ഈ പ്രസംഗം ഇ.പി.ജയാരജന്‍ മുഖ്യമന്ത്രിക്ക് എതിരെ നടത്തിയതല്ലാ.. വസ്‌തുത അറിയാം..
വിവരണം
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഒടുവില്‍ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും ഇ.പി.ജയരാജനെ നീക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു ജയരാജനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ജയരാജന്‍ പിണറായിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പരസ്യ പ്രസ്താവന നടത്തിയെന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പോടാ പുല്ലേ സൂക്ഷിച്ച് കളിച്ചോണം എന്ന് ഇ.പി.ജയരാജന്‍ പ്രസംഗിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഇത് പിണറായിയെ കുറിച്ചാണെന്നാണ് അവകാശവാദം. സമദ് ചൂണൂര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന വീഡിയോ കാണാം -
Facebook Post |
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇ.പി.ജയരാജന്‍ പിണറായി വിജയിനെതിരെ പ്രതികരിച്ചപ്പോഴുള്ള വീഡിയോയാണോ ഇത്? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിമുകള്‍ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും യൂട്യൂബില്‍ നിന്നും ഇതെ വീഡിയോയുടെ പൂര്‍ണ്ണരൂപം കണ്ടെത്താന്‍ കഴിഞ്ഞു. 10 വര്‍ഷം മുന്‍പ് അതായത് 2014 ഫെബ്രുവരി 21ന് മീഡിയ വണ്‍ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയാണ് കണ്ടെത്താന്‍ കഴിഞ്ഞത്. E.P. Jayarajan warns congress on CBI probe in TP case എന്നതാണ് വീഡിയോയ്ക്ക് നല്‍കിയ തലക്കെട്ട്. ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇ.പി.ജയരാജന്‍ നടത്തിയ പ്രതികരണമാണ് വീഡിയോയുടെ ഉള്ളടക്കം. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല സിബിഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ സിപിഎം നേതാക്കളെ ഒരു പുല്ലും ചെയ്യാന്‍ പോകുന്നില്ലായെന്നും പോടാ പുല്ലേ എന്ന് പറയുമെന്നാണ് ഇ.പി.ജയരാജന്‍റെ വാക്കുകള്‍. ഈ പ്രസ്താവന ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
വാര്‍ത്ത വീഡിയോയുടെ പൂര്‍ണ്ണരൂപം ഇതാണ്-
ഇതുമായി ബന്ധപ്പെട്ട കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തിതില്‍ നിന്നും ദ് ഹിന്ദു നല്‍കിയ വാര്‍ത്ത റിപ്പോര്‍ട്ട് കണ്ടെത്താന്‍ കഴിഞ്ഞു. സിപിഎം നേതാക്കള്‍ വരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട കേസ് സിബിഐയ്ക്ക് വിടാന്‍ നീക്കമെന്ന വാര്‍ത്തയാണിത്. വാര്‍ത്തയുടെ പൂര്‍ണ്ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
നിഗമനം
ടിപി ചിന്ദ്രശേഖരന്‍ വധക്കേസ് സിബിഐയ്ക്ക് വിടാനുള്ള നീക്കത്തിനെതിരെ അന്നത്തെ അഭ്യന്തരമന്ത്രിക്കും സിബിഐയ്ക്കും എതിരെ ഇ.പി.ജയരാജന്‍ നടത്തിയ വിവാദ പ്രസംഗമാണ് ഇപ്പോള്‍ പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശം എന്ന പേരില്‍ പ്രചരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.