1945ല്‍ ജപ്പാന്‍റെ മുകളില്‍ അണുബോംബിട്ട അമേരിക്കയുടെ ഉല്‍പന്നങ്ങള്‍ ജപ്പാന്‍ ബഹിഷ്കരിച്ചിട്ടുണ്ടോ?

അന്തര്‍ദേശിയ൦ | International

ഇന്ത്യ-ചൈന അതിര്‍ത്തി വിവാദം രൂക്ഷമായതോടെ ഇന്ത്യകാര്‍ ചൈനീസ് ഉല്പാദനങ്ങള്‍ ബഹിഷ്കരിക്കണം എന്നുള്ള ആവശ്യം സാമുഹ്യ മാധ്യമങ്ങളില്‍ ശക്തമാവുന്നുണ്ട്. ഇന്ത്യയുടെ 20 സൈനികര്‍ അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ചതോടെ ഇന്ത്യ ചൈനക്ക് നല്‍കിയ പല പ്രൊജക്റ്റുകള്‍ തിരിച്ചെടുത്തു. കുടാതെ ജനങ്ങളും ചൈനീസ് ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കു എന്ന് ആവശ്യമുന്നയിച്ച് രാജ്യമെമ്പാടും ചൈനക്കെതിരെ പ്രതിഷേധം നടത്തി. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഒരു പോസ്റ്റ്‌ ഫെസ്ബൂക്കിലും വാട്ട്സാപ്പിലും വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ തങ്ങളുടെ മുകളില്‍ അണുബോംബിട്ട അമേരിക്കയുടെ ഉല്‍പന്നങ്ങള്‍ എങ്ങനെ ജപ്പാന്‍ ബഹിഷ്കരിച്ചുവോ അതുപോലെ നമ്മളും ചൈനയുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണം എന്നാണ് പോസ്റ്റില്‍ ആഹ്വാനം ചെയ്യുന്നത്. എന്നാല്‍ ഇതില്‍ ഉന്നയിക്കുന്ന പ്രധാന വാദമാണ് ജപ്പാന്‍ അമേരിക്കയില്‍ ഉണ്ടാക്കിയ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിച്ചു എന്ന്. ഞങ്ങള്‍ ഈ വാദത്തിനെ കുറിച്ച് അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞ വസ്തുത പോസ്റ്റില്‍ ഉന്നയിക്കുന്ന വാദത്തിന്‍റെ നേരെ വിപരിതമാണ്. ജപ്പാന്‍ അമേരിക്കയോടൊത്തുള്ള വ്യാപാരങ്ങള്‍ നിറുത്തിയിട്ടില്ല പകരം എല്ലാ കൊല്ലം വ്യാപാരം കൂടുകയാണ്  ചെയ്യുന്നത്. കുടാതെ അമേരിക്കയിലെ പല ഉല്‍പന്നങ്ങളും ജപ്പാനില്‍ വില്ക്കുന്നുണ്ട്. സത്യാവസ്ഥ എന്താണെന്ന് നമുക്ക് അറിയാം.

വിവരണം

FacebookArchived Link

പോസ്റ്റില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “1945 ൽ അമേരിക്ക ജപ്പാനിൽ അണുബോംബിട്ടു! 71 വർഷം കഴിഞ്ഞിട്ടും ജപ്പാനിൽ അമേരിക്കൻ നിർമിതമായ ഒരു മൊട്ടുസൂചി പോലും വിൽക്കാൻ കഴിഞ്ഞിട്ടില്ല! വ്യാപാര നിയന്ത്രണമോ വിലക്കോ ഒന്നും കൊണ്ടല്ല! ജപ്പാൻകാരുടെ തീരുമാനം! അമേരിക്കൻ നിർമിത വസ്തുക്കൾ ഒന്നും വാങ്ങില്ല എന്ന ഉറച്ച തീരുമാനം! ഇന്ന് ലോകത്തിൽ ഇന്ത്യയുടെ മുഖ്യശത്രു പാകിസ്താനല്ല ചൈനയാണ് ഇന്ത്യയുടെ ഓരോ കുതിപ്പിനും തടയിടുന്ന ചപ്പിയ മൂക്കന്മാർ! ഒരു യുദ്ധം കൊണ്ടോ നയതന്ത്രം കൊണ്ടോ ചൈനയെ വരുതിയിലാക്കാൻ ഇന്ന് ഇന്ത്യക്കു കഴിയില്ല. കരാറുകൾ ഒപ്പിട്ടുള്ളതിനാൽ ചൈനീസ് വ്യവസായം ഇന്ത്യയിൽ നിരോധിക്കാനും കഴിയില്ല. പക്ഷേ, ലോകത്തിലെ രണ്ടാമത്തെ ജനസംഖ്യ യുള്ള, ലോകത്തിലെ ഏറ്റവും വലിയ വിപണികളിൽ ഒന്നായ ഇന്ത്യയിലെ ജനങ്ങൾ ചൈനീസ് ഉൽപ്പന്നങ്ങൾ വാങ്ങില്ല എന്ന് നിശ്ചയിച്ചാൽ ഒരു ബുള്ളറ്റ് പോലും പാഴാക്കാതെ ഒരു ജവാന്റെ ജീവൻ പോലും നഷ്ടപ്പെടുത്താതെ നമുക്ക് ചൈനയെ വരച്ച വരയിൽ നിർത്താം ! ഓരോ ഭാരതീയനും ഇപ്പോൾ തന്നെ അത് തീരുമാനിക്കുക!”

