
വിവരണം
മലയാളം ചലച്ചിത്രം ചുരുളിയുടെ ഒടിടി റിലീസിന് ശേഷം വലിയ ചര്‍ച്ചകളും വിവാദങ്ങളുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത സിനിമയില്‍ തെറിയുടെ അതിപ്രസരമാണെന്ന പേരിലാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. ഇതിനിടയിലാണ് ന്യൂസ് 18 കേരളയുടെ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ചുരുളിയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയത് താനാണെന്ന് പ്രചാരണം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഡിജിപിക്ക് പരാതി നല്‍കി.. എന്ന ന്യൂസ് 18 വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ജിജീഷ് എകെ എന്ന വ്യക്തിയുടെ പ്രഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ ഇത്തരത്തിലൊരു പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നടന്നിട്ടുണ്ടോ? പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇങ്ങനെയൊരു പരാതി ഡിജിപിക്ക് നല്‍കിയിട്ടുണ്ടോ? ന്യൂസ് 18 കേരള ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ ഞങ്ങളുടെ പ്രതിനിധി കെപിസിസി മാധ്യമ വിഭാഗം പ്രതിനിധിയുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു പരാതി വി.ഡി.സതീശന്‍ ഡിജിപിക്ക് നല്‍കിയിട്ടുണ്ടോയെന്നാണ് അന്വേഷിച്ചത്. എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്നും പ്രതിപക്ഷ നേതാവിനെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ നടത്തുന്ന ശ്രമമാണെന്നും ഇങ്ങനെയൊരു പരാതി നല്‍കിയിട്ടില്ലെന്നുമാണ് ഞങ്ങള്‍ക്ക് ലഭിച്ച മറുപടി.
ന്യൂസ് 18 കേരളയുടെ തിരുവനന്തപുരത്തെ ആസ്ഥാനവുമായി ബന്ധപ്പെട്ടതില്‍ നിന്നും ന്യൂസ് 18 ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും അവരുടെ പ്രതിനിധി അറിയിച്ചു. സ്ഥാപനത്തിന്‍റെ പേരും ലോഗോയും ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചരണമാണിതെന്നും അവര്‍ പറഞ്ഞു.
നിഗമനം
ചുരുളി സിനിമയുടെ തിരക്കഥ എഴുതിയത് വിഡി സതീശനാണെന്ന പ്രചരണത്തിനെതിരെ അദ്ദേഹം പരാതി നല്‍കി എന്ന ന്യൂസ് 18 കേരളയുടെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. ഇത്തരത്തിലൊരു പരാതിയും വി.ഡി.സതീശന്‍ നല്‍യിട്ടില്ലെന്നും അന്വേഷണത്തില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:വി.ഡി.സതീശനെതിരെ ചുരളി സിനിമയുടെ പേരില്‍ നടക്കുന്ന പ്രചരണത്തിനെരെ അദ്ദേഹം ഡിജിപിക്ക് പരാതി നല്‍കിയോ? ന്യൂസ് 18 കേരള നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണോ ഇത്? വസ്തുത അറിയാം..
Fact Check By: Dewin CarlosResult: False
