
ഇറാനിൽ സ്ത്രീകൾ സിഗരറ്റ് വെച്ച് ഖമേനിയുടെ ചിത്രം കത്തിക്കുന്നത്തിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഇറാനിൻ്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ ചിത്രം ഒരു സ്ത്രീ സിഗരെറ്റ് വെച്ച് കത്തിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഇറാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന് പുതുരൂപം; പരമോന്നത നേതാവിന്റെ ചിത്രം കത്തിച്ച്, അതിൽ നിന്നും സിഗരറ്റ് എരിയിച്ച് പ്രതിഷേധിച്ച് സ്ത്രീകൾ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ സംഭവത്തെ കുറിച്ച് ന്യൂസ് 9 യൂട്യൂബ് ചാനൽ പ്രസിദ്ധികരിച്ച ഒരു വാർത്ത ലഭിച്ചു. ഈ വാർത്ത പ്രകാരം ഈ യുവതി Xൽ മോർട്ടീഷ്യ ആഡംസ് എന്ന പേരുള്ള ഒരു അക്കൗണ്ടിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. ഈ യുവതി കാനഡയിൽ താമസിക്കുന്ന ഒരു ഇറാനി അഭയാർത്ഥിയാണെന്നും വാർത്തയിൽ വ്യക്തമാക്കുന്നു. ഈ കാണുന്ന പ്രതിഷേധം നടന്നതും കാനഡയിൽ ആണെന്നും വാർത്തയിൽ വ്യക്തമാക്കുന്നു.
ഈ യുവതിയുടെ X പ്രൊഫൈൽ പരിശോധിച്ചപ്പോൾ ഈ യുവതി കാനഡയിൽ ഒരു ഇറാനി അഭയാർത്ഥിയാണെന്ന് വ്യക്തമാകുന്നു.

ഈ യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഞങ്ങൾ കണ്ടെത്തി. ഈ അക്കൗണ്ട് പരിശോധിച്ചപ്പോൾ ഈ പ്രതിഷേധം കാനഡയിലെ
ടൊറൻ്റോയിൽ നടന്നതാണെന്ന് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോകൾ പരിശോധിച്ചപ്പോൾ മനസിലായത്.
ഇറാനിൽ ഖമേനിയുടെ ചിത്രം കത്തിക്കുന്നത് കുറ്റമാണ്.
നിഗമനം
ഇറാനിൽ സ്ത്രീകൾ സിഗരറ്റ് വെച്ച് ഖമേനിയുടെ ചിത്രം കത്തിക്കുന്നത്തിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന കാനഡയിൽ നടന്ന ഒരു പ്രതിഷേധത്തിൻ്റെതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:കാനഡയിൽ ഖമേനിയുടെ ഫോട്ടോ സ്ത്രീകൾ കത്തിക്കുന്ന സംഭവം ഇറാനിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നു
Fact Check By: K. MukundanResult: Misleading