വസ്തുത അന്വേഷണം 

ഈ പോസ്റ്റ്‌ കഴിഞ്ഞ ലു കൊല്ലമായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണെന്ന് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ കാര്യം പോസ്റ്റില്‍ നല്‍കിയ വാട്ട്സാപ്പ് സന്ദേശത്തില്‍ 71 വര്‍ഷം എഴുതിയതും ഇതേ കാരണമാണ്. 1945 മുതല്‍ 2016 വരെയുള്ള 71 വര്‍ഷങ്ങളാണ് സന്ദേശത്തില്‍ പറയുന്നത്. 

FacebookArchived Link

അതിനാല്‍ ഞങ്ങള്‍ 2016 മുതല്‍ 2019 വരെ ജപ്പാനും അമേരിക്കയും തമ്മില്‍ നടന്ന വ്യപാരത്തിന്‍റെ കണക്കുകള്‍ പരിശോധിച്ചു. ഈ കണക്കുകള്‍ അമേരിക്കയുടെ വ്യാപാര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് ആയ census.govല്‍ ലഭ്യമാണ്. ഈ കണക്കുകള്‍ പ്രകാരം ജപ്പാനും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തില്‍ ഓരോ വര്‍ഷവും വര്‍ദ്ധനയാനുണ്ടായിരിക്കുന്നത്. 2016 അമേരിക്കയില്‍ നിന്ന് ജപ്പാനിലേക്ക് കയറ്റുമതി ചെയ്തത് 63247 മില്യണ്‍ ഡോളര്‍ വില വരുന്ന ചരക്കും സേവനങ്ങളുമായിരുന്നു. ഇതേ സംഖ്യ 2019ല്‍ 74376.5 മില്യണ്‍ ഡോളറായി. 

Source: United States Census Bureau

ഈ കണക്കുകള്‍ യുണൈറ്റഡ് സ്റെസ്റ്റ്സ് ട്രേഡ് രേപ്രെസന്‍ട്ടെറ്റിവ് വെബ്സൈറ്റില്‍ നിന്നും വ്യക്തമാകുന്നു. അമേരിക്ക ജപ്പാനില്‍ കയറ്റുമതി ചെയ്യുന്നത് സോയാബീന്‍, ബീഫ്, ചോളം, ഇലക്ട്രോണിക്സ് ഉല്പാദനങ്ങള്‍ തുടങ്ങിയ വസ്തുക്കളാണ്. 2009 മുതല്‍ 2019 വരെ അമേരിക്ക ജപ്പാനില്‍ കയറ്റുമതി ചെയുന്ന ചരക്കും സേവനങ്ങളിലും 46 ശതമാനം വര്‍ദ്ധനയാണ് വന്നിട്ടുള്ളത്. 

United States Trade Representative

കുടാതെ അമേരിക്കയിലെ ആപ്പിള്‍ കമ്പനിയുടെ ജപ്പാനില്‍ നിന്ന് ലഭിച്ച വരുമാനം നമുക്ക് താഴെ കാണാം. 2011 മുതല്‍ 2018 വരെ ആപ്പിള്‍ കമ്പനിയുടെ വരുമാനത്തില്‍ ഏകദേശം 300 ശതമാനം വര്‍ദ്ധനായാണ്‌ ഉണ്ടായിരിക്കുന്നത്. 

NotesmaticArchived Link

കുടാതെ ബ്ലൂംബെര്‍ഗിന്‍റെ വാര്‍ത്ത‍ പ്രകാരം Toys ‘R’ Us എന്ന കളിപ്പാട്ടത്തിന്‍റെ ബ്രാന്‍ഡും ജപ്പാന്‍ ടുഡേയുടെ വാര്‍ത്ത‍ പ്രകാരം ലോസന്‍ ദൈറി എന്ന അമേരിക്കന്‍ ബ്രാന്‍ഡുകള്‍ ജപ്പാനില്‍ ഏറെ ലോകപ്രിയമാണ്.

Japan TodayBloomberg

നിഗമനം

1945 മുതല്‍ ജപ്പാനില അമേരിക്കന്‍ ഉല്‍പന്നങ്ങളെ ബഹിഷ്കരിക്കുകയാണ് എന്ന വാദം പൂര്‍ണ്ണമായി തെറ്റാണ്. അമേരിക്കയും ജപ്പാന്‍ തമ്മില്‍ നല്ല വ്യാപാര ബന്ധങ്ങളുണ്ട്.  അതെ പോലെ ആപ്പിള്‍ പോലെയുള്ള പല അമേരിക്കന്‍ ബ്രാന്‍ഡുകള്‍ ജപ്പാനില്‍ വളരെ ലോകപ്രിയമാണ്.

Avatar

Title:1945ല്‍ ജപ്പാന്‍റെ മുകളില്‍ അണുബോംബിട്ട അമേരിക്കയുടെ ഉല്‍പന്നങ്ങള്‍ ജപ്പാന്‍ ബഹിഷ്കരിച്ചിട്ടുണ്ടോ?

Fact Check By: Mukundan K 

Result: False