40 വർഷത്തിനുശേഷമാണോ ശ്രീനഗറിൽ ഹിന്ദുക്കൾ ആഘോഷങ്ങളുമായി ഇറങ്ങിയത്...?
വിവരണം
Archived Link |
“കടപ്പാട്... ? 40 വർഷത്തിനുശേഷം ശ്രീനഗറിൽ ഹിന്ദുക്കൾ ആഘോഷങ്ങളുമായി ഇറങ്ങി.??” എന്ന അടിക്കുറിപ്പോടെ 2019 ജൂലയ് 3 മുതല്‍ Kerala Hindu Communications Centre എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ Krishna Dasan എന്ന പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. “ഹരേ കൃഷ്ണ ഹരേ രാം” എന്ന് ചൊല്ലി മൃദംഗത്തിന്‍റെ താളത്തിനൊത്ത് നൃത്യം ചെയ്യുന്ന ഭക്തന്മാരുടെ ഈ വീഡിയോ കാശ്മീരിലെ ശ്രിനഗരില്‍ നിന്നാണ് എന്ന് പോസ്റ്റിലൂടെ അറിയിക്കുന്നു. ഈ വീഡിയോയുടെ പ്രത്യേകത എന്ന് പറഞാല്‍ ഈ ആഘോഷാരവം 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഹിന്ദുകള്‍ ശ്രിനഗറില്‍ ആഘോഷിക്കുന ആദ്യത്തെ സംഭാവമാണെന്ന് പോസ്റ്റില്‍ അവകാശപ്പെടുന്നു. എന്നാല്‍ സംഘര്‍ഷവും പ്രതിസന്ധികളും നേരിടുന്ന കാശ്മീരില്‍ ഹിന്ദു സമുദായത്തിന്‍റെ ഒരു ചടങ്ങ് 40 വര്‍ഷങ്ങള്‍ക്ക് ശേഷം ആഘോഷിക്കാന്‍ കഴിഞ്ഞു എന്ന് കരുതി പലരും കമന്‍റ് ബോക്സില്‍ സന്തോഷം പ്രകടിപ്പിക്കുന്നു. എന്നാല്‍ കാശ്മീരിലെ തലസ്ഥാന നഗരങ്ങളില്‍ ഒന്നായ ശ്രിനഗറില്‍ 40 വര്‍ഷത്തിനുശേഷം ഹിന്ദുകള്‍ ആഘോഷങ്ങളുമായി ഇറങ്ങി എന്ന അവകാശവാദം ഇത്രത്തോളം സത്യമാണ് എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത വിശകലനം
വീഡിയോയില്‍ കാണുന്ന വ്യക്തികള്‍ ISKCON എന്ന സ്ഥാപനത്തിന്‍റെ അനുയായികളാണ് എന്ന് മനസിലാക്കുന്നു. ഹരേ കൃഷ്ണ ഹരേ രാം എന്ന് ഭജിച്ച് പ്രത്യേക വേഷം ധരിച്ച ഭക്തര്‍ ISKCON സംബ്രദായത്തില്‍ പെട്ടവരാണ്. ഞങ്ങള്‍ ആദ്യം ഈ വീഡിയോ കണ്ടെത്താനായി യൌടുബില്‍ “Ram Navami procession in Srinagar” എന്ന് ടൈപ്പ് ചെയ്ത് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് വിവിധ വീഡിയോകള്‍ ലഭിച്ചു. അതില്‍ പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോയും ലഭിച്ചു.
ഈ വീഡിയോ ISKCON രണ്ട് മാസം മുമ്പേ രാം നവമിക്ക് നടത്തിയ ശോഭായാത്രയുടെതാണ്. ഇതിനെ മുമ്പേയും ഇത് പോലെയുള്ള ശോഭായാത്ര ISKCON ഇതിന്‍റെ മുമ്പേയും നടത്തിട്ടുണ്ട്. ഞങ്ങള്‍ക്ക് കഴിഞ്ഞ കൊല്ലം നടത്തിയ ശോഭായാത്രയുടെ വീഡിയോ യുട്യുബില്‍ വീഡിയോ പ്രസിദ്ധികരിച്ചിട്ടുണ്ട്.
