
വിവരണം
സമരം പൊളിഞ്ഞതിൽ അരിശം മൂത്ത് ksu പ്രവർത്തകർ കോണ്ഗ്രസ്സ് നേതാവ് ജ്യോതി കുമാർ ചാമക്കാലയുടെ ചെവിക്കല്ല് അടിച്ചു തകർത്തു…???
ആഹ… അടിപൊളി….???? എന്ന തലക്കെട്ട് നല്‍കി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ ചെവിയില്‍ അടികൊണ്ട പാടുമായി നില്‍ക്കുന്ന ചിത്രം ചെഗുവേര ആര്‍മി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പ്രചരിക്കുന്നുണ്ട്. ജൂലൈ 22ന് അപ്‌ലോഡ് ചെയ്ത ചിത്രത്തിന് 98 ലൈക്കുകളും 25ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ കെഎസ്‌യു സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടത്തിയ സമരം പൊളിഞ്ഞ അരിശത്തില്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ചതാണോ യഥാര്‍ത്ഥ വസ്‌തുത? ജ്യോതികുമാര്‍ ചാമക്കാലയെ മര്‍ദ്ദിച്ചതാരാണ്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ.എം.അഭിജത്തിന്‍റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടക്കുന്ന സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും എസ്‌എഫ്ഐ ഗുണ്ടായസത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്. പോലീസ് ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ലാത്തി വീശിയോടിക്കുകയായിരുന്നു. ഇതിനിടയില്‍ കോണ്‍ഗ്രസ് നേതാവായ ജ്യോതികുമാര്‍ ചാമക്കാലയയെും പോലീസ് ലാത്തികൊണ്ട് അടിച്ചു. ഇതിന്‍റെ ദൃശ്യങ്ങള്‍ എല്ലാ മുഖ്യധാരമാധ്യമങ്ങളിലും സംപ്രേക്ഷണം ചെയ്‌തതാണ്. ജ്യോതികുമാര്‍ ചാമക്കാലയെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടും പ്രക്ഷോഭം നടത്തി. ഇതെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. പോലീസ് മര്‍ദ്ദനമേറ്റ ചാമക്കാലയുടെ ഇതെ ചിത്രമാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചിരിക്കുതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

മാതൃഭൂമി വാര്‍ത്ത റിപ്പോര്‍ട്ട്-

മലയാള മനോരമ വാര്‍ത്ത റിപ്പോര്‍ട്ട്-

Archived Link | Archived Link |
നിഗമനം
പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരുക്കേറ്റ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ ചിത്രമാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതാണെന്ന നുണപ്രചരണത്തിലൂടെ പങ്കുവച്ചിരിക്കുന്നതെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വിവരങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അനുമാനിക്കാം.

Title:കെഎസ്‌യു പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റാണോ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് പരുക്കേറ്റത് ?
Fact Check By: Dewin CarlosResult: False
