ആര്‍എസ്എസ് ശാഖയില്‍ ഏഴു ആണ്‍കുട്ടികളെ പീഡിപിച്ച വാര്‍ത്ത‍ സത്യമോ…?

രാഷ്ട്രീയം | Politics

വിവരണം

FacebookArchived Link

“കൊച്ചുകുട്ടികളെ ചാണക സംഘികളുടെ കൂടെ ശാഖയിൽ പറഞ്ഞുവിടുന്ന മാതാപിതാക്കൾ ജാഗ്രതൈ….. ??” എന്ന അടിക്കുറിപ്പോടെ ഇമ്രാന്‍ അല്‍ സുടു എന്ന പ്രൊഫൈലിലൂടെ ഒരു ചിത്രം 2019 ജൂലൈ 2 മുതല്‍ പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “വിണ്ടും കുലുക്കി സര്‍ബത്ത്…ആലൂരില്‍ ഏഴു ആണ്‍കുട്ടികളെ പീഡിപ്പിച്ച സന്യാസി അറസ്റ്റില്‍…ഏഴു ആണ്‍കുട്ടികളെ ശാഖയില്‍ കൊണ്ടിട്ട് കട്ടനടിച്ച കുണ്ടന്‍ സംഘി പിടിയില്‍.” വാര്‍ത്ത‍യില്‍ പിടിയിലായ സന്യാസിയുടെ ചിത്രവും നല്‍കിട്ടുണ്ട്. ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 265 ഷെയരുകളാണ്. ചിത്രത്തില്‍ കാണുന്ന പിടിയിലായ ഈ സന്യാസി ഒരു ആര്‍എസ്എസ് ശാഖയില്‍ ആണ്കുട്ടികളോട് പ്രകൃതി വിരുദ്ധ പീഡനം നടത്തി എന്ന് പോസ്റ്റ്‌ ആരോപിക്കുന്നു എന്ന് മനസിലാക്കുന്നു. കുടാതെ മാതാപിതാക്കള്‍ കുട്ടികളെ ശാഖയില്‍ പറഞ്ഞു വിടരുത് എന്ന താക്കീതും നല്‍കുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ യഥാര്‍ത്ഥ്യമാണോ? യഥാര്‍ത്ഥത്തില്‍ ശാഖയില്‍ ഏഴു ആണ്‍കുട്ടികളെ ഈ സന്യാസി പിഡിപ്പിച്ചുവോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ വാ൪ത്തയെ കുറിച്ച് കൂടുതല്‍ അറിയാനായി വിവിധ കീ വേര്‍ഡ്സ് ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷിച്ചു. പക്ഷെ ശാഖയില്‍ ആണ്‍കുട്ടികളെ പിഡിപിച്ചതായി ഒരു വാര്‍ത്ത‍ ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഞങ്ങള്‍ ആളൂര്‍ ശാഖയില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ചു എന്ന വാ൪ത്തയെ കുറിച്ച് അന്വേഷിച്ചപ്പോഴും ഞങ്ങള്‍ക്ക് ഒന്നും  ലഭിച്ചില്ല. അവസാനം “Minors sexually assaulted in Thrissur ashram” എന്ന ടൈപ്പ് ചെയ്ത് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ The News Minute എന്ന വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ഞങ്ങള്‍ക്ക് ലഭിച്ചു. തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ ശിവഗിരി മഠം മഠാധിപതിയായ സ്വാമി ശ്രീനാരായണ ധാരമവ്രത എന്ന ഒരു സന്യാസി ഏഴു ആണ്‍കുട്ടികളെ പ്രക്രുതിവിരുദ്ധമായി പിഡിപ്പിച്ച് ഒളിച്ചോടിയെന്നായിരുന്നു വാര്‍ത്ത‍. പോസ്റ്റില്‍ ആരോപ്പിക്കുന്നതിലും വാ൪ത്തയിലു൦ ഒരുപാട് സാമ്യത ഉണ്ട്. അതിനാല്‍ ഈ സംഭവത്തിനെ തന്നെയാണ്‌ പോസ്റ്റില്‍ തെറ്റിദ്ധരിപ്പിക്കുന്ന രിതിയില്‍ അവതരിപ്പിച്ചത് എന്ന് ഞങ്ങള്‍ സംശയിച്ചു. ഇപ്പോള്‍ പരിശോധിക്കാന്‍ ഉള്ളത് പോസ്റ്റില്‍ നല്‍കിയ സന്യാസിയുടെ ചിത്രവും The News Minute പ്രസിദ്ധികരിച്ച വാ൪ത്തയും തമ്മില്‍   ബന്ധം ഉണ്ടോ എന്നായിരുന്നു. അതിനായി ഞങ്ങള്‍ മലയാളത്തില്‍ ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വാര്‍ത്തകള്‍ അന്വേഷിച്ചു. മനോരമ, സീ ന്യൂസ്‌ തൊടങ്ങിയ പല ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മലയാളത്തില്‍ ഈ വാര്‍ത്ത‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. സീ ന്യൂസ്‌, മനോരമ എന്നി വെബ്സൈറ്റ് പ്രസിദ്ധികരിച്ച വാ൪ത്തയില്‍ ആരോപിതനായ സന്യാസിയുടെ ചിത്രം നല്‍കിട്ടുണ്ട്. ഈ ചിത്രങ്ങളും പോസ്റ്റില്‍ നല്‍കിയ  ചിത്രവും തമ്മില്‍ പല സാമ്യതയും ഉണ്ട്. പക്ഷെ Digital മലയാളി പ്രസിദ്ധികരിച്ച വാ൪ത്തയില്‍ നല്‍കിയ ചിത്രം പോസ്റ്റില്‍ നല്‍കിയ ചിത്രവുമായി യോജിക്കുന്നുണ്ട്. വാ൪ത്തയുടെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Digital MalayaleeArchived Link

