റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ വ്യോമസേന കാഴ്ച വെച്ച പ്രകടനത്തിന്‍റെ തരത്തില്‍ ഒരു ചിത്രം ഫെസ്ബൂക്കില്‍ ഏറെ പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ മൂന്ന് സുഖോയി വിമാനം ആകാശത്തില്‍ പ്രകടനം നടത്തി തൃശൂല്‍ ഉണ്ടാക്കിയത് നമുക്ക് കാണാം. ശിവന്‍റെ തൃശൂലത്തിന്‍റെ ആകാരത്തില്‍ തന്നെയാണ് ആകാശത്തില്‍ ഈ വിമാനങ്ങള്‍ ഉണ്ടാക്കിയ തൃശൂലം കാണുന്നത്. എന്നാല്‍ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ വ്യോമസേന കാഴ്ച വെച്ച തൃശൂലിന്‍റെ യഥാര്‍ത്ഥ ചിത്രം ഇതല്ല എന്ന് ഞങ്ങള്‍ക്ക് മനസിലായി. ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

പോസ്റ്റില്‍ നല്‍കിയ ചിത്രത്തിന്‍റെ മുകളില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍. വ്യോമസേന നടത്തിയ ആകാശ വിരുന്ന്... നമസ്തേ”

വസ്തുത അന്വേഷണം

ഈ ചിത്രത്തിനെ കുറിച്ച് ഇതിനെ മുമ്പേ ഞങ്ങളുടെ തമിഴ് ടീം വസ്തുത അന്വേഷണം നടത്തിയിട്ടുണ്ട്. തമിഴില്‍ അന്വേഷണത്തിനെ കുറിച്ച് വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക.

குடியரசு தினத்தில் இந்திய போர் விமானங்கள் நடுவானில் உருவாக்கிய திரிசூலம் புகைப்படம் இதுவா?

26 ജനുവരി 2020ന് ഇന്ത്യ 72 മത്തെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ആഘോഷ ചടങ്ങുകളില്‍ ഇന്ത്യന്‍ വ്യോമസേന വിവിധ യുദ്ധതന്തം കാഴ്ച വെച്ചിട്ടുണ്ടായിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ മൂന്ന് സുഖോയി 30 വിമാനങ്ങൾ ആകാശത്തില്‍ തൃശൂല്‍ ഉണ്ടാക്കി മികച്ച പകടനം നടത്തി. എന്നാല്‍ ആ പ്രകടനത്തിന്‍റെ യഥാര്‍ത്ഥ വീഡിയോ താഴെ ദൂരദർശന്‍റെ ട്വീട്ടില്‍ കാണാം.

ഈ തൃശൂലിന്‍റെ ചിത്രങ്ങള്‍ ANIയുടെ താഴെ നല്‍കിയ ട്വീട്ടിലും കാണാം.

രണ്ട് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം താഴെ നല്‍കിട്ടുണ്ട്. വ്യാജ ഫോട്ടോയും യഥാര്‍ത്ഥ പ്രകടനത്തിന്‍റെ ഫോട്ടോവും നമുക്ക് കാണാം.

നിഗമനം

പോസ്റ്റില്‍ റിപ്പബ്ലിക് ദിന്നത്തില്‍ ഇന്ത്യന്‍ വ്യോമസേന കാഴ്ച വെച്ച തൃശൂല്‍ പ്രകടനത്തിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമാണ്.

Avatar

Title:FACT CHECK: ഈ ചിത്രം ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ ആകാശത്തില്‍ ഉണ്ടാക്കിയ തൃശൂലത്തിന്‍റെതാണോ...?

Fact Check By: Mukundan K

Result: False