മുസ്ലീം ലീഗിന്‍റെ ശ്രമഫലം കൊണ്ടാണ് ആരാധനാലയങ്ങളിലെ സര്‍വേ നടപടി സുപ്രീം കോടതി തടഞ്ഞതെന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

ആരാധാനാലയങ്ങളിലെ സര്‍വേ നടപടി നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവ് വന്നിരുന്നു. ഇതിന് പിന്നാലെ മുസ്ലീം ലീഗിന്‍റെ ശ്രമഫലമാണ് സര്‍വേ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായെന്ന പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ തുടങ്ങി.

കുറേ എണ്ണം ഉണ്ടായിട്ട് എന്ത് കാര്യം.

ലീഗിന്റെ തലയിൽ കേറി നിരങ്ങാൻ എല്ലാ സംഘടനകളും ഉണ്ടാകും പക്ഷെ ഒരു പ്രശ്നം വന്നാൽ അവിടെ ലീഗ് മാത്രമേ രക്ഷക്കുള്ളൂ.. അഭിമാനിക്കാം ലീഗിന്റെ മക്കൾക്ക് എന്ന തലക്കെട്ട് നല്‍കി മീഡിയ വണ്ണിന്‍റെ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന പേരിലാണ് പ്രചരണം. അഹമ്മദ് കബീര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –

Facebook Post Archived Screenshot 

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് പ്രകാരമൊരു വാര്‍ത്ത മീഡിയ വണ്‍ നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിച്ചെങ്കിലും ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലായെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.

പിന്നീട് യൂട്യൂബില്‍ കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഡിസംബര്‍ 12ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. ഇതെ വാര്‍ത്തയിലാണ് ഹാരിസ് ബീരാന്‍ എംപി ഇതെ കുറിച്ച് ഫോണില്‍ സംസാരിക്കുന്നതായും കാണാന്‍ കഴിയും. എന്നാല്‍ സര്‍വേ തടയാന്‍ സുപ്രീം കോടതി ഉത്തരവ് എന്നതാണ് വാര്‍ത്തയുടെ ഉള്ളടക്കം. ഇതില്‍ എവിടെയും ലീഗിന്‍റെ ശ്രമം ഫലം കണ്ടു എന്ന് കണ്ടെത്താന്‍ കഴിഞ്ഞു.

വാര്‍ത്ത വീഡിയോ –

YouTube Video 

മീഡിയ വണ്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ അവര്‍ തന്നെ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് പ്രതികരിച്ച് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് കാണാം –

Facebook Post 

നിഗമനം

മീഡിയ വണ്‍ ചാനലിന്‍റെ പേരില്‍ എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണിതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:മുസ്ലീം ലീഗിന്‍റെ ശ്രമഫലം കൊണ്ടാണ് ആരാധനാലയങ്ങളിലെ സര്‍വേ നടപടി സുപ്രീം കോടതി തടഞ്ഞതെന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Written By: Dewin Carlos  

Result: False