ഈ ചിത്രം മുംബൈയില്‍ വന്ന പ്രളയത്തിലെതാണോ...?
വിവരണം
Archived Link |
“മുംബെ പ്രളയത്തിൽ നിന്നും..” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ് 20, 2019 മുതല്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ഒരു പെണ്‍കുട്ടി വെള്ളത്തില്‍ നിന്ന് ഒരു നായകുട്ടിയെ തലയിലേറ്റി പോകുന്നതായി കാണാന്‍ സാധിക്കുന്നു. അടികുറിപ്പ് വ്യക്തതയില്ലാത്തതാണ്. ഒരുപക്ഷെ മുംബൈ എന്ന് എഴുതുന്നതിന് പകരം തെറ്റി മുംബെ എന്ന് എഴുതിയതാണ് എന്ന് തോന്നുന്നു. അങ്ങനെയാണെങ്കില്‍ ഈ ചിത്രം മുംബൈയില്‍ വന്ന പ്രളയത്തിലെ ചിത്രമാണ് എന്നാണ് പോസ്റ്റില്‍ പറയാന്‍ ശ്രമിക്കുന്നത്. മുംബൈയില്‍ ഈയിടെയായി വലിയ പ്രളയത്തിന്‍റെ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ചിത്രം എപ്പോഴത്തേതാണ് എന്നും പോസ്റ്റില്‍ അറിയിച്ചിട്ടില്ല. മഴകാലത്ത് വെള്ളപ്പൊക്കം മുംബൈയില്‍ സ്ഥിരമുണ്ടാവുന്ന ഒരു സംഭവമാണ്. 2005ലാണ് മുംബൈയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം ഉണ്ടായത്. അതിനെ ശേഷവും പല പ്രാവശ്യം മുംബൈയില്‍ ചില പ്രദേശങ്ങളില്‍ വെള്ളം നിറഞ്ഞുവെന്ന വാര്‍ത്ത സ്ഥിരമായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഈ കൊല്ലവും കന്നത്ത മഴയെ തുടര്‍ന്നു മുംബൈയില്‍ ചില ഇടത്തു വെള്ളം നിറഞ്ഞു എന്ന വാര്‍ത്തകല്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ പ്രസ്തുത പോസ്റ്റില്‍ നല്‍കിയ ചിത്രം മുംബൈയിലെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അറിയാനായി പതിവ് പോലെ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമങ്ങള്‍ പരിശോധിച്ചപ്പോള്‍ ചിത്രം ഈ അടുത്ത കാലത്തെതല്ല എന്ന് ഞങ്ങള്‍ക്ക് മനസിലായി. 2018 മുതല്‍ ഈ ചിത്രം ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഡെക്കാന്‍ ക്രോണിക്കിള്‍ അവരുടെ വെബ്സൈറ്റില്‍ 2018ല്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയില്‍ ഇതേ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ കൊല്ലം ഓഗസ്റ്റ് മാസത്തില്‍ കേരളം നേരിട്ട മഹാപ്രളയതിനെ കുറിച്ചായിരുന്നു ഈ വാര്‍ത്ത. വാര്‍ത്തയില്‍ പ്രളയത്തിന്‍റെ കാഴ്ചകള്‍ മുന്നില്‍ വെക്കുന്ന പല ചിത്രങ്ങള്‍ നല്‍കിട്ടുണ്ട്. ഈ ചിത്രങ്ങളുടെ കൂട്ടത്തില്‍ പ്രസ്തുത പോസ്റ്റില്‍ നല്‍കിയ ചിത്രവുമുണ്ട്.
Deccan Chronicle | Archived Link |
ഏഷ്യന്‍ ഏജ് എന്ന വെബ്‌സൈറ്റും കേരളത്തിലെ മഹാപ്രളയതിനെ കുറിച്ച 2018ല്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയില്‍ ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്.
Asian Age | Archived Link |
രണ്ട് വാര്‍ത്തകലില്‍ ചിത്രത്തിന്‍റെ കടപ്പാട് അറിയിച്ചിട്ടുണ്ട്. രണ്ടു ചിത്രങ്ങളുടെയും സ്രോതസ്സ് ഒന്നുതന്നെയാണ് എന്ന് ശ്രദ്ധയില്‍ പെടുന്നു. Ivana എന്ന ട്വിട്ടര്‍ അക്കൗണ്ടാന്ന്‍ ഈ ചിത്രത്തിന്‍റെ സ്രോതസ്സ്. ഞങ്ങള്‍ ഈ വിവരം വെച്ച് ട്വിട്ടരില്‍ ഈ പ്രൊഫൈല്‍ അന്വേഷിച്ചു. അതിന്‍റെ ശേഷം ഞങ്ങള്‍ ഈ ചിത്രം പ്രൊഫൈലിലൂടെ പ്രസിദ്ധികരിച്ച ട്വീറ്റ് കണ്ടെത്തി. ഇതാണ് ആ ട്വീറ്റ്.
ഈ ചിത്രം കേരളത്തിലേതാണ് എന്നാണ് ട്വീട്ടില്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ ട്വീട്ടിന്‍റെ താഴെ പലോരും ഈ വീഡിയോ കേരളത്തിലെതല്ല എന്ന് ട്വീറ്റ് ചെയ്ത് പ്രതികരിച്ചിട്ടുണ്ട്. ഇതില്‍ ഒരു പ്രൊഫൈല്‍ ഈ ചിത്രം ബംഗ്ലാദേശിലെതാണ് എന്ന് അവകാശവാദം ഉന്നയിച്ചു. ഈ ട്വിട്ടര്‍ ഉപഭോക്താവ് ഒരു ലിങ്കും ട്വീറ്റ് ചെയ്തിട്ടുണ്ട്. ലിങ്ക് ഒരു ബംഗ്ലാദേശില്‍ 2018 ജൂണ്‍ മാസത്തില്‍ സംഭവിച്ച് ജലപ്രലായത്തിനെ കുറിച്ച് ആണ്. വാര്‍ത്തയുടെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.
Muktokotha | Archived Link |
ജൂണ്‍ 2018ല്‍ പ്രസിദ്ധികരിച്ച ഈ ലേഖനമാണ് ഈ ചിത്രം ആദ്യം പ്രസിദ്ധികരിച്ചത് എന്ന് അനുമാനിക്കാം കാരണം ഇതിന്‍റെ മുംപേ എവിടെങ്കിലും ഈ ചിത്രം ഉപയോഗിച്ചതായി ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ചിത്രം ഈ അടത്ത് കാലത്ത് മുംബൈയില്‍ അതവ കേരളത്തില്‍ ഉണ്ടായ പ്രളയത്തില്‍ നിന്നാല്ല എന്ന് മാത്രം നമുക്ക് ഒരപ്പിക്കം.
നിഗമനം
ചിത്രം മുംബൈയില്‍ ഈ അടത്ത് കാലത്തുണ്ടായ വെള്ളപ്പോക്കതിലെതല്ല. ഇതേ ചിത്രം പലരും കേരളത്തില്‍ കഴിഞ്ഞ കൊല്ലം സംഭവിച്ച പ്രലയത്തിലെതാണ് എന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ ചിത്രം കണ്ടെത്താന്‍ സാധിച്ച ഏറ്റവും പഴയ സ്രോതസ്സ് ഒരു ബംഗ്ലാദേശി വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ലേഖനത്തിലാണ് കണ്ടെത്തുന്നത്.