FACT CHECK - കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഡ്ഡികളുടെ പാര്‍ട്ടിയെന്ന് കനയ്യ പറഞ്ഞിട്ടില്ല.. പ്രചരണം വ്യാജം.. വസ്തുത അറിയാം..
വിവരണം
ജെഎന്‍യു സമരത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധനേടിയ എഐഎസ്എഫ്-സിപിഐ നേതാവായിരുന്നു കനയ്യ കുമാര്‍. ഇദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഇതിനിടയിലാണ് കനയ്യ കുമാര്‍ നടത്തിയ ഒരു പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം വൈറാലായി മാറിയിരിക്കുന്നത്. കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഡ്ഢികളുടെ പാര്‍ട്ടി എന്ന് കനയ്യ പറഞ്ഞു എന്ന് മനോരമ ന്യൂസ് വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ ഒരു സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ആകാശ് ഇസഡ് എക്‌സ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 171ല്‍ അധികം റിയാക്ഷനുകളും 25ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ കനയ്യ കുമാര്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഡ്ഢികളുടെ പാര്‍ട്ടി എന്ന കീ വേര്‍ഡ‍് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തെങ്കിലും ഇത് സംബന്ധിച്ച് യാതൊരു വാര്‍ത്തകളും ലഭിച്ചില്ല. അതുകൊണ്ട് തന്നെ ഞങ്ങളുടെ പ്രതിനിധി മനോരമ ന്യൂസിന്‍റെ അരൂരില ഓഫിസുമായി ഫോണില്‍ ബന്ധപ്പെട്ട് വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചു. വെബ്‌ഡെസ്‌കുമായി ബന്ധപ്പെട്ടതില്‍ നിന്നും ഇത്തരത്തില്‍ ഒരു വാര്‍ത്ത മനോരമ നല്‍കിയിട്ടില്ലെന്നും വ്യാജമായി എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് മാത്രമാണിതെന്നും അവര്‍ പ്രതികരിച്ചു.
നിഗമനം
മനോരമ ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച വ്യജ സ്ക്രീന്‍ഷോട്ടാണെന്നും മനോരമ ന്യൂസ് അധികൃതര്‍ തന്നെ അറിയിച്ചു. അതിനാല്‍ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഡ്ഡികളുടെ പാര്‍ട്ടിയെന്ന് കനയ്യ പറഞ്ഞിട്ടില്ല.. പ്രചരണം വ്യാജം.. വസ്തുത അറിയാം..
Fact Check By: Dewin CarlosResult: False