അയച്ച് MDMA ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് ഉറപ്പ് വരുത്തണം എന്ന തലക്കെട്ട് നല്‍കി പ്രൊഗ്രെസ്സീവ് മൈന്‍‍ഡ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ജോസഫ് കുര്യന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും […]

Continue Reading

യോഗി ആദിത്യനാഥ് കങ്കണ രണാവത്തിനെ ആലിംഗനം ചെയ്യുന്ന വീഡിയോ A.I. നിർമ്മിതമാണ്    

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി എം.പി. കങ്കണ രണാവത്തിനെ ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ  പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി എം.പി. കങ്കണ രണാവത്തിനെ ആലിംഗനം ചെയ്യുന്നതായി   […]

Continue Reading

ഹൈദരാബാദ് ഔട്ടർ റിങ് റോഡിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന എ.ഐ. വെച്ച് നിർമിച്ച ചിത്രം 

ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ ഒരു ഇൻറ്റർസെക്ഷനിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഹൈദരാബാദിൽ 156 കിലോമീറ്റർ നീളമുള്ള ഒരു റിംഗ് റോഡ് രാജ്യത്തെ തന്നെഏറ്റവും വലിയ റിംഗ് […]

Continue Reading

കൊല്ലത്ത് കട്ടന്‍ചായ മദ്യമെന്ന വ്യാജേന വില്‍പ്പന നടത്തിയ കേസില്‍ പിടിയിലായ യുവതിയുടെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കൊല്ലത്ത് വിദേശമദ്യമെന്ന വ്യാജേന കട്ടന്‍ ചായ വിറ്റത് ലിറ്ററിന് 900 രൂപ നിരക്കില്‍ എന്ന് തുടങ്ങുന്ന ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. കൊല്ലം അഞ്ചാലമ്മൂഡാണ് സംഭവമെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഒരു യുവതി പോലീസ് കസ്റ്റഡിയില്‍ നില്‍ക്കുന്ന മനോരമ ന്യൂസിന്‍റെ വിഷ്വല്‍ സഹിതമാണ് പ്രചരണം. ഹാരിസ് ആന്‍ഫീല്‍ഡ് എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് 9,858ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട് – Instagram Video  Archived Screen Record  എന്നാല്‍ യഥാര്‍ത്ഥത്തില്‍ മദ്യമെന്ന വ്യാജേന […]

Continue Reading

സോണിയ ഗാന്ധി ഒരു വ്യക്തിയുടെ മടിയിൽ ഇരിക്കുന്ന വ്യാജ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു

സമൂഹ മാധ്യമങ്ങളിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ സോണിയ ഗാന്ധി ഒരു വ്യക്തിയുടെ മടിയിൽ ഇരിക്കുന്നതായി കാണാം.  പക്ഷെ ഈ ചിത്രം മോർഫ് ചെയ്ത് നിർമ്മിച്ചതാണെന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.      പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം.ഈ ചിത്രത്തിൽ നമുക്ക് സോണിയ ഗാന്ധി ഒരു വ്യക്തിയുടെ മടിയിൽ ഇരിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് […]

Continue Reading

കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ട രാധയുടെ വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധിയുടെ ചിത്രം എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധ എന്ന സ്ത്രീയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. പ്രയങ്ക ഗാന്ധി പൊട്ടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം കടുവ കൊന്ന രാധയുടെ വീട്ടില്‍ പ്രിയങ്ക എന്ന തലക്കെട്ട് നല്‍കി ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം. Dan E എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived […]

Continue Reading

കോണ്‍ഗ്രസ് മുസ്ലിം പാര്‍ട്ടിയാണെന്നും ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞുവെന്ന വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യമറിയൂ…

