മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജമാണ്.. വസ്‌തുത അറിയാം..
വിവരണം
കഴിഞ്ഞ ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചത്. വലിയ വൈകാരികമായ യാത്രയയപ്പാണ് ഉമ്മന്‍ചാണ്ടിക്ക് സംസ്ഥാനം നല്‍കിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റ് ജനങ്ങളും അദ്ദേഹത്തിന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിലും സംസ്കാര ചടങ്ങുകളിലും എല്ലാ പങ്കാളികളായി. സംസ്കാരത്തിന് ശേഷവും നിരവധി പേരാണ് പുതുപ്പള്ളി പള്ളിയിലെ സ്മശാനത്തില്‍ അദ്ദേഹത്തിന്‍റെ കല്ലറിയില്‍ പ്രാര്‍ത്ഥനകളുമായി എത്തുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് ഉമ്മന്‍ ചാണ്ടി മരിച്ച ശേഷമുള്ള ആദ്യ ചൊവ്വാഴ്ച്ചയാണ് ഇന്ന് എന്ന് മനോരമ ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയെന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കുഞ്ഞൂഞ്ഞ് ഇല്ലാത്ത ആദ്യ ചൊവ്വ.. എന്ന പേരിലാണ് ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നത്. പ്രൊഗ്രസീവ് മൈന്‍ഡ്സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ദീപ്തി ജോസഫ് എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 736ല്‍ അധികം റിയാക്ഷനുകളും നിരവധി ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയുടെ ന്യൂസ് കാര്‍ഡ് തന്നെയാണോ ഇത്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
മനോരമ ഓണ്‍ലൈന്‍ വെബ്‌ഡെസ്കുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ പറഞ്ഞതിങ്ങനെയാണ്- മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം ഞയാറാഴ്ച്ച കുര്‍ബാന നടക്കുന്ന ആദ്യ ഞായറായിരുന്നു ജൂലൈ 23 മൂന്ന് അന്ന് കുഞ്ഞൂഞ്ഞ് ഇല്ലാത്ത ആദ്യ ഞായര്‍ എന്ന തലക്കെട്ട് നല്‍കി മനോരമ ഓണ്‍ലൈനില്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതാരൊ എഡിറ്റ് ചെയ്ത് വ്യാജമായി പ്രചരിപ്പിക്കുന്നതാണെന്നും യഥാര്‍ത്ഥ പോസ്റ്റ് മനോരമ ഓണ്‍ലൈനിന്‍റെ സമൂഹമാധ്യമാധ്യമങ്ങളിലെ അക്കൗണ്ടുകളിലുണ്ടെന്നും അവര്‍ പ്രതകരിച്ചു.
മനോരമ ഓണ്‍ലൈന്‍ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച യഥാര്‍ത്ഥ ന്യൂസ് കാര്‍ഡ്-
നിഗമനം
മനോരമ ഓണ്‍ലൈന്‍ ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടില്ലായെന്നും പ്രചരിക്കുന്നത് വ്യാജമായി നിര്‍മ്മിച്ച ന്യൂസ് കാര്‍ഡാണെന്നും അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും യാഥാര്‍ത്ഥ ന്യൂസ് കാര്‍ഡ് കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരിക്കുന്നത് കൃത്രിമമായി എഡിറ്റ് ചെയ്ത ന്യൂസ് കാര്‍ഡാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജമാണ്.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: Altered