അണ്ണാ ഹസാരെ നരേന്ദ്ര മോദിയെ സ്തുതിച്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയോ…?

രാഷ്ട്രീയം | Politics

വിവരണം

Archived Link

അണ്ണാ ഹസാരെയുടെ ചിത്രവുമായി 2019 മാര്‍ച്ച്‌ 7  മുതല്‍ ഒരു വാചകം Raju Pankaj എന്ന പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ഇത് വരെ ഈ പോസ്റ്റിനു ലഭിച്ചിരിക്കുന്നത് 10000 ക്കാളധികം ഷെയറുകളാണ്. ഈ ചിത്രത്തില്‍ എഴുതിയ വാചകം ഇപ്രകാരം: “അഴിമതിക്കാര്‍ എല്ലാവരും കൂടി മോദിയെ തോല്പിക്കാന്‍ ശ്രമിക്കുന്നു. അത് അനുവദിച്ചാല്‍ ഇന്ത്യ നശിക്കും.” അണ്ണാ ഹസാരെ മോദിയെ പിന്തുണയ്ക്കുന്ന തരത്തില്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിരുന്നോ? രാഷ്ട്രീയക്കാരോട്  സാധാരണ സമദൂരം പാലിക്കും എന്ന് അവകാശപ്പെടുന്ന അണ്ണാ ഹസാരെ മോദിയെ ഇത്തരത്തില്‍ സ്തുതിച്ചുവോ? യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

2011ല്‍ അഴിമതിക്കെതിരെ  വെല്ലുവിളിച്ച അണ്ണാ ഹസാരെ ജനലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കണം എന്ന ആവശ്യവുമായി ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നിരാഹാരസമരം തുടങ്ങി. ഇതിനെ പിന്തുണച്ച് നിരവധി ജനങ്ങള്‍ അദ്ദേഹത്തിന് വേണ്ടി തെരുവില്‍ ഇറങ്ങിയിട്ടുണ്ടായിരുന്നു. ഇങ്ങനെയാണ് അണ്ണാ ഹസാരെയെ രാജ്യത്തെ ജനങ്ങള്‍ അറിയാനിടയായത്. എന്നാല്‍ ജന്ലോക്പാല്‍ ബില്‍ പാസ്സായില്ല. എന്നട്ട് അണ്ണയുടെ ഒപ്പം സമരം ചെയ്തവര്‍ പലരും രാഷ്ട്രിയത്തിലേയ്ക്ക് പോയി. ഇതിനെ തുടർന്ന് അണ്ണ അദേഹത്തിന്റെ പേര് എടുത്ത് ആരും രാഷ്ട്രിയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ പോസ്റ്റില്‍ പറയുന്ന പോലെ എപ്പോഴെങ്കിലും അണ്ണാ ഹസാരെ മോദിയെ സ്തുതിച്ചിരുന്നോ? ഞങ്ങള്‍ ഈ സന്ദര്‍ഭത്തിലെ വാര്‍ത്തകൾ അന്വേഷിച്ചു. ഞങ്ങള്‍ രണ്ട് കാലഘട്ടത്തിലെ വാര്‍ത്ത‍കൾ പരിശോധിച്ചു. ആദ്യത്തെ കാലഘട്ടം 2011 മുതല്‍ 2014 വരെ. അണ്ണാ ഹസാരെ സമരം നടത്തിയ സമയം മുതല്‍ മോദി അധികാരത്തിലേക്ക് എത്തുന്നതിനു മുമ്പ് വരെയുള്ള കാലഘട്ടമാണ് ഇത്. അണ്ണാ ഹസാരെയുടെ സമരത്തിനു പ്രതിപക്ഷം പിന്തുണ പ്രഖ്യപിച്ചിട്ടുണ്ടായിരുന്നു. ഈ സമയത്ത് നരേന്ദ്ര മോദി അണ്ണാ ഹസാരെയെ പിന്തുണച്ചിട്ടുണ്ടായിരുന്നു.  പക്ഷെ അതിനു ശേഷം രാഹുല്‍ ഗാന്ധിക്കും നരേന്ദ്ര മോദിക്കും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ അര്‍ഹതയില്ല എന്ന് അണ്ണാ ഹസാരെ പറഞ്ഞിട്ടുണ്ടായിരുന്നു.

