ശ്രീലങ്കയിലെ റോഡ് അപകടത്തിന്‍റെ ദൃശ്യങ്ങൾ കേരളത്തിന്‍റെ പേരിൽ പ്രചരിപ്പിക്കുന്നു…
റോഡിന് നടുവിൽ കുഴിയിൽ പെട്ട് ഒരു വാഹനം അപകടപ്പെടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ കേരളത്തിലെതല്ല ശ്രിലങ്കയിലേതാണെന്ന് കണ്ടെത്തി. എന്താണ് ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് അറിയാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു റോഡ് അപകടത്തിന്‍റെ ദൃശ്യങ്ങൾ കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “നമ്മുടെ നാടാണ്.... മഴയാണ്..... സൂക്ഷിച്ചു പോവുക.. …”
എന്നാൽ ഈ ദൃശ്യങ്ങൾ ശരിക്കും കേരളത്തിലേതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ വീഡിയോയുടെ വിവിധ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതിൽ നിന്ന് ലഭിച്ച ഫലങ്ങൾ പ്രകാരം ഈ വീഡിയോ കേരളത്തിലേതല്ല എന്ന് വ്യക്തമായി.
വാർത്ത വായിക്കാൻ - Daily Mirror | Archived
മോട്ടോർ സൈക്കിളിൽ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം. അച്ഛനും മകളും മോട്ടോർ സൈക്കിളുമായി വെള്ളം നിറഞ്ഞ ഗര്‍ത്തത്തിൽ മുങ്ങി. പെട്ടെന്നു നാട്ടുകാർ ഇടപെട്ട് ഇവരെ രക്ഷപ്പെടുത്തി. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, ഗോതതുവയിൽ നിന്ന് കോസ്‌വാട്ടെയിലേക്കുള്ള റോഡിൽ ഭൂഗർഭ പൈപ്പ് പൊട്ടിയതിന്‍റെ ഫലമായി രൂപപ്പെട്ടതാണ് 16 അടി ആഴത്തിലുള്ള ഗര്‍ത്തം.”
ശ്രീലങ്കയിലെ ഗോദ ഗോദതുവ എന്ന സ്ഥലത്ത് ഭൂഗർഭ പൈപ്പ് പൊട്ടിയാണ് ഈ അപകടമുണ്ടായതെന്ന് മറ്റു ചില മാധ്യമങ്ങളിലും വാർത്ത നൽകിയിട്ടുണ്ട്. യുടിവി ലങ്ക എന്ന ഫേസ്ബുക്ക് പേജില്‍ ഇതേ വീഡിയോ നൽകിയിട്ടുണ്ട്.
ഇന്ന് (19) രാവിലെ ഗോതതുവയിലെ നാഷണൽ വാട്ടർ സപ്ലൈ ആൻഡ് ഡ്രെയിനേജ് ബോർഡ് (NWSDB) ഓഫീസിന് സമീപമുള്ള വെള്ളം നിറഞ്ഞ കുഴിയിൽ മോട്ടോർ ബൈക്കിൽ മകളുടെ സ്കൂളിലേക്ക് പോവുകയായിരുന്ന ഒരാളും മകളും വീണു. 16 അടി താഴ്ചയുള്ള കുഴിയിൽ പൈപ്പ് പൊട്ടി വെള്ളം നിറഞ്ഞിരിക്കുകയാണ്. മറ്റുള്ളവരുടെ സഹായത്തോടെയാണ് പിതാവ് മകളെ രക്ഷപ്പെടുത്തിയത് എന്ന വിവരണത്തോടെ ശ്രീലങ്കയിൽ നിന്നുമുള്ള ഒരു യൂട്യൂബ് ചാനലിൽ ഇതേ വീഡിയോ നൽകിയിട്ടുണ്ട്.
ഈ അപകടം ശ്രീലങ്കയിൽ നടന്നതാണെന്നും ആർക്കും ഗുരുതരമായ പരിക്കില്ലെന്നും ഞങ്ങളുടെ ശ്രീലങ്കൻ ടീം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനെ മുമ്പും ഞങ്ങൾ ഈ വീഡിയോ പരിശോധിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ റിപ്പോർട്ട് താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
Also Read | റോഡിലെ അഗാധ ഗര്‍ത്തത്തില്‍ ബൈക്ക് യാത്രികര്‍ വീഴുന്ന ദൃശ്യങ്ങള്‍ കേരളത്തിലെതല്ല, ശ്രിലങ്കയിലെതാണ്…
നിഗമനം
കേരളത്തിലെ മോശമായ റോഡുകൾ കാരണം സംഭവിച്ച അപകടത്തിന്‍റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ശ്രിലങ്കയിൽ നടന്ന ഒരു സംഭവമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ശ്രീലങ്കയിലെ റോഡ് അപകടത്തിന്‍റെ ദൃശ്യങ്ങൾ കേരളത്തിന്‍റെ പേരിൽ പ്രചരിപ്പിക്കുന്നു…
Fact Check By: K. MukundanResult: False