ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ ക്രിസ്ത്യാനികളെ കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്തുവെന്ന് വ്യാജ പ്രചരണം…

False ദേശീയം | National വര്‍ഗീയം

ഇന്ത്യയിലെ ഛത്തീസ്ഗഡിൽ ക്രിസ്ത്യാനികളെ കൊല്ലുമെന്ന് ഈ ഹിന്ദു പരിഷത്ത്, ആർ‌എസ്‌എസ് പ്രവർത്തകർ പ്രതിജ്ഞ എടുക്കുന്നു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

കാവി വേഷം ധരിച്ച ആയിരക്കണക്കിന്  ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ഒരു വലിയ ഹാളിനുള്ളില്‍ വലതു  കൈ മുന്നോട്ടു നീട്ടി വേദിയില്‍ നേതാക്കള്‍ ചൊല്ലി കൊടുക്കുന്ന പ്രതിജ്ഞ ഏറ്റുചൊല്ലുന്നത് കാണാം. ഛത്തീസ്ഗഡില്‍ മാര്‍ച്ച് ഒന്ന് മുതല്‍ ഇത് നടപ്പിലാക്കുമെന്ന് ആരോപിച്ച് വീഡിയോയുടെ ഒപ്പം ഇംഗ്ലിഷിലുള്ള  വിവരണം ഇങ്ങനെ: “Dear friend , these grp of Hindu parishad and RSS people are taking oath to kill christians in Chattisgarh ,India from March 1st onwards.Kindy pray as well as send to all around the world and all world 🌍 leaders to stop this atrocities that are premeditated, as in book of Esther. Very sad!!

Need urgent prayers”

(“പ്രിയ സുഹൃത്തേ, മാർച്ച് 1 മുതൽ ഇന്ത്യയിലെ ഛത്തീസ്ഗഡിൽ ക്രിസ്ത്യാനികളെ കൊല്ലുമെന്ന് ഈ ഹിന്ദു പരിഷത്ത്, ആർ‌എസ്‌എസ് പ്രവർത്തകർ പ്രതിജ്ഞയെടുക്കുകയാണ്. എസ്തറിന്റെ പുസ്തകത്തിലെന്നപോലെ മുൻകൂട്ടി തയ്യാറാക്കിയ ഈ ക്രൂരതകൾ അവസാനിപ്പിക്കാൻ ലോകമെമ്പാടുമുള്ള എല്ലാ 🌍 നേതാക്കളോടും പ്രാർത്ഥിക്കുകയും അയയ്ക്കുകയും ചെയ്യുക. വളരെ ദുഃഖകരമാണ്!!

അടിയന്തര പ്രാർത്ഥനകൾ ആവശ്യമാണ്.”)

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരണമാണ് ഇതെന്നും ക്രിസ്ത്യാനികളെ കൊല്ലുമെന്നല്ല അവര്‍ പ്രതിജ്ഞ എടുക്കുന്നത് എന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ 

ഞങ്ങൾ വീഡിയോ ഈ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2024 മുതൽ ഇതേ വീഡിയോ   പ്രചരിക്കുന്നുണ്ട് എന്ന് വ്യക്തമായി. 

വീഡിയോ പരിശോധിച്ചപ്പോൾ പ്രവര്‍ത്തകര്‍ ധരിച്ചിരിക്കുന്ന ടിഷര്‍ട്ടില്‍  തെലുങ്കിൽ എഴുതിയിരിക്കുന്നത് ബജ്‌റംഗ്ദൾ  എന്നാണെന്ന് ഞങ്ങൾ കണ്ടെത്തി.  ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ “പുരുഷന്മാർ ദളിൽ ചേരുന്നതിന്‍റെ ഭാഗമായി സത്യപ്രതിജ്ഞ ചെയ്തു. ഞായറാഴ്ച തെലങ്കാനയിലെ ബജ്‌റംഗ്ദൾ യൂണിറ്റ് നിസാമാബാദിൽ 400 ഹിന്ദു പുരുഷന്മാർക്ക് ത്രിശൂലങ്ങൾ (ത്രിശൂലങ്ങൾ) വിതരണം ചെയ്യുകയും അവരുടെ വിശ്വാസവും രാഷ്ട്രവും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.” എന്ന ഉള്ളടക്കത്തോടെ  2024 ഫെബ്രുവരി 20 ന്  പ്രസിദ്ധീകരിച്ച ചില റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ത്രിശൂല്‍ ദീക്ഷ എന്നായിരുന്നു ചടങ്ങിന്‍റെ പേര്. 

