
സിപിഎം സ്ഥാനാർത്ഥികളെ മനപ്പൂർവം തോൽപിക്കാൻ തന്നെയാണ് നിർത്തിയതെന്ന് എം.വി. ഗോവിന്ദൻ പറയുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ കാണുന്ന വീഡിയോയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് സംസാരിക്കുന്നതായി കാണാം.”ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാം ടെർമിലേക്കുള്ള യാത്ര വലിയ രീതിയിലുള്ള തകർച്ചക്ക് രൂപം നൽകിയിട്ടുള്ള ഒന്ന് ആയിരിക്കുന്നു ഈ പ്രാവശ്യത്തെ സ്ഥാനാർഥി നിർണയം എന്ന കാര്യത്തിൽ ഒരു സംശയമില്ല. ജനങ്ങൾക്ക് വേണ്ടിയാണ്. ” എന്ന് വീഡിയോയിൽ അദ്ദേഹം പറയുന്നു. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “സിപിഎം സ്ഥാനാർത്ഥികളെ മനപ്പൂർവം തോൽപ്പിക്കാൻ വേണ്ടി നിർത്തിയതാണ്. ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. വീഡിയോ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണ്. 19 മാർച്ച് 2026ന് റിപ്പോർട്ടർ ടിവി അവരുടെ യൂട്യൂബ് ചാനലിൽ എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് സംസാരിക്കുന്നത്തിൻ്റെ യഥാർത്ഥ വീഡിയോ പ്രസിദ്ധികരിച്ചിട്ടുണ്ട്. താഴെ നൽകിയ ഈ വീഡിയോ കണ്ടാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന എം.വി. ഗോവിന്ദൻ സിപിഎം സ്ഥാനാർഥി നിർണയത്തിനെ വിമർശിക്കുന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്ന് വ്യക്തമാകും.
വിഡിയോയിൽ 0:35ന് എം.വി. ഗോവിന്ദൻ പറയുന്നത് നമുക്ക് കേൾക്കാം, “കോൺഗ്രസ്സിൻ്റെ വലിയ രീതിയിലുള്ള തകർച്ചക്ക് രൂപം നൽകിയിട്ടുള്ള ഒന്ന് ആയിരിക്കും ഈ പ്രാവശ്യത്തെ സ്ഥാനാർഥി നിർണയം എന്ന കാര്യത്തിൽ ഒരു സംശയമില്ല. കോൺഗ്രസ് ഞങ്ങളെ സംബന്ധിച്ചോളം… ഞാൻ നേരത്തെ പറഞ്ഞ പോലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാം ടെർമിലേക്കുള്ള യാത്ര അതിശക്തമായ രീതിയിൽ ജനങ്ങൾ എട്ടുഎടുത്ത ഒരു പശ്ചാത്തലത്തിൽ…ജനങ്ങൾക്ക് വേണ്ടിയാണ്! മൂന്നാം ടേം എന്ന് പറയുന്നത് ഏതെങ്കിലും മുഖ്യമന്ത്രി മാർക്കോ മന്ത്രിമാര്‍ക്കോ വേണ്ടിയല്ല…” അങ്ങനെ എം.വി. ഗോവിന്ദൻ കോൺഗ്രസിൻ്റെ സ്ഥാനാർഥി നിർണയത്തിനെതിരെയായിരുന്നു പറയുന്നത്. അദ്ദേഹം കോൺഗ്രസിനെ വിമർശിക്കുന്ന പ്രസ്താവനയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് തെറ്റായ വിവരണത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകേയാണ്.
എം. വി. ഗോവിന്ദൻ മാധ്യമങ്ങളെ അഭിസംബോധനം ചെയ്യുന്നത്തിൻ്റെ ഈ ദൃശ്യങ്ങൾ മാതൃഭൂമിയും, ന്യൂസ്18 തുടങ്ങിയ നിരവധി മുഖ്യധാര മാധ്യമങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഓൺലൈൻ മാധ്യമങ്ങളും അദ്ദേഹത്തിൻ്റെ ഈ പ്രസ്താവനയെ കുറിച്ച് റിപ്പോർട്ട് പ്രസിദ്ധികരിച്ചിട്ടുണ്ട്. കോൺഗ്രസിൻ്റെ സ്ഥാനാർഥി നിർണയം അവരെ വലിയൊരു തകർച്ചയിലേക്ക് നയിക്കും എന്ന തരത്തിലാണ് എം.വി. ഗോവിന്ദൻ പ്രസ്താവന നടത്തിയത് എന്ന് ഈ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നു.

വാർത്ത വായിക്കാൻ – South Live | Archived
നിഗമനം
സിപിഎം സ്ഥാനാർത്ഥികളെ മനപ്പൂർവം തോൽപിക്കാൻ തന്നെയാണ് നിർത്തിയതെന്ന് എം.വി. ഗോവിന്ദൻ പറയുന്നത്തിൻ്റെ ദൃശ്യങ്ങൾ വ്യാജമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)




