വിവരണം

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം എന്ന് മലയാളത്തിന്‍റെ സൂപ്പര്‍താരം മമ്മൂട്ടി. മതം തിരിച്ചുള്ള വിധവ പെന്‍ഷനും സ്കോളര്‍ഷിപ്പും ഒഴിവാക്കി ഹിന്ദുവിനും, മുസ‌ല്‌മാനും, ക്രിസ്ത്യാനിക്കും തുല്യനീതി കിട്ടുന്ന യൂണിഫോം സിവില്‍ കോഡ് നടപ്പാക്കണം. എന്ന ഉള്ളടക്കമുള്ള ഒരു പോസ്റ്റ് നടന്‍ മമ്മൂട്ടിയുടെ പ്രസ്‌താവന എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. രാജന്‍ തച്ചമറ്റത്തില്‍ പിറവം എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 8,100ല്‍ അധികം ഷെയറുകളും 554ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ മമ്മൂട്ടി ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് ഇത്തരമൊരു പ്രസ്‌താവന നടത്തിയിട്ടുണ്ടോ? സമീപകാലത്ത് മമ്മൂട്ടി ഇത്തരം ഏതെങ്കിലും വിഷയങ്ങളില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത

മമ്മൂട്ടി ഏറ്റവും അടുത്തകാലത്ത് രാഷ്ട്രീയപരമായി നടത്തിയ പ്രസ്‌താവന എന്നത് പൗരത്വ ഭേഗഗതി ബില്ലുമായി ബന്ധപ്പെട്ട വിഷയത്തെ കുറിച്ചാണ്. അതും ബില്ലിനെതിരെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഇത് മുഖ്യധാര മാധ്യമങ്ങളില്‍ എല്ലാം തന്നെ വാര്‍ത്തയായതുമാണ്.

അതെ സമയം ഫെയ്‌സ്ബുക്ക് പ്രചരണത്തില്‍ ആരോപിക്കുന്നത് പോലെ മമ്മൂട്ടി ഏകീകൃത സിവില്‍ കോഡിന് അനകൂലമായി പ്രസ്താവന നടത്തിയതായി ഒരു മാധ്യമങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാത്രമല്ല അദ്ദേഹത്തിന്‍റെ പെയ്‌സ്ബുക്ക് പേജ് പരിശോധിച്ചപ്പോഴും ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ പ്രതികരിച്ച പോസ്റ്റുകള്‍ ഒന്നും തന്നെ കണ്ടെത്താനും കഴിഞ്ഞില്ല. പൗരത്വം ഭേദഗതി ബില്ലിനെതിരെ മമ്മൂട്ടി പ്രസ്താവന പങ്കുവെച്ചിരിക്കുന്നത് ഫെയ്‌സ്ബുക്കിലാണ്. ഇപ്രകാരമാണ് മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് -

We can forge ahead as a nation only when we rise above caste, creed, religion and other considerations. Anything against such a spirit of togetherness is to be discouraged.

ജാതി, മതം, വിശ്വാസം എന്നിവയ്ക്ക് അതീതമായി ഉയരുമ്പോഴാണ് നാമൊരു രാഷ്ട്രമായി നിലകൊള്ളുന്നത്. നമ്മുടെ ഐക്യത്തിന്‍റെ അല്ലെങ്കില്‍ ഒത്തൊരുമയ്ക്ക് എതിരെയുള്ള എല്ലാറ്റിനെയും നിരുത്സാഹപ്പെടുത്തണം. എന്നതാണ് മമ്മൂട്ടിയുടെ പോസ്റ്റിന്‍റെ പരിഭാഷ.

ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Screenshot-

ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച പ്രതികരണങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ലഭ്യമല്ല-

നിഗമനം

ഏകീകൃത സിവില്‍ കോഡിനെ അനകൂലിച്ചോ പ്രതികൂലിച്ചോ മമ്മൂട്ടി പ്രതികരിച്ചതായി യാതൊരു റിപ്പോര്‍ട്ടുകളും ലഭ്യമല്ല. അദ്ദേഹത്തിന്‍റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പ്രൊഫൈലുകളിലും അത്തരത്തില്‍ യാതൊന്നും ലഭ്യമല്ല. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പ്രചരണം വസ്‌തുത വിരുദ്ധവും പൂര്‍ണമായും വ്യാജമാണെന്നും അനുമാനിക്കാം.

Avatar

Title:Fact Check : ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതില്‍ മമ്മൂട്ടി പിന്തുണ അറിയിച്ചോ?

Fact Check By: Dewin Carlos

Result: False