
വിവരണം
Archived Link |
“പിണറായി വിജയൻറെ പോലീസ് നയം ഇതാണ്” എന്ന അടിക്കുറിപ്പോടെ Arif Muhammed PM എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്നും 2019 ജൂലയ് 2, മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയ്ക്കു വെറും 16 മണിക്കൂറുകളില്‍ 600 ഓളം ഷെയറുകലാണ് ലഭിചിരിക്കുന്നത്. 8000തോളം ആള്‍ക്കാര്‍ ഈ വീഡിയോഫെസ്ബൂക്കില്‍ കണ്ടിട്ടും ഉണ്ട്. വളരെ വേഗത്തില്‍ വൈറല്‍ ആകുന്ന ഈ വീഡിയോയില്‍ രണ്ട് ചെറുപ്പക്കാരെ പോലീസ് ഉദ്യോ ഗസ്ഥര്‍ ലാത്തികൊണ്ട് മര്‍ദ്ദിക്കുന്നതായി കാണാന്‍ സാധിക്കുന്നു. സംഭാഷണം വ്യക്തമല്ലാത്തതിനാല്‍ ഇവര്‍ എന്താണ് സംസാരിക്കുന്നതെന്ന് മനസിലാകുന്നില്ല. രാജ്കുമാറിന്‍റെ മരണത്തെ തുടര്ന്ന് രൂക്ഷ വിമര്‍ശനങ്ങള്‍ നേരിടുന്ന കേരള പോലീസും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും വിണ്ടും തടവില്‍ ഇട്ടവരോട് മോശമായി പെരുമാറുന്നു എന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഈ പോസ്റ്റ് യഥാര്‍ത്ഥ്യം ആണോ എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത വിശകലനം
വീഡിയോയില്‍ കാണുന്ന സംഭവം നടന്നത് എവിടെയാണ് എന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല. കേരളത്തില്‍ പോലീസ് മര്‍ദ്ദനം ഏല്‍ക്കുന്ന ചെറുപ്പക്കാരുടെ വൈറല്‍ വീഡിയോ കുറിച്ച് ഗൂഗിളില്‍ വിവിധ കീ വേര്‍ഡ്സ് ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു വാര്‍ത്തയും ലഭിച്ചില്ല. അതിനാല്‍ ഞങ്ങള്‍ വീഡിയോയിനെ പരിശോധിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ വീഡിയോയിനെ In-Vid ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതിനെ ശേഷം ഇതിലൂടെ ലഭിച്ച ഒരു ഫ്രെയിമിനെ ഗൂഗിളില്‍ റിവേര്‍സ് ഇമേജ് തിരയല്‍ നടത്തി പരിശോധിച്ചു. റിവേര്‍സ് ഇമേജ് അന്വേഷണത്തോടെ ലഭിച്ച പരിണാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

മുകളില്‍ കാണുന്ന പരിണാമങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് News9 എന്ന കന്നട വാര്‍ത്ത ചാനലിന്‍റെ ഒരു ട്വീറ്റ് ലഭിച്ചു.
ട്വീട്ടിന്‍റെ അടിക്കുറിപ്പിന്‍റെ പരിഭാഷ ഇങ്ങനെയാണ്:
“മധികേരിയില്‍ കോളേജിന്‍റെ മുന്നില്‍ പെണ്കുട്ടികളോട് അപമര്യാദയായി പെരുമാറിയതിനാല്‍ പോലീസ് രണ്ട് യുവാക്കളെ മര്‍ദിച്ചു. രണ്ട് യുവാക്കള്‍ കേരളത്തിലെ മലപ്പുറം സ്വദേശികളാണെന്ന് റിപ്പോര്‍ട്ടുകള്‍ അറിയിക്കുന്നു.”
ഞങ്ങള്‍ ഗൂഗിളില്‍ ഈ സംഭവത്തിനെ കുറിച്ച് വാര്‍ത്തകല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് My Nation, Daijiworld എന്നി വെബ്സൈറ്റുകള്‍ പ്രസിദ്ധികരിച്ച വാ൪ത്തകളുടെ ലിങ്കുകള്‍ ലഭിച്ചു. വാര്‍ത്തകള്‍ സംഭവത്തിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ: സംഭവം കര്‍ണ്ണാടകയിലെ കൊടഗു ജില്ലയിലെ പള്ളിബെട്ട താലുക്കിലാണ് സംഭവിച്ചത്. സാമുഹിക മാധ്യമങ്ങളിലൂടെ മലപ്പുറം സ്വദേശിയായ ഒരു യുവാവ് പള്ളിബെട്ടയിലെ ഒരു യുവതിയെ പരിചയപ്പെട്ടു പിന്നീട് അവര്‍ സുഹൃത്തുക്കളായി. ജൂണ്‍ 18ന് യുവാവ് ഈ പെന്‍ സുഹൃത്തിന്‍റെ ജന്മദിനത്തിന് മലപ്പുറം സ്വദേശിയായ മറ്റൊരു സുഹൃത്തിനൊപ്പം പള്ളിബെട്ടയില്‍ എത്തി. അവിടെ യുവതി പഠിക്കുന്ന കോളേജിന്‍റെ പരിസരത്ത് പെണ്‍കുട്ടികളുമായി മോശമായി പെരുമാറിയതിനാല്‍ ഇവരെ പ്രദേശ വാസികള്‍ പോലിസിനെ ഏല്‍പ്പിച്ചു. പള്ളിബെട്ട പോലീസ് ഇവരെ സ്റ്റേഷനില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് സാമുഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയത്.
അന്വേഷണത്തില്‍ നിന്നും ഈ വീഡിയോ കേരളത്തിലെതല്ല എന്ന് വ്യക്തമാകുന്നു. വീഡിയോ കര്‍ണാടകയിലേതാണ്മര്‍ദ്ദിക്കുന്നത് പിണറായി സര്‍ക്കാരിന്‍റെ കേരള പോലീസ് അല്ല പകരം JDS-കോണ്‍ഗ്രസ് സഖ്യം ഭരിക്കുന്ന കര്‍ണാടകയിലെ പോലീസ് ആണ്.
My Nation | Archived Link |
Daijiworld | Archived Link |
നിഗമനം
പോസ്റ്റില്‍ ആരോപിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. കേരള പോലീസ് രണ്ട് യുവാക്കളെ മര്‍ദ്ദിച്ചതിന്‍റെ വീഡിയോയല്ല മറിച്ച് കര്‍ണ്ണാടകയില്‍ കോളേജില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറി എന്ന ആരോപണത്തില്‍ പിടിയിലായ രണ്ട് മലപ്പുറം സ്വദേശികളെ കര്‍ണാടക പോലീസ് മര്‍ദ്ദിക്കുന്ന വീഡിയോ ആണ്. അതിനാല്‍ വസ്തുത അറിയാതെ പോസ്റ്റ് ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ മാന്യ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.

Title:വീഡിയോയില്‍ രണ്ട് യുവാക്കളെ മര്‍ദ്ദിക്കുന്നത് കേരളത്തിലെ പിണറായി സര്‍ക്കാര്‍ പോലീസാണോ…?
Fact Check By: Mukundan KResult: False
