FACT CHECK: മന്ത്രി വി.ശിവന്‍കുട്ടി മോന്‍സൺ മാവുങ്കലിനോപ്പം നില്‍ക്കുന്ന ചിത്രം എഡിറ്റഡാണ്...
അപൂർവങ്ങളായ പുരാവസ്തുക്കൾ കൈവശമുണ്ടെന്ന് കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ പേരിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന മോന്‍സൺ മാവുങ്കൽ എന്ന വ്യക്തിയും അയാളുടെ പുരാവസ്തു ശേഖരവുമാണ് ഇപ്പോൾ കേരളത്തിൽ ചർച്ചാവിഷയം. സാമൂഹ്യ മാധ്യമങ്ങൾ നിറയെ സംഭവത്തെ കുറിച്ചുള്ള ട്രോളുകളാണ്. ഭരണരംഗത്തെ ഉന്നതരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട് എന്ന് ആരോപണം ഉന്നയിച്ച് പലരും പ്രമുഖരുമായുള്ള ഇയാളുടെ ചില ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്
പ്രചരണം
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി മോൺസന്‍റെ തോളിൽ കയ്യിട്ടു നിൽക്കുന്ന ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: മോൻസ് മാവുങ്കല്‍ ആള് ഭയങ്കരൻ തന്നെ.....,
ഇടതുപക്ഷം മുമ്പ് നിയമസഭ പൊളിക്കാൻ ഉപയോഗിച്ച അത്യപൂർവ്വ ആയുധവും മോൻസന്റെ ശേഖരത്തിൽ.😆”
മന്ത്രിയും മോൺസനും അടുത്ത സുഹൃത്തുക്കൾ ആണെന്ന മട്ടിൽ തോളില്‍ കൈചേര്‍ത്ത് നിൽക്കുന്ന ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചു. ചിത്രം എഡിറ്റ് ചെയ്തതാണെന്നും പൂർണമായും വ്യാജപ്രചരണമാണ് എഡിറ്റ് ചെയ്ത ചിത്രം ഉപയോഗിച്ച് നടത്തുന്നതെന്നും കണ്ടെത്തി.
വസ്‌തുത ഇതാണ്
ഞങ്ങൾ ചിത്രത്തെക്കുറിച്ച് കൂടുതലറിയാൻ ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ ഇത് എഡിറ്റ് ചെയ്ത് ചിത്രമാണെന്നും തനിക്കെതിരെ രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണെന്നും വെളിപ്പെടുത്തി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്റ് കണ്ടെത്തി.
കൂടാതെ എഡിറ്റ് ചെയ്ത ചിത്രമാണ് ഉപയോഗിക്കുന്നതെന്നും പല മാധ്യമങ്ങളും വാർത്ത നൽകിയിട്ടുണ്ട്.
ഈ സൂചനകള്‍ ഉപയോഗിച്ച് ഞങ്ങള്‍ മാധ്യമ വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍ ചലച്ചിത്രതാരം ബൈജു, വി. ശിവന്‍കുട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയതിനെ കുറിച്ചു പ്രസിദ്ധീകരിച്ച ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. വോട്ട് അഭ്യര്‍ത്ഥിച്ച് നടന്‍ ബൈജു പ്രസിദ്ധീകരിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റും ഇതിനൊപ്പം വാര്‍ത്തയില്‍ മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്.
ചലച്ചിത്ര നടൻ ബൈജു നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ ശിവന്‍കുട്ടിക്ക് വേണ്ടി പ്രചരണത്തിന് എത്തിയപ്പോൾ എടുത്ത ചിത്രമാണിത് എന്ന കാര്യം പൂര്‍ണ്ണമായി സ്ഥിരീകരിക്കാന്‍, ബൈജുവിന്‍റെ ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോള്‍ ഈ ചിത്രം ഏപ്രിൽ നാലിന് പ്രസിദ്ധീകരിച്ചിട്ടുള്ളതായി കാണാന്‍ കഴിഞ്ഞു.
മന്ത്രി ശിവന്‍കുട്ടിയുമായുള്ള ചിത്രത്തില്‍ നിന്ന് ബൈജുവിന്‍റെ തലയുടെ ഭാഗം എഡിറ്റ് ചെയ്ത് മോന്‍സണ്‍ മാവുങ്കലിന്‍റെ തല യോജിപ്പിച്ച് വച്ചശേഷം വ്യാജ പ്രചരണം നടത്തുകയാണ്.
താഴെയുള്ള താരതമ്യ ചിത്രം ശ്രദ്ധിക്കുക:
നിഗമനം
പോസ്റ്റിലെ ചിത്രം എഡിറ്റ് ചെയ്തതാണ്. വി.ശിവന്‍കുട്ടിക്ക് വേണ്ടി നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ ചലച്ചിത്ര നടൻ ബൈജു പ്രചരണത്തിന് എത്തിയപ്പോഴുള്ള പഴയ ചിത്രം എഡിറ്റ് ചെയ്ത് മോന്‍സണ്‍ മാവുങ്കലിന്‍റെ തല കൂട്ടിച്ചേര്‍ത്ത് പ്രചരിപ്പിക്കുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:മന്ത്രി വി.ശിവന്‍കുട്ടി മോന്‍സൺ മാവുങ്കലിനോപ്പം നില്‍ക്കുന്ന ചിത്രം എഡിറ്റഡാണ്...
Fact Check By: Vasuki SResult: Altered