വിവരണം

ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് മഹാരാജാസ് കോളജില്‍ ജെന്‍ഡര്‍ സൗഹൃദ (ന്യൂട്രല്‍) ശുചിമുറികള്‍ തുറന്ന് നല്‍കിയത്. ലിംഗ ഭേദമന്യ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ജെന്‍ഡര്‍ സൗഹൃദ ശുചിമുറികള്‍. സമസ്ത കേരള സുന്നി സ്റ്റുഡന്‍റസ് ഫെഡറേഷന്‍ (എസ്കെഎസ്എസ്എഫ്) ഈ തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. മഹരാജാസ് കോളജിലെ ബാത്തറൂമുകളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പിലാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നു എന്ന് എസ്കെഎസ്എസ്എഫ് നേതാവ് മുസ്തഫ മുണ്ടുപാറ പറഞ്ഞു എന്നതാണ് പ്രചരണം. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിലുള്ള ന്യൂസ് കാര്‍ഡ് ഉപയോഗിച്ചാണ് പ്രചരണം. എസ്എന്‍ഇസി (സമസ്ത നാഷണല്‍ എ‍ജ്യുക്കേഷന്‍ കൗണ്‍സില്‍) എന്ന ഗ്രൂപ്പില്‍ റൗഫ് ചെട്‌ലാട്ട് റൗഫ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം -

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുസ്തഫ മുണ്ടുപാറ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? പ്രചരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ് തന്നെയാണോ? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ഏഷ്യാനെറ്റ് ന്യൂസിന്‍റെ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകളും അവരുടെ വെബ്‌സൈറ്റും പരിശോധിച്ചതില്‍ നിന്നും പ്രചരിക്കുന്നത് പോലെയൊരു ന്യൂസ് കാര്‍ഡ് കണ്ടെത്താന്‍ കഴിഞ്ഞില്ലാ. അതുകൊണ്ട് തന്നെ ഫാക്ട് ക്രെസെന്‍ഡോ മലയാളം ഏഷ്യാനെറ്റ് ന്യൂസ് വെബ് ഡെസ്കുമായി ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ പ്രചരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിലുള്ള വ്യാജ ന്യൂസ് കാര്‍ഡാണെന്ന് അവര്‍ പ്രതികരിച്ചു.

പിന്നീട് മുസ്തഫ മുണ്ടുപാറയുമായി ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും പ്രരിക്കുന്നത് വ്യാജ പ്രസ്താവനയാണെന്നും താന്‍ ഇവിടെയും ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ലാ താന്‍ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവല്ലായെന്നും നിലവില്‍ സുന്നി യുവജന സംഘത്തിന്‍റെ ഭാരവാഹിയാണെന്നും അദ്ദേഹം പറഞ്ഞു.

നിഗമനം

എസ്‌വെഎസ് നേതാവ് മുസ്തഫ മുണ്ടുപാറ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലായെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡാണെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:മഹാരാജാസില്‍ ജെന്‍ഡര്‍ സൗഹൃദ ശുചിമുറി തുറന്ന നടപടിയെ എസ്‌വൈഎസ് നേതാവ് സ്വാഗതം ചെയ്തോ? വസ്തുത അറിയാം..

Fact Check By: Dewin Carlos

Result: False