വിവരണം

Dhaneesh Chungath

എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഡിസംബർ 23 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 1000 ലധികം ഷെയർ ലഭിച്ചിട്ടുണ്ട്. "#പൗരത്വ ബില്ലിനെ പിന്തുണച്ച് ഗുജറാത്തിൽ നടന്ന ദേശീയ രജപുത്ര കർണിസേനയുടെ പടുകൂറ്റൻ റാലി" എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് പതിനായിരങ്ങൾ പങ്കെടുത്ത റാലിയുടെ വിവിധ ചിത്രങ്ങളാണ്.

archived linkFB post

ഈ റാലി രജപുത്ര കർണ്ണിസേനയുടെ നേതൃത്വത്തിൽ പൗരത്വ ബില്ലിനെ പിന്തുണച്ച് ഗുജറാത്തിൽ നടന്ന കൂട്ടായ്മയുടെ ഭാഗമാണ് എന്നാണ് പോസ്റ്റിലൂടെ അവകാശപ്പെടുന്നത്. രജപുത്ര കർണിസേന വിവിധ വിഷയങ്ങളിൽ റാലി നടത്തി മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്. അവസാനം അവർ വാർത്തകളിൽ നിറഞ്ഞത് പത്മാവതി എന്ന സിനിമയ്‌ക്കെതിരെ നടത്തിയ പ്രതിഷേധത്തിന്‍റെ പേരിലായിരുന്നു. ഇപ്പോൾ വീണ്ടും പൗരത്വ ബില്ലിനെ അനുകൂലിച്ചു കൊണ്ട് അവർ കൂറ്റൻ റാലി നടത്തിയോ...? നമുക്ക് അന്വേഷിച്ച് അറിയാം

വസ്തുതാ വിശകലനം

ഞങ്ങൾ ഓൺലൈനിൽ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഇതേ ചിത്രത്തിൽ ഒരെണ്ണം രജപുത്ര കർണ്ണിസേനയുടെ അധ്യക്ഷൻ Sukhdev Singh gogamedi (സുഖ്‌ദേവ് സിംഗ് ഗോഗമേദി) അദ്ദേഹത്തിന്‍റെ ട്വിറ്റർ പേജിൽ "ശ്രീ രാഷ്ട്രീയ രജപുത്ര കർണിസേന സിന്ദാബാദ്.. ഇന്ന്, ഡിസംബർ 22, ഗുജറാത്ത് ഗാന്ധിനഗറിൽ മഹാ ചുഴലിക്കാറ്റ് അടിച്ചു. വിജയകരമായ സമ്പന്ന രാജ്യ സന്ദേശം ഗാന്ധിനഗർ ഗുജറാത്തിൽ നിന്ന് ഒഴുകുന്നു. ജയ് ഭവാനി" എന്ന അടിക്കുറിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived linktwitter sukhdevgogamedi

Mr. National Rajput KarniSena എന്ന ട്വിറ്റർ പേജിൽ റാലിയുടെ പിന്നിലെ ആവശ്യങ്ങൾ വ്യക്തമായി നൽകിയിട്ടുണ്ട്.

archived linktwitter KARNISENA

പ്രധാനമായും

(1) പശുവിനെ ദേശീയ മാതാവായി പ്രഖ്യാപിക്കുക

(2) ജാതിയല്ലാതെ സാമ്പത്തിക സംവരണം ഏർപ്പെടുത്തുക

(3) അട്രോസിറ്റി ബില്ലില്‍ ഭേദഗതി വര്‍തുക

(4) ബലാൽസംഗ പ്രതികളെ ഉടൻ തൂക്കിലേറ്റുക എന്നീ ആവശ്യങ്ങൾക്ക് വേണ്ടിയാണ് കർണിസേന റാലി നടത്തിയത്.

ഗുജറാത്തിലുള്ള ഞങ്ങളുടെ പ്രതിനിധി ഈ റാലി പൗരത്വ ബില്ലിനെ അനുകൂലിച്ചു സംഘടിപ്പിച്ചതല്ല എന്ന് വാർത്തകൾ വിശകലനം ചെയ്തു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേപ്പറ്റി അവിടെ വന്ന മാധ്യമ വാർത്തകളുടെ ചില ക്ലിപ്പിംഗുകൾ താഴെ കൊടുക്കുന്നു.

കൂടാതെ ന്യൂസ് 18 ഗുജറാത്തി ഓൺലൈൻ മാധ്യമം ഇതേ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാർത്ത ഞങ്ങൾ ഇഗ്ളീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയതിന്‍റെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.

archived linkgujarati.news18

ഗുജറാത്തിൽ കർണ്ണിസേന റാലി നടത്തിയത് പൗരത്വ ബില്ലിനെ അനുകൂലിച്ചല്ല. മറിച്ച് അവർ മുന്നോട്ടുവച്ച ചില ആവശ്യങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്താനാണ്.

നിഗമനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. രജപുത്ര കർണിസേന ഗുജറാത്തിൽ റാലി നടത്തിയത് പൗരത്വ ബില്ലിനെ അനുകൂലിച്ചല്ല. അവർ മുന്നോട്ടുവച്ച ചില ആവശ്യങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്താനാണ്. അതിനാൽ ഈ പോസ്റ്റ് ഷെയർ ചെയ്യുന്നതിന് മുമ്പ് വസ്തുതകൾ മനസ്സിലാക്കാൻ മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.

Avatar

Title:ദേശീയ രജപുത്ര കർണിസേന ഗുജറാത്തിൽ റാലി നടത്തിയത് എന്തിനു വേണ്ടിയാണ്...?

Fact Check By: Vasuki S

Result: False