അനുചിതമായി വസ്ത്രം ധരിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന സ്ത്രീകള്‍ക്ക് രാഷ്ട്രപതിയുടെ മുന്നറിയിപ്പ് എന്ന് പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്, സത്യമിങ്ങനെ…

ദേശീയം | National സാമൂഹികം

സോഷ്യൽ മീഡിയയിൽ അനുചിതമായി വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്ന പെൺകുട്ടികൾക്കെതിരെ കേസെടുക്കുകയും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ലാതാക്കുകയും ചെയ്യും മെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിട്ടു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

“സോഷ്യൽ മീഡിയയിൽ അശ്ലീലവും നഗ്നതയും പ്രചരിപ്പിക്കുന്ന പെൺകുട്ടികളുടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്ന് ദ്രൗപദി മുർമു പറഞ്ഞു” എന്ന വാചകങ്ങളും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ ചിത്രവുമാണ് പ്രചരിക്കുന്നത്. 

FB postarchived link

എന്നാല്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം മാത്രമാണെന്നും രാഷ്ട്രപതി അങ്ങനെയൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

പ്രചാരണത്തിന് പിന്നിലെ സത്യം കണ്ടെത്താൻ അതുമായി ബന്ധപ്പെട്ട ചില കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞെങ്കിലും വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും ഞങ്ങൾക്ക് ലഭിച്ചില്ല. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് ദ്രൌപദി മുർമു എന്തെങ്കിലും പ്രസ്താവന  നടത്തിയതായി യാതൊരു റിപ്പോര്‍ട്ടും നിലവിലില്ല.

രാഷ്ട്രപതിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാന്‍റിലുകള്‍  തിരഞ്ഞെങ്കിലും വൈറൽ വാർത്തയുമായി ബന്ധപ്പെട്ട ഒരു അറിയിപ്പും കണ്ടെത്താനായില്ല.

കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഘടകമായ ഫാക്റ്റ് ചെക്ക് വിഭാഗം രാഷ്ട്രപതിയുടെ പേരിലുള്ള പ്രസ്തുത  പ്രചരണം വ്യാജമാണെന്നും രാഷ്ട്രപതി ദ്രൌപദി മുര്‍മു ഇങ്ങനെ ഒരു അറിയിപ്പ് നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി 2026 ഫെബ്രുവരി 24 ന് പോസ്റ്റ്‌ ചെയ്ത കുറിപ്പ് ഞങ്ങള്‍ക്ക് ലഭിച്ചു.  

കുറിപ്പ് വിവർത്തനം ചെയ്യുമ്പോൾ, “അനുചിതമായ വസ്ത്രം ധരിച്ച് ഫോട്ടോകളോ വീഡിയോകളോ പോസ്റ്റ് ചെയ്യുന്ന നടിമാരുടെ ആധാർ കാർഡ് നിരോധിക്കുമെന്നും അവരുടെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇല്ലാതാക്കുമെന്നും” പ്രചരിക്കുന്ന രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞതായി  ഒരു പോസ്റ്റര്‍ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

പ്രചരിക്കുന്ന  പ്രസ്താവന പൂർണ്ണമായും വ്യാജമാണെന്ന് പിഐബി ഫാക്റ്റ് ചെക്ക് അറിയിക്കുന്നു. രാഷ്ട്രപതി  ദ്രൗപതി മുർമു അത്തരമൊരു മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കൂടാതെ, അത്തരം തെറ്റായ വിവരങ്ങൾ ആളുകൾ വിശ്വസിക്കരുതെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അവർ നിര്‍ദ്ദേശിക്കുന്നു.

നിഗമനം 

അനുചിതമായ വസ്ത്രം ധരിച്ച് ഫോട്ടോകളോ വീഡിയോകളോ പോസ്റ്റ് ചെയ്യുന്ന സ്ത്രീകളുടെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇല്ലാതാക്കുമെന്ന് രാഷ്ട്രപതി  ദ്രൗപതി മുർമു നല്‍കുന്ന മുന്നറിയിപ്പ് എന്ന് പ്രചരിപ്പിക്കുന്ന സന്ദേശം വ്യാജമാണ്. രാഷ്ട്രപതി ഇതുവരെ അങ്ങനെ ഒരു അറിയിപ്പ് നല്‍കിയിട്ടില്ല.  

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Result Stamp

Title: അനുചിതമായി വസ്ത്രം ധരിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന സ്ത്രീകള്‍ക്ക് രാഷ്ട്രപതിയുടെ മുന്നറിയിപ്പ് എന്ന് പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്, സത്യമിങ്ങനെ…

Fact Check By: Vasuki S

Result: False