കരിപ്പൂരില്‍ യാത്രക്കാരുടെ ബാഗേജ് മോഷ്ടിച്ച സിപിഎം പ്രവര്‍ത്തകനെ പോലീസ് പിടികൂടി എന്ന പ്രചരണം വ്യാജം..
വിവരണം
കരിപ്പൂരിൽരക്ഷപ്രവർത്തനത്തിന് വ്യജെനെ എത്തി ബാഗേജ് മോഷ്ടിക്കാൻ ശ്രമിച്ച cpm പ്രവർത്തകനെ നാട്ടുക്കാർ ഓടിച്ചിട്ടു പിടിച്ചു പോലീസിൽ ഏൽപ്പിച്ചു.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റര്‍ ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കരിപ്പൂര്‍ വിമാനാപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. പാണക്കാട് സ്വദേശി അഫ്‌സലിനെയാണ് നാട്ടുകാര്‍ പിടികൂടി കരിപ്പൂര്‍ പോലീസില്‍ ഏല്‍പ്പിച്ചതെന്നും പോസ്റ്റില്‍ പറയുന്നു. അന്‍സര്‍ അഹമ്മദ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നുമാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ കരൂപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ യാത്രക്കാരുടെ ബാഗേജ് മോഷ്ടിച്ചതിന് ഇത്തരത്തില്‍ ആരെയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
സംഭവത്തെ കുറിച്ച് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി കരിപ്പൂര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും പോലീസ് ആരെയും പിടികൂടിയിട്ടില്ലെന്നും കരിപ്പൂര്‍ പോലീസ് വ്യക്തമാക്കി.
അപ്പോള്‍ പിന്നെ പോസ്റ്റില്‍ പ്രചരിക്കുന്ന ചിത്രത്തിലുള്ള അഫ്‌സല്‍ എന്ന വ്യക്തിയാരാണെന്ന് അറിയാന്‍ കമന്‍റുകള്‍ പരിശോധിച്ചതില്‍ നിന്നും അഫ്‌സല്‍ പാണക്കാട് എന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ഇതുപ്രാകരം ഫെയ്‌സ്ബുക്കില്‍ അഫ്‌സല്‍ പാണക്കാട് എന്ന വ്യക്തിയുടെ പ്രൊഫൈല്‍ പരിശോധിച്ചതില്‍ നിന്നും അദ്ദേഹം ധാരാളം ഫോളോവേഴ്‌സുള്ള സിപിഎമ്മിന്‍റെ സൈബര്‍ പ്രവര്‍ത്തകനാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. തനിക്കെതിരെ തന്‍റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നും ഇതിനിതെരെ പ്രതികരിച്ച് അഫ്‌സല്‍ പാണക്കാട് തന്‍റെ പ്രൊഫൈലില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞു.
അഫ്‌സല്‍ പാണക്കാടിന്‍റെ പോസ്റ്റ്-
നിഗമനം
പോസ്റ്റില്‍ പ്രചരിക്കുന്നത് പോലെ അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്നും യാത്രക്കാരുടെ ബാഗേജ് ആരും തന്നെ മോഷ്ടിച്ചതായി പോലീസിന് വിവരമില്ല. പിടിയാലായ മോഷ്ടാവിന്‍റെ ചിത്രമെന്ന പേരില്‍ പ്രചരിപ്പിക്കുന്നതും തെറ്റായ വിവരങ്ങളാണ്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാമെന്ന് തന്നെ അനുമാനിക്കാം.
Title:കരിപ്പൂരില്‍ യാത്രക്കാരുടെ ബാഗേജ് മോഷ്ടിച്ച സിപിഎം പ്രവര്‍ത്തകനെ പോലീസ് പിടികൂടി എന്ന പ്രചരണം വ്യാജം..
Fact Check By: Dewin CarlosResult: False