ഹിന്ദുമതത്തെയും അതിന്‍റെ  മൂല്യങ്ങളെയും സംസ്കാരത്തെയും സംരക്ഷിക്കുമെന്നാണ് പ്രവര്‍ത്തകര്‍ തെലുങ്കിൽ സത്യപ്രതിജ്ഞ ചെയ്തത്. വിശ്വാസത്തെയും രാഷ്ട്രത്തെയും ഏതെങ്കിലും ഭീഷണികളിൽ നിന്ന് സംരക്ഷിക്കുമെന്നും ഹിന്ദു ഐക്യത്തെ പിന്തുണയ്ക്കുമെന്നും സമൂഹത്തെ സംരക്ഷിക്കുമെന്നുമാണ് പ്രതിജ്ഞയുടെ വിവര്‍ത്തനം. വീഡിയോയിൽ ഒരിടത്തും ക്രിസ്ത്യാനികളെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും മതത്തെയോ പരാമർശിച്ചിട്ടില്ല.

2023 ഫെബ്രുവരി 19 ന് നിസാമാബാദിൽ 400 ഹിന്ദു പുരുഷന്മാർക്ക് ത്രിശൂലം വിതരണം ചെയ്തതായി വാര്‍ത്തയുണ്ട്. കൂടാതെ 2024 ഫെബ്രുവരി 11 ന് ഖമ്മമിൽ നടന്ന ‘ത്രിശൂൽ ദീക്ഷാ പരിപാടിയില്‍  ബജ്‌റംഗ്ദൾ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ വാര്‍ത്താ വീഡിയോ ചെയ്തിട്ടുണ്ട്. 

അല്ലാതെ പുതിയതായി ഇങ്ങനെയൊരു പ്രതിജ്ഞാ ചടങ്ങ് നടന്നതായി വാര്‍ത്തകളില്ല. ഛത്തീസ്ഗഢിൽ അടുത്തിടെ ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്ന് അറിയാൻ ഞങ്ങൾ ഓണ്‍ലൈനിൽ തിരഞ്ഞപ്പോള്‍ ദൈനിക് ഭാസ്‌കറിന്‍റെ ഒരു റിപ്പോർട്ട് ലഭിച്ചു. 

റിപ്പോർട്ട് അനുസരിച്ച്, 2024 നവംബർ 27 ന് രാജ്നന്ദ്ഗാവിൽ വിഎച്ച്പിയും ബജ്രംഗ്ദളും ചേർന്ന് ഒരു മഹത്തായ ത്രിശൂൽ ദീക്ഷ സംഘടിപ്പിച്ചിരുന്നു.  അവിടെ പങ്കെടുത്തവർ രാജ്യം, മതം, സംസ്കാരം എന്നിവ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. കൂടാതെ ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ ഒന്നിലും ക്രിസ്ത്യാനികളെ കൊല്ലാൻ പ്രതിജ്ഞയെടുത്തതായി പരാമർശമില്ല.

പോസ്റ്റിലേത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിധരിപ്പിക്കുന്നതാണ്. ദൃശ്യങ്ങളില്‍ ബജരംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്യുന്നത് രാജ്യം, മതം, സംസ്കാരം എന്നിവ സംരക്ഷിക്കുമെന്നാണ്. അല്ലാതെ ക്രിസ്ത്യാനികളെ കൊന്നൊടുക്കുമെന്നല്ല. വീഡിയോ ഛത്തീസ്ഗഡില്‍ നിന്നുല്ലതല്ല, തെലങ്കാനയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങളാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ ക്രിസ്ത്യാനികളെ കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്തുവെന്ന് വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: False