കോണ്‍ഗ്രസ് ഒരു മുസ്ലിം പാര്‍ട്ടിയാണെന്നും ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതായി അവകാശപ്പെട്ട് ഒരു ഹിന്ദി വാര്‍ത്താ ക്ലിപ്പ് പ്രചരിക്കുന്നുണ്ട്. പ്രചരണം  സീ ഹിന്ദുസ്ഥാന്‍ ചാനലിന്‍റെ വാര്‍ത്താ വീഡിയോ ആണ് പ്രചരിക്കുന്നത്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള റിപ്പോര്‍ട്ടില്‍ ഉറുദു പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ള ചര്‍ച്ചയാണ് നടക്കുന്നത്. കോണ്‍ഗ്രസ് ഒരു മുസ്ലിം പാര്‍ട്ടിയാണെന്നും ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ പാര്‍ട്ടി ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം […]

Continue Reading

നരേന്ദ്ര മോദിയെ കുവൈറ്റില്‍ വരവേറ്റത് ആളില്ലാ വേദിയാണോ…? വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യമിങ്ങനെ…

കുവൈറ്റ് സ്റ്റേറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ ക്ഷണപ്രകാരം, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബർ 21-22 തീയതികളിൽ കുവൈറ്റിൽ ഔദ്യോഗിക സന്ദർശനം നടത്തുകയുണ്ടായി. കുവൈറ്റില്‍ മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഓഡിയന്‍സ് ഉണ്ടായിരുന്നില്ല എന്നവകാശപ്പെട്ട് ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പരിപാടിയില്‍ ഭൂരിഭാഗവും ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ കാണാം. സ്റ്റേഡിയത്തിലെ സ്ക്രീനുകളില്‍ നരേന്ദ്ര മോദിയുടെ ചിത്രങ്ങളും കാണാം. മോദിയുടെ കുവൈറ്റിലെ വേദിയില്‍ ആളുണ്ടായിരുന്നില്ല എന്നവകാശപ്പെട്ട് […]

Continue Reading

മോഹന്‍ലാല്‍ എംജി കോളജിലെ എബിവിപി പ്രതിനിധിയായിരുന്നു എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം നടന്‍ മോഹന്‍ലാലിന്‍റെ ഒരു പഴയകാല ക്യാമ്പസ് ഫോട്ടോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. നടന്‍ കോളജ് രാഷ്ട്രീയത്തില്‍ എബിവിപി പ്രതിനിധിയായിരുന്നു എന്നതാണ് പ്രചരണം. മോഹന്‍ലാലിന്‍റെ ചിത്രത്തില്‍ എബിവിപി എംജി കോളജ് യൂണിയന്‍ എന്നതാണ് ചിത്രത്തിലെ തലക്കെട്ട്. ഐസ്ക്രീം ക്ലബ്ബ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് നിരവിധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – എന്നാല്‍ യഥാര്‍ത്ഥത്തില്‍ മോഹന്‍ലാല്‍ തിരുവനന്തപുരം എംജി കോളജിലെ എബിവിപി പ്രതിനിധിയായിരുന്നോ? ചിത്രത്തിന് പിന്നിലെ വസ്‌തുത അറിയാം. വസ‌്‌തുത ഇതാണ് ആദ്യം […]

Continue Reading

എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് വി‌ഡി സതീശനെതിരെ വ്യാജ പ്രചരണം…

പ്രതിപക്ഷ നേതാവ് വി‌ഡി സതീശന്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ചു സംസാരിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ മൂന്ന് തവണ ആലോചിക്കണമെന്ന് വിഡി സതീശൻ മാധ്യമ പ്രവര്‍ത്തകരോടായി  പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒപ്പം ആർഎസ്എസ് ചടങ്ങിൽ വിളക്ക് കൊളുത്തുന്ന വിഡി സതീശന്‍റെ ചിത്രവും നല്‍കിയിട്ടുണ്ട്. “കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് തവണ ആലോചിക്കണം… സവർക്കറിന്റെ മുന്നിൽ കുമ്പിടാൻ സെക്കിന്റ് പോലും ചിന്തിക്കേണ്ട” എന്ന വാചകങ്ങള്‍ വീഡിയോയുടെ കുറുകെ […]

Continue Reading

AAP എം.പി. സഞ്ജയ് സിംഗ് ഈ പ്രസംഗം നടത്തിയത് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നിലല്ല 

പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെയും മുന്നിൽ പ്രസംഗം നടത്തി എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്ന് കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ആം ആദ്മി പാർട്ടി എം.പി. സഞ്ജയ് സിംഗ് പാർലാമെന്‍റില്‍ ഒരു പ്രസംഗം നടത്തുന്നതായി […]

Continue Reading

പൂണിത്തുറ ലോക്കല്‍ കമ്മിറ്റി ഓഫിസിലെ കൂട്ടത്തല്ലില്‍ എം.സ്വരാജ് ഓടി രക്ഷപെട്ടു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം എറണാകുളം ജില്ലയിലെ പൂണിത്തുറയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ കൂട്ടത്തല്ല് എന്ന തലക്കെട്ട് നല്‍കി മീഡിയ വണ്‍ നല്‍കിയ വാര്‍ത്ത എന്ന പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം.സ്വരാജ് ഓടി രക്ഷപെട്ടു എന്നുമാണ് പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ടിന്‍റെ ഉള്ളടക്കം. പോരാളി ബോസ് കോണ്‍ഗ്രസ് ആര്‍മി എന്ന ഗ്രൂപ്പില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ […]

Continue Reading

രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഇരുന്ന് ഉറങ്ങിയപ്പോള്‍ ഭരണപക്ഷം പരിഹസിക്കുന്ന വീഡിയോയാണോ ഇത്? വസ്തുത അറിയാം..

വിവരണം പ്രതിപക്ഷ നേതാവ് ഇവനൊക്കെ രാത്രി എന്താണ് പണിയെന്ന് അന്വേഷണം നടത്തണം പൊതുഖജനാവിലെ സുരക്ഷയും തീറ്റയും കുടിയും താമസവും എന്നിട്ട് പാർലിമെന്റ്റിലെ ഉറക്കം? നാണക്കേട്.. എന്ന തലക്കെട്ട് നല്‍കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഇരുന്ന ഉറങ്ങുന്നതും ഇതിനെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പരിഹസിക്കുകയും ചെയ്യുന്ന വീ‍ഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. റെഡ് ആര്‍മി ഓഫീഷ്യല്‍സ് എന്ന ഗ്രൂപ്പില്‍ ചുവപ്പിന്‍റെ കൂട്ടുകാര്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook […]

Continue Reading

എം‌വി ഗോവിന്ദന്‍ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുന്നു എന്നു പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇതാണ്…

സിപിഎം സംസ്ഥാന സെക്രട്ടറിയും പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗവുമായ എംവി ഗോവിന്ദന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  “…ഭരണകൂടത്തിന്‍റെ ഭാഗമാണ്. ഇവിടെ പിണറായി വിജയന്‍റെ ഭരണകൂടമാണ് എന്നു പറയുന്നുണ്ടെങ്കിലും അത് ശുദ്ധ അസംബന്ധമാണ്. അതായത് നരേന്ദ്ര മോദിയുടെ ഭരണകൂടം തന്നെയാണ് കേരളത്തിലും….” ഈ വാചകങ്ങള്‍ ഒരു അഭിമുഖത്തിനിടെ എം‌വി ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നതായാണ് വീഡിയോയില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. അദ്ദേഹം മോദീയെ പുകഴ്ത്തി സംസാരിക്കുകയാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള […]

Continue Reading

റിപ്പോര്‍ട്ടര്‍ ചാനല്‍ കറസ്പോണ്ടറിനെതിരെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വ്യാജ പ്രചരണം

റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്‍റ് ആർ റോഷിപാലിനെ കരുനാഗപ്പള്ളിയില്‍ സി‌പി‌എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്. പ്രചരണം  പ്രചരിക്കുന്ന പോസ്റ്ററില്‍ “കരുന്നാഗപ്പള്ളിയിലെ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം റിപ്പോര്‍ട്ടര്‍ ടിവിയുടെ റോഷി പാലിന്റെ ജനനേന്ദ്രിയം തകര്‍ന്നു,ഗുരുതര പരിക്ക്” എന്ന വാചകങ്ങള്‍ക്കൊപ്പം റോഷി പാലിന്‍റെ ചിത്രവും നല്‍കിയിട്ടുണ്ട്. കൂടാതെ  “കിട്ടേണ്ടവരിൽ നിന്ന് തന്നെ കിട്ടുമ്പോൾഒരു ത്രില്ല് വേറെ തന്നെസങ്കടങ്ങളിൽ സന്തോഷിക്കരുത് എന്നാണ്.എന്നാലും ഇത് സന്തോഷിക്കാതിരിക്കാൻ പറ്റുന്നില്ല…ആരെയാണോ ഇവൻ സന്തോഷിപ്പിച്ചത് എങ്കിൽ അവരിൽ നിന്ന് കിട്ടുന്ന അംഗീകാരത്തിൽ […]

Continue Reading

പ്രധാനമന്ത്രി മോദി തനിക്ക് വല്യേട്ടനെ പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു എന്ന തരത്തിലുള്ള വീഡിയോ എഡിറ്റഡാണ് 

“എനിക്ക് നരേന്ദ്ര മോദി വല്യേട്ടൻ” എന്ന് കേരളം മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതിന്‍റെ ഒരു വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ക്ലിപ്പ് എഡിറ്റ് ചെയ്തതാണെന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി. എന്താണ് മുഖ്യമന്ത്രി യഥാർത്ഥത്തിൽ പറഞ്ഞത് നമുക്ക് നോക്കാം. പ്രചരണം പോസ്റ്റ് കാണാൻ – Facebook | Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു ചെറിയ വീഡിയോ ക്ലിപ്പ് കാണാം. ഈ ക്ലിപ്പിൽ മുഖ്യമന്ത്രി വിജയൻ പറയുന്നു, […]

Continue Reading

സിപിഎം പ്രവര്‍ത്തകര്‍ ശ്രീരാമ സ്തുതി ഭജന പാടുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം സിപിഎം പ്രവര്‍ത്തകര്‍ രാമസ്തുത പാടുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ജയ് റാം, ശ്രീറാം എന്ന് തുടങ്ങുന്ന ഭക്തിഗാനം ഒരു സദസിന് മുന്‍പില്‍ സംഘമായി പാടുന്നം സിപിഎം പ്രവര്‍ത്തകര്‍ എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. 1,പള്ളിയല്ല പണിയണം പള്ളിക്കൂടമായിരം 2,ഒരു ക്ഷേത്രം തകർന്നാൽ അത്രയും അന്ധവിശ്വാസം കുറയും ഉദര നിമിത്തം അന്തം കമ്മികൾ റൂട്ട് മാറ്റിപ്പിടിച്ചു എന്ന തലക്കെട്ട് നല്‍കി ടോം എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോക്ക് നിരവധി റിയാക്ഷനുകളും […]

Continue Reading

പി.കെ.ഫിറോസ് സന്ദീപ് വാര്യര്‍ക്കെതിരെ നടത്തിയ പ്രസംഗമല്ലാ ഇത്.. വസ്‌തുത അറിയാം..

വിവരണം ബിജെപി-ആര്‍എസ്എസ് നേതാവായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇതില്‍ യൂത്ത് ലീഗിന് സന്ദീപ് വാര്യരെ യുഡിഎഫില്‍ എടുത്തതില്‍ അതൃപ്തിയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസംഗിക്കുന്നു എന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മീഡിയ വണ്‍ സന്ദീപ് വാര്യര്‍ പാണക്കാട് എത്തിയ വാര്‍ത്തയോടൊപ്പം പി.കെ.ഫിറോസ് ഇതിനെതിരെ പ്രസംഗിക്കുന്നു എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇതാണ് പി.കെ.ഫിറോസിന്‍റെ വാക്കുകള്‍-  “ഈ നാട്ടിലെ പിന്നോക്കെക്കാരെ മുഴുവന്‍ അധിക്ഷേപിച്ചിട്ട് കുറച്ച് കഴിയുമ്പോള്‍ […]

Continue Reading

കോണ്‍ഗ്രസിന് വോട്ട് കൊടുത്താല്‍ ഇവരെല്ലാം നാളെ ബിജെപിക്കാരാകുമെന്ന് കെ.മുരളീധരന്‍ പറഞ്ഞോ? 