ഈ വീഡിയോയില്‍ കാണുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റ് കാശ്മീരിലെ ശ്രിനഗറിലെതാണ് എന്ന് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസിലായി. NDTV പ്രസിദ്ധികരിച്ച ഒരു വാ൪ത്തയില്‍ ഇതേ സ്ഥലത്തിന്‍റെ പദത്തില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റും അതിന്‍റെ അടുത്തുള്ള കടയും വ്യക്തമായി കാണുന്നു. ഈ രണ്ട് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം താഴെ നല്‍കിട്ടുണ്ട്.
NDTV | Archived Link |
ഇതിന് മുമ്പും ശ്രിനഗരില്‍ രാം നവമി ആഘോഷിക്കാറുണ്ട് കൂടാതെ രാം നവമി ആഘോഷിക്കുന്ന കാശ്മീരി പണ്ഡിതന്മാര്‍ക്കും ഭക്തന്മാര്‍ക്കും അവിടുത്തെ മുസ്ലിമുകള്‍ അവരെ ആദരവോടെ സഹായിച്ചിട്ടുണ്ട് എന്ന് പല ഓണ്‍ലൈന്‍ ലഭിച്ച വാര്‍ത്തകള്‍ സുചിപ്പിക്കുന്നു.2011, 2015, 2016 എന്നി കൊല്ലങ്ങളിലും രാം നവമി ശ്രിനഗരില്‍ ആഘോഷിച്ചിട്ടുണ്ട് എന്ന് വാര്‍ത്തകള്‍ സുചിപ്പിക്കുന്നു. ഈ വാര്‍ത്തകള്‍ വായിക്കാനായി താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
India TV | Archived Link |
Tribune India | Archived Link |
Daily Excelsior | Archived Link |
ഈ വീഡിയോ അന്യ ഭാഷകളിലും ഏറെ പ്രചരിപ്പിക്കുകയുണ്ടായി. ഇതിനെ തുടര്ന്ന് പല വസ്തുത അന്വേഷണ വെബ്സൈറ്റുകള്‍ സമാനമായ പോസ്റ്റുകളുടെ വസ്തുത അന്വേഷണം നടത്തി അവരുടെ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിട്ടുണ്ട്. India Today സ്രിനഗരിലെ ISKCON പ്രതിനിധിയായ മഖന്‍ലാല്‍ ദാസുമായി ബന്ധപെട്ടപ്പോള്‍ ഇത് പോലെയുള്ള ശോഭായാത്രക ള്‍ എല്ലാ കൊല്ലവും ഇവടെ നടക്കാറുണ്ട്, ഇവടത്തെ ഭരണകൂടം ഇതിനെ അനുകുലമാണ് എന്നും അദ്ദേഹം അറിച്ചതായി ഇന്ത്യ ടൂടേ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടാതെ 2007 മുതല്‍ ഈ ഇത് പോലെയുള്ള പരിപാടിക ള്‍ ശ്രിനഗരില്‍ സംഘടിപ്പിക്കാറുണ്ട് എന്നും അദ്ദേഹം അറിയിച്ചു. വിവിധ വസ്തുത അന്വേഷണ വെബ്സൈറ്റ് പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
Altnews | Archived Link |
India Today | Archived Link |
Quint | Archived Link |
നിഗമനം
പോസ്റ്റിലുടെ പ്രചരിപ്പിക്കുന്നത് തെറ്റാണ്. 2007 മുതല്‍ രാം നവമിക്ക് ISKCON ഇത് പോലെയുള്ള ശോഭായത്രകള്‍ സംഘടിപിക്കാറുണ്ട്. അതിനാല്‍ വസ്തുത അറിയാതെ പോസ്റ്റ് ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.
Title:40 വർഷത്തിനുശേഷമാണോ ശ്രീനഗറിൽ ഹിന്ദുക്കൾ ആഘോഷങ്ങളുമായി ഇറങ്ങിയത്...?
Fact Check By: Mukundan KResult: False