
Image: Courtesy
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം പല മലയാള സിനിമ നടികളും അവര്‍ നേരിട്ട ലൈംഗിക പീഡനത്തെ കുറിച്ച് പരാതി നൽകാൻ മുന്നോട്ടു വരുന്നുണ്ട്. സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായി ഈയിടെ തിരഞ്ഞെടുക്കപ്പെട്ട സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങളാണ് രേവതി സമ്പത്ത് എന്ന നടി തുറന്നു പറഞ്ഞത്. ഇതിനുശേഷം നർത്തകിയും സിനിമാതാരവുമായ ആശാ ശരത് സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചു എന്ന തരത്തിൽ ചില പ്രചരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്
പ്രചരണം
“സിദ്ദിഖ് വളരെ മോശമായി ദൃശ്യത്തിന്റെ ലൊക്കേഷനിൽ എന്നോട് പെരുമാറി. എന്റെ കുടുംബത്തിന്റെ അഭിമാനമോർത്ത് ഞാൻ അക്കാര്യം പുറത്തു പറഞ്ഞില്ല. പലരുടെയും അവസ്ഥ ഇതു തന്നെയാണ്… ആശാശരത്.” എന്ന വാചകങ്ങൾക്കൊപ്പം ആശ ശരത്തിന്‍റെ ചിത്രവും ചേർത്താണ് പ്രചരണം നടത്തുന്നത്.
എന്നാൽ പൂർണമായും വ്യാജ പ്രചരണമാണ് ഇതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി
വസ്തുത ഇതാണ്
മലയാള സിനിമാ മേഖലയിലെ പ്രമുഖ നടിയായ ആശ ശരത് സിദ്ദിഖിനെതിരെ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുകയാണെങ്കിൽ തീർച്ചയായും അത് മാധ്യമ വാർത്ത ആകുമായിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത മാധ്യമങ്ങൾ ആരും റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർന്ന് ഞങ്ങൾ ആശാ ശരത്തിന്‍റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ തിരഞ്ഞു.
സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചു എന്ന മട്ടിൽ തന്‍റെ പേരിൽ പ്രചരിക്കുന്ന പ്രസ്താവന വ്യാജമാണെന്നും ആരും ഇത് വിശ്വസിക്കരുതെന്നും പറഞ്ഞുകൊണ്ട് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അവര്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
ദൃശ്യം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് സിദ്ദിഖ് മോശമായി പെരുമാറി എന്ന് ആശാ ശരത് പറഞ്ഞതായി വ്യാജ പ്രചരണം നടത്തുന്നു എന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിഗമനം
ദൃശ്യം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് സിദ്ദിഖ് മോശമായി പെരുമാറിയെന്ന് ആശാ ശരത് പറഞ്ഞതായി വ്യാജ പ്രചരണമാണ് നടത്തുന്നത്. ഇത്തരത്തിൽ യാതൊരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും വ്യാജ പ്രസ്താവനയാണ് തന്‍റെ പേരിൽ പ്രചരിക്കുന്നത് എന്നും ആശാ ശരത്ത് വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:നടന്‍ സിദ്ദിഖിനെതിരെ നടി ആശാ ശരത് ആരോപണമുന്നയിച്ചുവെന്ന പ്രചരണം വ്യാജം, സത്യമിതാണ്…
Fact Check By: Vasuki SResult: False