വിവരണം പാലക്കാട് കോണ്‍ഗ്രസിന് വോട്ട് കൊടുത്തിട്ട് കാര്യമില്ലാ.. ഇവരെല്ലാം നാളെ ബിജെപി ആകും മനസ് തുറന്ന് ലീഡറിന്‍റെ മകന്‍ കെ.മുരളീധരന്‍.. പാലക്കാട് വോട്ടര്‍മാരെ ജാഗ്രത.. എന്ന തലക്കെട്ട് നല്‍കി ഒരു വീ‍ഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതാനം സെക്കെന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള മീഡിയ വണ്‍ ചാനലിന്‍റെ ലോഗോ സഹിതമുള്ള വീഡിയോയാണിത്. നിങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് കൊടുത്തിട്ട് കാര്യമില്ലാ ഇവരൊക്കെ നാളെ ബിജെപിക്കാരാകും.. എന്നാണ് വീഡിയോയില്‍ കെ.മുരളീധരന്‍ പറയുന്നത്. പകരനേല്ലൂര്‍ സഗാക്കള്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന […]

Continue Reading

പാര്‍ലമെന്‍റില്‍ വനിതാ എം‌പി അമിത് ഷായോട് കയര്‍ത്ത് സംസാരിക്കുന്നു എന്നു പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാണ്… 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് പ്രതിപക്ഷത്തെ വനിതാ എംപി കയര്‍ത്ത് സംസാരിക്കുന്ന ദൃശ്യങ്ങൾ എന്നവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട് പ്രചരണം നിങ്ങൾക്ക് ഒന്നുമറിയില്ല നിങ്ങൾ മിണ്ടാതിരിക്ക് എന്ന് വളരെ കർക്കശ്യത്തോടെ വനിത എംപി പറയുന്നതും ഇത് കേട്ടിട്ട് എന്നവണ്ണം അമിത് ഷാ തന്‍റെ സീറ്റിലേക്ക് ഇരിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. വനിതാ എം‌പി അമിത് ഷായോട് കയര്‍ത്തു  സംസാരിച്ചു എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇരിക്കടാ ചാണകമേ അവിടെ.. ” FB post എന്നാൽ രണ്ട് വ്യത്യസ്ത […]

Continue Reading

കൂറ്റന്‍ തിമിംഗലം കപ്പല്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ല,  എ‌ഐ നിര്‍മ്മിതം…    

സമുദ്രം വിസ്മയങ്ങളുടെ മാത്രമല്ല, ദുരൂഹതകളുടെയും വലിയ കലവറയാണ്. ഭീമൻ മത്സ്യം കപ്പലിനെ പകുതിയായി തകർക്കുന്ന വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നുണ്ട്.  പ്രചരണം  കടലിലൂടെ സഞ്ചരിക്കുന്ന കപ്പലില്‍ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങള്‍ എന്നു തോന്നുന്ന തരത്തിലുള്ള വീഡിയോ ആണ് കൊടുത്തിട്ടുള്ളത്. ദൃശ്യങ്ങളില്‍ ഒരു വലിയ കപ്പലിന് സമീപത്ത് കൂടെ കൂറ്റന്‍ തിമിംഗലം നീന്തി നടക്കുന്നത് കാണാം. ഏതാനും നിമിഷങ്ങള്‍ക്കകം അത് കപ്പലിനടിയിലൂടെ ചെന്ന് രണ്ടു കഷണമാക്കി കപ്പല്‍ തകര്‍ത്ത് എറിയുന്നതും കാണാം. തുടര്‍ന്ന് തിമിംഗലം വീഡിയോ […]

