
ചിത്രം കടപ്പാട്: ANI
വിവരണം

Archived Link |
“പാക്കിസ്ഥാനിൽ നിന്നും സ്വാതന്ത്ര്യം നേടി തരണം എന്നാവശ്യപ്പെട്ട് ബലൂച്, സിന്ധി, പഷ്ത്തൂ സമൂഹം മോദിയെ കണ്ട് അഭ്യർത്ഥിച്ചു.” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 22, 2019 മുതല്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ചില മുസ്ലിം സ്ത്രികളും ഒരു മുസ്ലിം വൃദ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്നു. പോസ്റ്റില്‍ നല്കിയ അടികുറിപ്പ് പ്രകാരം ഈ ചിത്രം അമേരിക്കയില്‍ വെച്ച് പാകിസ്ഥാനിലെ പഷ്തൂണ്‍, സിന്ധി, ബലുച് സമുഹങ്ങള്‍ അവരുടെ പ്രദേശങ്ങളെ പാകിസ്താനില്‍ നിന്ന് വിമോചിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോള്‍ എടുത്ത ചിത്രമാന്നെന്ന മട്ടിലാണ് പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ പഷ്തൂണ്‍, സിന്ധി, ബലുച് സമുഹങ്ങളും ആയി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയോ? ഈ ചിത്രം ആ ചര്ച്ചയുടെതാണോ? ചിത്രത്തിന്റെ പിന്നിലുള്ള യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
പോസ്റ്റില്‍ നല്കിയ അവകാശവാദവുമായി ബന്ധപെട്ട വാര്‍ത്തകള്‍ ഓണ്‍ലൈന്‍ ഞങ്ങള്‍ അന്വേഷിച്ചു. പാകിസ്ഥാനിലെ പ്രദേശങ്ങളായ ബാലുചിസ്ഥാന്‍, സിന്ധ്, ഖൈബര്‍ പഖ്തുന്ഖുവ എന്നി പ്രദേശങ്ങളിലെ പൌരന്മാര് ഹൌഡി മോദി എന്ന പരിപാടിക്കായി അമേരിക്കയിലെതിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പാകിസ്താനില്‍ നിന്ന് അവരുടെ പ്രദേശങ്ങളെ വിമോചിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിക്കാനായി ഹ്യുസ്റ്റ്നില് കൂടിയിരുന്നു എന്ന് പല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യ ടുഡേ, ദി ഹിന്ദു പോലെയുള്ള പ്രമുഖ മാധ്യമങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ട് താഴെ നല്കിട്ടുണ്ട്.


പ്രധാനമന്ത്രി മോദി ഇവരെ കണ്ടുവോ, ചര്‍ച്ച നടത്തിയോ എന്നതിനെ കുറിച്ച് എവിടെയും ഒരു വാര്‍ത്ത ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. ഈ സമുഹങ്ങള്‍ NRG സ്റ്റെഡിയത്തിന്റെ മുന്നില്‍ ചെന്നിരുന്നു എന്ന് മാത്രമാണു വാര്‍ത്ത. ഈ സമുഹങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് കണ്ടു അഭ്യര്ത്ഥിച്ചുവോ എന്നത് വ്യക്തമല്ല. ഇനി നമുക്ക് ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചു നോക്കാം. ചിത്രത്തിനെ കുറിച്ച് അറിയാനായി ഞങ്ങള്‍ ചിത്രത്തിന്റെ സ്രോതസ്സായ ANIയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചു അവിടെ നിന്ന് നിന്ന് ഈ ചിത്രത്തിനെ കുറിച്ചു വാര്‍ത്ത ഞങ്ങള്‍ക്ക് ലഭിച്ചില്ല. പക്ഷെ ഈ ചിത്രത്തിനു സമാനമായ മറ്റെയൊരു ചിത്രവും സംഭവത്തിനെ കുറിച്ചുള്ള വാര്‍ത്തയും ഞങ്ങള്‍ക്ക് ANIയുടെ വെബ്സൈറ്റില്‍ നിന്ന് ലഭിച്ചു. വാര്‍ത്തയുടെ ലിങ്കും സ്ക്രീന്‍ഷോട്ടും താഴെ നല്കിട്ടുണ്ട്.

ANI | Archived Link |
ഈ വാര്‍ത്തയെ സംബന്ധിച്ച് ഞങ്ങള്‍ ANIയുടെ ട്വിട്ടര്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സംഭവത്തിനെ കുറിച്ച് ANI ട്വീറ്റ് ചെയത ചിത്രങ്ങള്‍ ലഭിച്ചു. അതില്‍ നിന്ന് ഒന്നാണ് പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.
United States: Members of Bohra community meet and interact with Prime Minister Narendra Modi, in Houston. pic.twitter.com/5DgZqxI9h5
— ANI (@ANI) September 22, 2019
ഈ ചിത്രത്തിനു പോസ്റ്റില്‍ നല്കിയ സംഭവമായി യാതൊരു ബന്ധമില്ല എന്ന് വ്യക്തമാണ്.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം തെറ്റായ വിവരണത്തോടെയാണ് പ്രചരിപ്പിക്കുന്നത്. പോസ്റ്റില്‍ അവകാശപ്പെടുന്ന പോലെ പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടി തരണം എന്ന് അഭ്യര്‍ത്ഥിച്ച് പഷ്തൂണ്‍, സിന്ധി, ബലുച് സമുഹങ്ങളുടെ പ്രതിനിധികള്‍ മോദിയെ കണ്ടതായി വാര്‍ത്ത എവിടെയുമില്ല. പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന് ഈ സംഭവമായി യാതൊരു ബന്ധവുമില്ല. ചിത്രം ദാവൂദി ബോഹ്ര മുസ്ലിങ്ങളുടെ ഒരു സമുഹം മോദിയെ കണ്ടു കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രമാണ്.

Title:പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം അഭ്യര്‍ഥിക്കുന്ന സിന്ധി, പഷ്തൂണ്‍, ബലുച്ച് സമുഹങ്ങളുടെ കൂടെ മോദി നടത്തിയ ചര്‍ച്ചയുടെ ചിത്രമാണോ ഇത്…?
Fact Check By: Mukundan KResult: False
