
ഇസ്രായേൽ തലസ്ഥാനമായ ടെഹ്‌റാനിലും യുഎസ് സൈനിക കേന്ദ്രമുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലും ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പടെയുള്ളവ ഉപയോഗിച്ച് വ്യാപക ആക്രമണം നടത്തുകയാണ്. അമേരിക്കയും ഇസ്രയേലും ഇറാനിൽ പ്രത്യാക്രമണങ്ങള്‍ നടത്തുന്നുണ്ട്. സംഘർഷത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇറാന് സ്വാധീനമുള്ള വിവിധ രാജ്യങ്ങളിൽ ഖമേനിയുടെ മരണത്തെ തുടര്‍ന്ന് പ്രതിഷേധങ്ങൾ ഉണ്ടായി. ഇന്ത്യയിലും നടക്കുന്നുണ്ട്. പാകിസ്ഥാനിലും ഇറാഖിലും പ്രതിഷേധങ്ങൾ അക്രമാസക്തമായി. ഖമേനിയുടെ മരണത്തിൽ ഇറാനിയന്‍ സ്തീകൾ ആഹ്ളാദ പ്രകടനം നടത്തി എന്നവകാശപ്പെട്ട് ചില വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രചരണം
എത്താനും സ്ത്രീകള്‍ പൊതു ഇടത്തില്‍ നിന്നുകൊണ്ട് അവരുടെ മത വസ്തങ്ങള്‍ അഴിച്ചുമാറ്റുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഖമെനിയുടെ മരണശേഷം ആഹ്ലാദിക്കുന്ന ഇറാനിയന്‍ സ്ത്രീകളാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇറാനിലെ സ്ത്രീകൾ ആഘോഷം തുടരുന്നു., 36 വർഷം സ്ത്രീകളെ ചാക്കിൽ പൊതിഞ്ഞ് പീഡിപ്പിച്ച ഖമേനയിയുടെ മരണം ആഘോഷിക്കുന്നു ”
എന്നാല്‍ ഖമേനിയുടെ മരണത്തിൽ സന്തോഷിക്കുന്ന ഇറാനിയൻ സ്ത്രീകളല്ല ഇവരെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഇതേ ദൃശ്യങ്ങള്‍ ബിബിസി പേര്‍ഷ്യന്‍ ഇന്‍സ്റ്റഗ്രാമില്‍ ജനുവരി 16 ന് പങ്കുവച്ചതായി കണ്ടു.

ഒപ്പമുള്ള വിവരണത്തിന്‍റെ പരിഭാഷ ഇങ്ങനെ: “ജനുവരി 18 ഞായറാഴ്ച ഫ്രാൻസിലെ പാരീസിൽ നടന്ന പ്രകടനത്തിൽ ഇറാനിയൻ സ്ത്രീകളെ പിന്തുണച്ച്, ഫ്രഞ്ച് വലതുപക്ഷ, ഫെമിനിസ്റ്റ് ഗ്രൂപ്പായ നെമെസിസ്, പ്രതീകാത്മക ഹിജാബ് അനാച്ഛാദനം ചെയ്യുന്നതിനിടെ, അലി ഖമേനിയുടെ ചിത്രങ്ങൾ കത്തിച്ചു.”
ഈ സൂചന ഉപയോഗിച്ച് വീണ്ടും തിരഞ്ഞപ്പോള്‍ പല മാധ്യമങ്ങളും സംഭവത്തെ കുറിച്ച് ഇങ്ങനെ തന്നെ റിപ്പോര്‍ട്ട് നല്‍കിയതായി കണ്ടു. ഇറാനിയൻ സ്ത്രീകളോടുള്ള ഐക്യദാർഢ്യത്തിന്‍റെ ഭാഗമായി ഫ്രഞ്ച് ആക്ടിവിസ്റ്റുകൾ പൊതുവഴിയിൽ മുഴുവൻ മൂടുപടം നീക്കി ആയത്തുള്ള ഖമേനിയുടെ ചിത്രം കത്തിച്ച സംഭവമാണിത്. സംഭവം ജനുവരി 18 ന് പാരിസിലാണ് നടന്നത്. ഇറാനിലല്ല. ദൃശ്യങ്ങളില്‍ കാണുന്നത് ഇറാനിയന്‍ സ്ത്രീകളല്ല.
നിഗമനം
ഖമേനിയുടെ മരണശേഷം ഇറാനിയന്‍ വനിതകള്‍ മുസ്ലിം മത വസ്ത്രങ്ങള്‍ പൊതുസ്ഥലത്തു നിന്ന് അഴിച്ചുമാറ്റി അലി ഖമേനിയുടെ ചിത്രം കത്തിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് ഫ്രാന്‍സില്‍ നിന്നുള്ള ദൃശ്യങ്ങളാണ്. ഫ്രഞ്ച് ആക്ടിവിസ്റ്റുകള്‍ ഇറാനിയന്‍ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജനുവരി മാസം നടത്തിയ പ്രകടനമാണിത്. അലി ഖമേനി കൊല്ലപ്പെട്ടത് ഫെബ്രുവരി മാസം അവസാനമാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഇറാനിയന്‍ വനിതകള്‍ ഖമേനിയുടെ മരണശേഷം ചിത്രം കത്തിച്ച് ആഹ്ലാദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമിതാണ്…
Fact Check By: Vasuki SResult: False



