മലയാള സിനിമ രംഗത്തെ ഞെട്ടിച്ചു കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പ്രസക്തഭാഗങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നത്. സിനിമ രംഗത്തെ നിയന്ത്രിക്കുന്നത് പുരുഷ മേധാവിത്വ ശക്തികളുടെ പവര്‍ ഗ്രൂപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന 15 അംഗം പ്രമുഖരുടെ സംഘമാണെന്നായിരുന്നു റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ നായിക കഥാപത്രമായി അഭിനയിക്കുന്ന സ്ത്രീകള്‍ പോലും മലയാളം സിനിമയില്‍ സുരക്ഷിതരല്ലായെന്നും ലൈംഗീക ചൂഷണങ്ങള്‍ക്ക് ഇരയാകുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എഴുത്തുകാരനും ചിന്തകനും സമൂഹ്യപ്രവര്‍ത്തകനുമായ മൈത്രേയന്‍ നടത്തിയ പ്രതികരണമെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒരു പ്രചരണം നടക്കുകയാണ്.

പ്രചരണം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചു എന്നും എന്നാല്‍ തന്‍റെ മകളും സിനിമ താരവുമായ കനി കുസൃതിക്ക് ഇത്തരത്തിലൊരു മോശം അനുഭവം ഉണ്ടായിട്ടില്ലായെന്നും മൈത്രേയന്‍ പറഞ്ഞു എന്നതാണ് പ്രചരണം. മനു ദാസ് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് 2,200ല്‍ അധികം റിയാക്ഷനുകളും 48ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മൈത്രേയന്‍ ഇത്തരത്തിലൊരു പ്രതികരണം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ഫാക്‌ട് ക്രെസെന്‍ഡോ മലയാളം മൈത്രേയനുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയാണ്-

ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടില്ലാ. മകള്‍ കനിയുടെ അഭിപ്രായം പറയേണ്ടത് മകളാണ്. അത് പലപ്പോഴായി കനി പറഞ്ഞിട്ടുമുണ്ട്. മകള്‍ 14-ാം വയസില്‍ ആദ്യമായി സിനിമയില്‍ എത്തിയ വ്യക്തിയാണ്. ഇപ്പോള്‍ 39 വയസില്‍ എത്തി നില്‍ക്കുമ്പോള്‍ വളരെ ചുരുക്കം സിനിമകള്‍ മാത്രമാണ് മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളത്. അഭപ്രായവും നിലപാടും തുറന്ന് പറഞ്ഞ് തന്നെയാണ് കനി ഈ സമൂഹത്തില്‍ ജീവിക്കുന്നതെന്നും മൈത്രേയന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തന്നെ അത്ഭുതപ്പെടുത്തിട്ടില്ലാ. ഈ സമൂഹത്തിലെ സ്ത്രീകള്‍ സ്വന്തം വീടുകള്‍ മുതല്‍ ജോലി സ്ഥലങ്ങളിലും സകല ഇടങ്ങളിലും നേരിടുന്നത് ഇത്തരം പീഡനങ്ങളും ചൂഷണങ്ങളുമാണെന്നും മൈത്രേയന്‍ പ്രതികരിച്ചു. സിനിമയോട് ജനങ്ങള്‍ക്കുള്ള ഒരു കൗതുകം കൊണ്ടാണ് അറിയുമ്പോള്‍ പുതുമ തോന്നുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

നിഗമനം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചെന്നും തന്‍റെ മകള്‍ളും സിനിമ താരവുമായ കനി കുസൃതിക്ക് ഇത്തരമൊരു അനുഭവം സിനിമ രംഗത്ത് നിന്നും ഉണ്ടായിട്ടില്ലായെന്ന് മൈത്രേയന്‍ പറഞ്ഞിട്ടില്ലായെന്ന് അദ്ദേഹം തന്നെ പ്രതികരിച്ചു. അതുൊകണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് മൈത്രേയന്‍റെ പ്രതികരണം എന്ന പേരിലുള്ള ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False