അപ്പോള്‍ പോസ്റ്റില്‍ ഉപയോഗിച്ച വാര്‍ത്ത‍ ഈ സംഭവത്തിനെ തുടര്‍ന്നു തന്നെയാണ്‌ എന്ന് ഇതോടെ ബോധ്യമാകുന്നു. സംഭവം ഇങ്ങനെയാണ്…തൃശ്ശൂര്‍ കൊട്ടനെല്ലുരില്‍ ശ്രീ ബ്രഹ്മാനന്ദാലയം ആശ്രമത്തില്‍ പിടിയിലായ സന്യാസി സ്വാമി ശ്രീനാരായണ ധര്‍മവ്രത ഏഴു ആണ്‍കുട്ടികളോട് പ്രകൃതി വിരുദ്ധ പീഡനം നടത്തി. ഈ കാര്യം ഒരു കുട്ടി ചൈള്‍ഡ് ലൈനിനെ വിളിച്ചു അറിയിച്ചു. ഇതിനെ തുടര്ന്ന് ഈയാള്‍ ആശ്രമത്തില്‍ നിന്നു ഒളിച്ചോടി. പിന്നീട് പോലീസ് ഇയാളെ ചെന്നൈയില്‍ നിന്നു അറസ്റ്റ് ചെയ്ത് തൃശ്ശൂരിലേക്ക് കൊണ്ട് വന്നു. അപ്പോള്‍ എടുത്ത ചിത്രം ആണ് പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുനത്. ഈ സംഭവമായി ആര്‍എസ്എസിന് യാതൊരു ബന്ധമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നു തെളിഞ്ഞിരിക്കുന്നത്.

ഈ സംഭവത്തിനെ കുറിച്ചു കൂടുതല്‍ അറിയാനായി താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വാര്‍ത്ത‍കല്‍ വായിക്കുക.

Manorama OnlineArchived Link
Zee News MalayalamArchived Link
News MinuteArchived Link
GurudevanArchived Link

നിഗമനം

പോസ്റ്റിളുടെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. തൃശ്ശൂരിലെ കൊട്ടനെല്ലുരിലുള്ള ഒരു മഠത്തിലെ സന്യാസി ഏഴു ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധമായി പിഡിപ്പിച്ച സംഭവത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രിതിയിലാണ് പോസ്റ്റ്‌ അവതരിപ്പിക്കുന്നത്. അതിനാല്‍ വസ്തുത അറിയാതെ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.

Avatar

Title:ആര്‍എസ്എസ് ശാഖയില്‍ ഏഴു ആണ്‍കുട്ടികളെ പീഡിപിച്ച വാര്‍ത്ത‍ സത്യമോ…?

Fact Check By: Mukundan K 

Result: False