
പുതുവര്‍ഷത്തില്‍ ഇപ്പോള്‍ വിനിമയത്തിലുള്ള 500 രൂപ നോട്ടുകൾ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് ചില അഭ്യൂഹങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
നിലവില്‍ 500 രൂപ നോട്ടിലുള്ള മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റി ശ്രീരാമന്‍റെ ചിത്രം പതിച്ച പുതിയ നോട്ട് പുറത്തിറങ്ങാൻ പോകുന്നുവെന്നാണ് പ്രചരണം നടത്തുന്നത്. ചില പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്.
പുറത്തിറക്കാൻ പോകുന്ന പുതിയ നോട്ടിന്‍റെ ചിത്രവും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. “അടുത്ത നിലവിളിക്കും നെഞ്ചത്തടിക്കും സമയമായി… പുതിയ 500രൂപ നോട്ട്….” എന്ന അടിക്കുറിപ്പ് ചിത്രത്തിന് നല്‍കിയിട്ടുണ്ട്.

എന്നാൽ വ്യാജ പ്രചാരണമാണിതെന്ന് അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് തിരഞ്ഞെങ്കിലും അവകാശവാദത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭ്യമായില്ല. രാജ്യത്ത് നോട്ട് പിൻവലിക്കുന്നത് മുൻകൂറായി അറിയിച്ചിട്ടുണ്ടെങ്കിൽ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു. എന്നാൽ, അത്തരം മാധ്യമ വാര്‍ത്തകളില്ല.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ തിരഞ്ഞെങ്കിലും അതിലും നോട്ട് നിരോധനവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ ഒന്നും നല്‍കിയിട്ടില്ല. കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊച്ചി ആസ്ഥാനവുമായി ബന്ധപ്പെട്ടു. തെറ്റായ പ്രചരണമാണ് ഇതെന്നും നിലവിലെ 500 രൂപ നോട്ട് നിര്‍ത്തലാക്കുകയോ പുതിയത് പുറത്തിറക്കുകയോ ചെയ്യുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഇതുവരെ ഇല്ല എന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
നോട്ട് നിരോധനം സംബന്ധിച്ച പ്രചരണം വ്യാജമാണെന്ന് അറിയിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്‍റെ പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ വിഭാഗം ഫാക്റ്റ് ചെക്ക് നടത്തി അറിയിപ്പ് നല്‍കിയിട്ടുണ്ട്.
500 രൂപ നോട്ടുമായി ബന്ധപ്പെട്ട് സമാന പ്രചരണങ്ങള്‍ മുൻപും ഉണ്ടായിട്ടുണ്ട്. അന്ന് ഞങ്ങള്‍ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക് വായിക്കാം.
പുതിയ നോട്ടുകൾ പുറത്തിറക്കുന്നതിനെ കുറിച്ച് ഇതുവരെ വാർത്തകളൊന്നുമില്ല. പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത് നിർമിച്ച ചിത്രമാണ്.
നിഗമനം
നിലവിലെ 500 രൂപ നോട്ട് പിന്‍വലിച്ച് ശ്രീരാമന്‍റെ ചിത്രം പതിച്ച പുതിയ 500 രൂപ നോട്ട് കേന്ദ്ര സര്‍ക്കാര്‍പുറത്തിറക്കുന്നുവെന്ന പ്രചരണം വ്യാജമാണ്. ഇങ്ങനെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:നിലവിലെ 500 രൂപ പിന്‍വലിച്ച് ശ്രീരാമന്‍റെ ചിത്രം പതിച്ച പുതിയ നോട്ട്..? പ്രചരണം വ്യാജം…
Fact Check By: Vasuki SResult: Altered



