
വിവരണം
അലിഗഡില്‍ 3 വയസുകാരി മൃഗീയമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരണം നടക്കുന്നുണ്ട്. Mada Swamy Madaswamy (മാട സ്വാമി മാടസ്വാമി) എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പ്രൊഫൈലിലാണ് ഇത്തരമൊരു പോസ്റ്റ് ഷെയര്‍ ചെയ്‌തിരിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇപ്രകാരമാണ്-

ആര്‍ക്കും ഫ്ലക്‌സ് അടിച്ച് ഒട്ടിച്ച് മെഴുകുതിരി കത്തിച്ച് പ്രൊഫൈല്‍ പിക്‌ചര്‍ മാറ്റണ്ടേടാ എന്ന തലക്കെട്ട് നല്‍കി പങ്കപവച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 690ല്‍ അധികം ഷെയറുകളും 150ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ജൂണ്‍ അഞ്ചിനാണ് (2019) പോസ്റ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ അലിഗഡില്‍ ഇത്തരത്തിലൊരു പെണ്‍കുട്ടി ബലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ടിട്ടുണ്ടോ. വസ്‌തുത എന്തെന്ന് പരിശോധിക്കാം-
വസ്തുത വിശകലനം
ഉത്തര്‍ പ്രദേശിലെ അലിഗഡില്‍ ഒരു രണ്ടര വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ കുട്ടി ബലാത്സംഘമോ മറ്റു ലൈംഗിക അതിക്രമങ്ങള്‍ക്കോ ഇരയായിട്ടില്ലെന്നതാണ് വാസ്‌തവം. അത്തരം പ്രചരണങ്ങള്‍ വ്യാജമാണെന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്‌ത ഡോക്ടര്‍മാര്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അയല്‍വാസിയില്‍ നിന്നും 10,000 രൂപ കടം വാങ്ങിയെന്നും ഇതു തിരികെ ചോദിച്ചെങ്കിലും ലഭിക്കാത്തതിന്‍റെ വൈരാഗ്യത്തിനാണ് കുട്ടിയെ അയല്‍വാസിയായ പ്രതി തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയതെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മെയ് 31ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പോലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും ബലാത്സംഘം നടന്നിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ രണ്ടിനാണ് ടപ്പല്‍ എന്ന പ്രദേശത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അലിഗഡ് സീനിയര്‍ എസ്‌പി എഎന്‍ഐയോട് നടത്തിയ പ്രതികരണം. (ട്വീറ്റ്)
Aligarh: Body of 2.5-year-old girl was found in Tappal area on May2. SSP Aligarh says,’Case of kidnapping was registered with police on May 31. Post-mortem report has revealed death by strangulation, no signs of rape, a case of personal enmity; 2 men arrested. Probe on’ (05/06) pic.twitter.com/DP0HaUzHsI
— ANI UP (@ANINewsUP) June 6, 2019
വിഷയത്തെ കുറിച്ച് മിറര്‍ നൗ ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത ചുവടെ-

നിഗമനം
വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലാണ് കൊലപാതകം നടന്നതെന്ന് മോസ്റ്റ് മോര്‍ട്ട് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായി കഴിഞ്ഞിട്ടുണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതാണ്. ബലാത്സംഘമോ മറ്റ് ലൈംഗികമായ അതിക്രമങ്ങളോ കൊലപാതകത്തിന് കാരണമെന്നും ക്രൂരമായ മര്‍ദ്ദനവും മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള അക്രമവുമാണ് കുട്ടിയുടെ മരണകാരണമെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബലാത്സംഘത്തിന് ഇരയായ പെണ്‍കുട്ടി കൊല്ലപ്പെട്ടു എന്നതരത്തില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് അനുമാനിക്കാം.

Title:അലിഗഡില്‍ രണ്ടരവയസുകാരി കൊല്ലപ്പെട്ടത് ബലാത്സംഘത്തെ തുടര്‍ന്നോ?
Fact Check By: Harishankar PrasadResult: False
