വിവരണം

തൃക്കാക്കര എംഎല്‍എ ഉമ തോമസിന്‍റെ പ്രസ്താവന എന്ന പേരില്‍ പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മകന്‍റെ ലഹരി പരിശോധന ഫലം വരാതെ വിട്ടയിച്ചത് ശരിയായ നടപടി ആയിരുന്നില്ലായെന്ന് ഉമാ തോമസ് പറഞ്ഞു എന്ന പേരിലാണ് പ്രചരണം. ഉമാ തോമസിന്‍റെ മകന്‍റെ ചിത്രം സഹിതം മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലൊരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിപിഐഎം സൈബര്‍ കോംറേഡ്‌സ് എന്ന ഗ്രൂപ്പില്‍ ഫാസില്‍ മനക്കുളങ്ങര എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉമ തോമസ് തന്‍റെ മകനെതിരെ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? മനോരമ ഓണ്‍ലൈന്‍ ഇത്തരത്തിലൊരേു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ ഉമാ തോമസ് എംഎല്‍എയുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ട് പ്രസ്താവനയെ കുറിച്ച് അന്വേഷിച്ചു. ഉമാ തോമസ് നല്‍കിയ മറുപടി ഇതാണ്-

നടന്‍ വിനായകനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയിച്ചതിനെ ചോദ്യം ചെയ്ത മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നടത്തിയ പ്രതികരണത്തിന്‍റെ വീഡിയോ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചരണമാണിതെന്നും തനിക്കും കുടുംബത്തിനും നേരെ നിരന്തരം ഇടത് സൈബര്‍ പ്രൊഫൈലുകളും അപീകര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ തുടരന്നുണ്ട്. ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഉമ തോമസ് പറഞ്ഞു.

മനോരമ ഓണ്‍ലൈനുമായും ഞങ്ങള്‍ ബന്ധപ്പെട്ടു. പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ന്യൂസ് കാര്‍ഡ് അല്ലായെന്ന് അവരും പ്രതികരിച്ചിട്ടുണ്ട്.

ഉമ തോമസ് വിനായകനെ വിട്ടയിച്ചതിനെതിരെ നടത്തിയ പ്രതികരണം-

YouTube Video

നിഗമനം

ഉമ തോമസ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലാ. മനോരമ ഓണ്‍ലൈനിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ന്യൂസ് കാര്‍ഡാണിതെന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ഉമ തോമസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

Written By: Dewin Carlos

Result: False