
വിവരണം
തിരുവനന്തപുരം തമ്പാനൂര്‍ ബസ്റ്റാന്‍ഡിന് സമീപം യുവതി കടന്നാക്രമിച്ചു കടന്നു കളയാന്‍ ശ്രമിച്ച മറുനാടന്‍ മലയാളി കോര്‍ഡിനേറ്റിങ് എഡിറ്ററും പത്രപ്രവര്‍ത്തകനുമായ ഷാജന്‍ സ്കറിയയെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു എന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോരാളി ഷാജി (Official) എന്ന ഗ്രൂപ്പില്‍ ഓഗസ്റ്റ് 19ന് ജോസ് സാമുവ്യല്‍ എന്ന വ്യക്തിയുടെ പേരിലുള്ള പ്രൊഫൈലില്‍ നിന്നുമാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 243ല്‍ അധികം ഷെയറുകളും 2,000ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link |
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഷാജന്‍ സ്ത്രീയെ കടന്നാക്രമിക്കാന്‍ ശ്രമിച്ചതിന് നാട്ടുകാര്‍ മര്‍ദ്ദിച്ചോ? എന്താണ് പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
വിഷയത്തെ കുറിച്ച് അറിയാന്‍ മറുനാടന്‍ മലയാളി സിഇഒ ആന്‍ മേരി ജോര്‍ജുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ സംസാരിച്ചു. ആന്‍ മേരി ജോര്‍ജ് വിഷയത്തെ കുറിച്ച് പ്രതികരിച്ചതിങ്ങനെയാണ്-
പോരാളി ഷാജി എന്ന സിപിഎം അനുകൂല പേജുമായി ഷാജന്‍ സ്കറിയ്ക്ക് ചില രാഷ്ട്രീയപരമായ പ്രശ്നങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിന്‍റെ പേരില്‍ പലപ്പോഴും ഇത്തരം വ്യാജ പ്രചരണങ്ങള്‍ അവര്‍ നടത്താറുണ്ട്. മുന്‍പും ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തിയിട്ടുണ്ട്. തമ്പാനൂരില്‍ ഷാജന്‍ സ്കറിയ സ്ത്രീയ്ക്ക് നേരെ അതിക്രമം നടത്തിയെന്നും അദ്ദേഹത്തെ നാട്ടുകാര്‍ മര്‍ദ്ദിച്ചു എന്നതും ഇത്തരത്തിലുള്ള നുണ പ്രചരണം മാത്രമാണ്. വൈരാഗ്യത്തിന്‍റെ പേരില്‍ കെട്ടിചമയ്ക്കുന്ന നുണയാണിതെന്നും സിഇഒ പറഞ്ഞു.
നിഗമനം
രാഷ്ട്രീയപരമായ വൈരാഗ്യത്തിന്‍റെ പേരിലുള്ള വ്യാജ പ്രചരണം മാത്രമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ എന്ന് വ്യക്തമായി കഴിഞ്ഞു. മറുനാടന്‍ മലായാളിയുടെ സിഇഒ തന്നെ വിഷയം വ്യക്തമാക്കിയ സാഹചര്യത്തില്‍ ഫെയ്‌സ്ബുക്കില്‍ നടക്കുന്ന പ്രചരണം പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:മറുനാടന്‍ മലയാളി റിപ്പോര്‍ട്ടര്‍ ഷാജന്‍ സ്കറിയയെ നാട്ടുകാര്‍ മര്‍ദ്ദിച്ചോ?
Fact Check By: Dewin CarlosResult: False