അതെ പോലെ നരേന്ദ്ര മോദി ഒരു വര്‍ഗിയ പാര്‍ട്ടിയെ നയിക്കുകയാണ് അതിനാല്‍ അദേഹവും വര്‍ഗീയവാദിയാണ് എന്ന് അണ്ണാ ഹസാരെ  പറഞ്ഞിട്ടുണ്ടായിരുന്നു.

ഇന്ത്യ ടിവി നടത്തിയ അഭിമുഖത്തില്‍ അന്ന ഹജാരെ നടത്തിയ പോരാട്ടത്തിന്‍റെ ലാഭം നരേന്ദ്ര മോഡിക്ക് ഉണ്ടായോ എന്ന ചോദ്യത്തിന്‍റെ മറുപടി കൊടുക്കുമ്പോള്‍ അദേഹം നല്ല ഒരു വക്താവാണ്‌ പക്ഷെ ഞാന്‍ അദേഹത്തിന്റെ സാമ്പത്തിക നിലപാടുമായി യോജിക്കുന്നില്ല. അദേഹം വലിയ കമ്പനികളെ ഇന്ത്യയില്‍ കൊണ്ട് വരാന്‍ ശ്രമിക്കുകയാണ്. അതിലുടെ ഇന്ത്യയുടെ വികസനം ഉണ്ടാവില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

രണ്ടാമത്തെ കാലഘട്ടം –  നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനു ശേഷം അണ്ണാ ഹസാരെ എപ്പോഴെങ്കിലും നരേന്ദ്ര മോദിയെ പ്രശംസിച്ചോ എന്ന് ഞങ്ങള്‍ അന്വേഷിച്ചു. 2014 ന് ശേഷം പല തവണ അണ്ണാ ഹസാരെപല ആവശ്യങ്ങള്‍ക്കായി നരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധം നടത്തി. അഹംഭാവം കൊണ്ടാണ് നരേന്ദ്ര മോദി എന്‍റെ കത്തുകള്‍ക്ക് മറുപടി നല്‍കാത്തത് എന്നും അദേഹം പറഞ്ഞിട്ടുണ്ട്.

നരേന്ദ്ര മോദി എന്നെ നിരാശപ്പെടുത്തി. കഴിഞ്ഞ മൂന്നര കൊല്ലത്തില്‍ പ്രധാനമന്ത്രിയായ അദേഹത്തിന്‍റെ പെരുമാറ്റത്തിലും സര്‍കാരിന്‍റെ പ്രവർത്തനത്തിലും എന്നിക്ക് നൈരാശ്യമുണ്ട് എന്നും അദേഹം 2018 ല്‍ പറഞ്ഞിട്ടുണ്ടായിരുന്നു.

വെറും ബാലാകൊട്ടില്‍ വ്യോമസേന മിനിലാക്രമണം നടത്തിയതിനെ തുടർന്ന് അണ്ണാ ഹസാരെ നരേന്ദ്ര മോദിയെ പ്രശംസിച്ചു. സൈന്യത്തിന് സ്വന്ത്രതമായി തിരുമാനം ഇടക്കാന്‍ അധികാരം നല്‍കിയാല്‍ ഇങ്ങനെ സംഭവിക്കുമെന്ന് അദേഹം പറയുന്നതായി വാര്‍ത്ത‍കള്‍ ഉണ്ടായിരുന്നു.

TOIArchived Link
NDTVArchived Link
Times NowArchived Link

നിഗമനം

ഈ പോസ്റ്റ്‌ വ്യാജമാണ്. ഇങ്ങനെയൊരു പ്രസ്താവന അണ്ണാ ഹസാരെ നടത്തിയതായി എവിടെയും വാര്‍ത്ത‍ ഇല്ല. അതിനാല്‍ പ്രിയ വായനക്കാര്‍ വസ്തുത അറിയാതെ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Avatar

Title:അണ്ണാ ഹസാരെ നരേന്ദ്ര മോദിയെ സ്തുതിച്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയോ…?

Fact Check By: Harish Nair 

Result: False