
എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ നിലവിലെ എംഎല്‍എമാരെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ മല്‍സരിപ്പിക്കുന്നുണ്ട്. നിലവില്‍ കൊല്ലം എംഎല്‍എ ആയ സിനിമാതാരം മുകേഷ് ആണ് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. മുകേഷ് കൊല്ലം ജില്ലയില്‍ പ്രചരണത്തില്‍ സജീവമായിട്ടുണ്ട്. മുകേഷുമായി ബന്ധപ്പെട്ട് ഒരു വ്യാജ പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.
പ്രചരണം
പ്രചരണത്തിനിറങ്ങിയ മുകേഷിനെ നാട്ടുകാര്‍ അപമാനിച്ചു എന്നവകാശപ്പെട്ട് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ആണ് പ്രചരിക്കുന്നത്. “വോട്ട് ചോദിക്കാൻ എത്തിയ കൊല്ലം എംഎൽഎ മുകേഷിന് നേരെ പെൻഷൻ കിട്ടാത്തവരുടെ പ്രതിഷേധം. മുകേഷിന്റെ മുഖത്ത് മീൻ വെള്ളം കോരിയൊഴിച്ചു” എന്ന വാര്‍ത്തയുമായി 24 ന്യൂസ് പ്രസിദ്ധീകരിച്ച ന്യൂസ് കാര്‍ഡില്‍ മുകേഷിന്‍റെ കാരിക്കേച്ചറും നല്കിയിട്ടുണ്ട്.

എന്നാല്‍ വ്യാജ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വാര്‍ത്തയുടെ വസ്തുത അറിയാനായി ആദ്യം കൊല്ലം എംഎല്‍എയും ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ മുകേഷിനോട് സംസാരിച്ചു. “വ്യാജ പ്രചരണം ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്ന് 24 ന്യൂസുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ ഇതിനെതിരെ വിശദീകരണം കൊടുത്തു. പിന്നീട് ഞങ്ങള്‍ ഇത്തരത്തില്‍ വ്യാജ വാര്ത്ത പോസ്റ്റു ചെയ്തയാളെ കണ്ടെത്തിയിരുന്നു. തെരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള വ്യാജ പ്രചരണം മാത്രമാണിത്.” എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
മുകേഷിനെതിരെ ഇങ്ങനെ ഒരു വാര്‍ത്ത കൊടുത്തിട്ടില്ല എന്ന വിശദീകരണവുമായി 24 ന്യൂസ് ഫേസ്ബുക്കില്‍ പോസ്റ്റ് കൊടുത്തിട്ടുണ്ട്.

നിഗമനം
കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംഎല്‍എ മുകേഷ് വോട്ട് ചോദിക്കാന്‍ എത്തിയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ കിട്ടാത്തവര്‍ മീന്‍വെള്ളം കോരിയൊഴിച്ചു എന്ന് 24 ന്യൂസ് വാര്‍ത്ത കൊടുത്തതായി പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണ്. എംഎല്‍എ മുകേഷും 24 ന്യൂസ് ചാനലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:വോട്ട് ചോദിക്കാനെത്തിയ മുകേഷിനെ നാട്ടുകാര്‍ അപമാനിച്ചുവെന്ന 24 ന്യൂസ് സ്ക്രീന്‍ഷോട്ട് വ്യാജം…
Fact Check By: Vasuki SResult: False