Continue Reading

വി‌ഐ‌പി-സ്കൈ ബാഗ് നിര്‍മ്മാതാക്കള്‍ ലവ് ജിഹാദ് പ്രോല്‍സാഹിപ്പിക്കുന്ന പരസ്യവുമായി രംഗത്ത്  എന്നു പ്രചരിപ്പിക്കുന്നത് എഡിറ്റഡ് വീഡിയോ ഉപയോഗിച്ച്…   

‘ലവ് ജിഹാദ്’ അവകാശവാദങ്ങളുമായി അടുത്തിടെ സോഷ്യൽ മീഡിയയിൽ നിരവധി ആരോപണങ്ങൾ വരുന്നുണ്ട്. പ്രമുഖ ബാഗ് നിര്‍മ്മാതാക്കളായ വിഐപി ഇൻഡസ്ട്രീസ്  ലാവ് ജിഹാദ് പ്രോല്‍സാഹിപ്പിക്കുന്ന ഒരു പരസ്യം മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം  ‘വി‌ഐ‌പി ബാഗ് സ്കൈബാഗ്’ സ്യൂട്ട്കേസുകളുടെ ദൃശ്യങ്ങൾക്കൊപ്പം ഒരു ഹിന്ദു യുവതിയും ഒരു മുസ്ലീം പുരുഷനും തമ്മിലുള്ള പ്രണയകഥയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. പ്രചരിക്കുന്ന സീനുകളില്‍ ഹിന്ദു യുവതിയുടെ നെറ്റിയിലെ പൊട്ട് നീക്കം ചെയ്യുന്നതും ദാവണി മാറ്റി ധരിക്കാന്‍ ഇസ്ലാം […]

Continue Reading

ഇസ്കോണ്‍ ക്ഷേത്രത്തിലെ മനോഹരമായ ചലിക്കുന്ന പെയിന്‍റിംഗ്- വീഡിയോ എ‌ഐ നിര്‍മ്മിതം… 

ഇസ്കോണ്‍ ക്ഷേത്രങ്ങള്‍ ലോകത്ത് പലയിടത്തുമുണ്ട്. വിദേശികളടക്കമുള്ള ഹൈന്ദവ വിശ്വാസികള്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും വിശ്വാസവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. ഇസ്കോണ്‍ ക്ഷേത്രത്തിലെ മനോഹരമായ ഒരു പെയിന്‍റിംഗിന്‍റെ പ്രത്യേകത വര്‍ണിച്ചുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ചലിക്കുന്നതായി തോന്നുന്ന തരത്തിലുള്ള മനോഹരമായ പെയിന്‍റിംഗുകളുടെ വീഡിയോ ആണ് ഇസ്കോണ്‍ ക്ഷേത്രത്തിലേത് എന്നവകാശപ്പെട്ട് പ്രചരിക്കുന്നത്. “ഇത് പ്രശസ്തമായ ഇസ്‌കോൺ ക്ഷേത്രത്തിലെ ഒരു പ്രത്യേക തുണിയിൽ 3d – 4d പെയിൻ്റിംഗ് ആണ്. പാട്ടിനനുസരിച്ച് മാറുന്ന ഭാവം കാണുക. ഇത് ഇലക്ട്രോണിക്, ഡിജിറ്റൽ […]

Continue Reading

കാവി വസ്ത്രം അണിഞ്ഞ വി.ഡി.സതീശന്‍റെ ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം തൃശൂര്‍ പൂരം കലക്കാന്‍ പോലീസ് ആസൂത്രിതമായി ശ്രമം നടത്തിയതാണെന്ന പി.വി.അന്‍വറിന്‍റെ അരോപണം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ അറിവോടെയാണ് ഇതിനായി ആര്‍എസ്എസുമായി ഗൂഡാലോചന നടത്തിയതെന്നും ആരോപണം അന്‍വര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കാവി വസ്ത്രം അണിഞ്ഞ വി.ഡി.സതീശന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമനായി പ്രചരിക്കുന്നുണ്ട്. ഇനി ഈ വർഷവും പൂരത്തിന്‍റെ ഭാഗമായി കലക്കൽ ഉണ്ടാകും. എന്ന തലക്കെട്ട് നല്‍കി ബോംബ് സീന എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും […]

Continue Reading