
വിവരണം
രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം മണ്ണിനടിയിലുള്ള മനുഷ്യ ശരീരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന GPR (Ground Penetrating Radar ) സംവിധാനവുമായി ഹൈദരാബാദില്‍ നിന്നുള്ള വിദഗ്ധ സംഘം കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തി എന്ന തലക്കെട്ട് നല്കി ഒരു സംഘം വിമാനത്തില്‍ എത്തുന്ന ചിത്രം കഴിഞ്ഞ കുറച്ച് ദിവസമായി ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. മലപ്പുറത്തെ കവളപ്പാറ, വയനാട്ടിലെ പുത്തുമല എന്നീ പ്രദേശങ്ങളിലെ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ടവരെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി ഇടപെട്ട് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എന്‍ജിആര്‍ഐ) നിന്നുമുള്ള സംഘത്തെ എത്തിച്ചു എന്നാണ് പ്രചരിക്കുന്ന പോസ്റ്റിന്റെ ഉള്ളടക്കം. വേട്ടക്കാരൻ ആലി – Cyber Hunter എന്ന പേരിലുള്ള പേജില്‍ ഓഗസ്റ്റ് 17ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 136 ലൈക്കുകളും 67 ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Archived Link |
എന്നാല്‍ എന്‍ജിആര്‍ഐ സംഘം ജിപിആര്‍ സംവിധാനങ്ങളുമായി കേരളത്തില്‍ എത്തിയത് രാഹുല്‍ ഗാന്ധി എംപിയുടെ ഇടപെടല്‍ മൂലമാണോ? എന്താണ് പ്രചരിക്കുന്ന പോസ്റ്റിന് പിന്നിലെ വസ്തുത?
വസ്തുത വിശകലനം
ഫെയ്സ്ബുക്ക് പ്രചരണത്തിന്റെ പിന്നിലെ സത്യാവസ്ഥ അറിയാന്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് ഔഗ്യോഗികമായി നേതൃത്വം വഹിക്കുന്ന കേരള സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ മെമ്പര്‍ സെക്രട്ടറി ശേഖര്‍ ലോക്കോസ് കുര്യാക്കോസുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. സംഭവത്തെ കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയാണ്-

ദേശീയ ആരോഗ്യ ദൗത്തം (ഗവ. ഓഫ് കേരള) എസ്ബിസിസി സംസ്ഥാന നോഡല്‍ ഓഫിസറായ അഭി ഓടക്കയവും ഇതെ കുറിച്ച് ഓഗസ്റ്റ് 17ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു-
കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക പേജിലെ പോസ്റ്റ്-
രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ എന്ന പേരില്‍ വ്യാജ പ്രചരണം ഫെയ്സ്ബുക്കില്‍ നടക്കുന്നതായി ദേശാഭിമാനി ഓണ്‍ലൈനും ഓഗസ്റ്റ് 18ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്-

Archived Link | Archived Link | Archived Link |
നിഗമനം
നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായം അഭ്യര്‍ത്ഥിച്ച സംസ്ഥാന ദുരന്ത നിവരാണ അതോറ്റി മേലധികാരികളില്‍ ഒരാളായ വ്യക്തി തന്നെ അഭ്യര്ത്ഥിക്കാനുണ്ടായ സാഹചര്യവും സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിച്ച നിര്‍ദേശത്തെ കുറിച്ചും വിശദമാക്കിയിട്ടുണ്ട്. കൂടാതെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ വയനാട് ജില്ലയിലെ അധികാരിയും സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും എന്‍ജിആര്‍ഐ സംഘം വരുന്നതിനെ കുറിച്ചുള്ള പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിലൊന്നും തന്നെ രാഹുല്‍ ഗാന്ധിയുടെ ഇടപെടലിനെ കുറിച്ചുള്ള പരാമര്‍ശങ്ങളില്ല. മാത്രമല്ല സര്‍ക്കാര്‍ ഇടപെടല്‍ മാത്രമാണ് വിദഗ്ധ സംഘത്തിന്റെ വരവിന് പിന്നിലെന്നും വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ പേരില്‍ ഫെയ്സ്ബുക്കില്‍ നടക്കുന്ന പ്രചരണങ്ങള്‍ എല്ലാം തന്നെ വ്യാജമാണെന്ന് അനുമാനിക്കാം.

Title:രാഹുല്‍ ഗാന്ധിയുടെ ഇടപെടലിന്റെ ഫലമാണോ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമായത്?
Fact Check By: Dewin CarlosResult: False
