മനോരമ ന്യൂസിന്‍റെ പേരില്‍ അച്ചു ഉമ്മനെതിരെ പ്രചരിക്കുന്ന ഈ സക്രീന്‍ഷോട്ട് വ്യാജമാണ്.. വസ്‌തുത അറിയാം..
വിവരണം
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോര് മുറുകുമ്പോള്‍ വിവാദങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍ ധരിച്ച ബ്രാന്‍ഡഡ് ടി ഷര്‍ട്ടിനെ ചൊല്ലിയുള്ള തര്‍ക്കം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍റെ ആഡംബര ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ്. ഉമ്മന്‍ ചാണ്ടി ലളിത ജീവിതം നയിച്ചപ്പോള്‍ മകന്‍ ചാണ്ടി ഉമ്മനും ആ വഴി സ്വീകരിച്ചു എന്നും തന്‍റെ ആസ്തി വകകളെ കുറിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച രേഖകള്‍ പുറത്ത് വന്നതോടെ ചാണ്ടി ഉമ്മന്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ദുബായിയില്‍ അച്ചു ഉമ്മന്‍ ആടംബര ജീവതമാണ് നയിക്കുന്നതെന്നും ലക്ഷ കണക്കിന് രൂപയുടെ ഫാഷന്‍ അക്‌സസറീസാണ് അച്ചു ഉമ്മന്‍ തന്‍റെ കൈവശമുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ ഷൂട്ടിലൂടെയും മറ്റും അറിയിച്ചിട്ടുള്ളതെന്നുമാണ് സിപിഎം സൈബര്‍ ഇടത്തിലെ വിമര്‍ശനം. ഈ സാഹചര്യത്തില്‍ അച്ചു ഉമ്മന്‍റെ ആഡംബര ജീവിതം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചു എന്നും പാര്‍ട്ടക്ക് അതൃപ്തി ഉണ്ടെന്നും മനോരമ ന്യൂസ് നല്‍കിയ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നമ്മള്‍ സഖാക്കള്‍ എന്ന ഗ്രൂപ്പില്‍ അക്ബര്‍ അലി ടി.കെ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നരിവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് -
എന്നാല്‍ യഥാര്‍ത്ഥത്തില്‍ അച്ചു ഉമ്മന്‍റെ വ്യക്തി ജീവിതത്തെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇത്തരത്തിലൊരു അതൃപ്തി രേഖപ്പെടുത്തിയതായി മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ മനോരമ ന്യൂസിന്‍റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലും അവരുടെ വെബ്സൈറ്റിലും ഇത്തരമൊരു വാര്‍ത്തയുണ്ടോയെന്ന് പരിശോധിച്ചു. എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് മനോരമ ന്യൂസ് വെബ് ഡെസ്കുമായി ഫാക്ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടതില്‍ നിന്നും പ്രചരിക്കുന്നത് വ്യാജ പ്രചരണമാണെന്നും മനോരമ ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലായെന്നും അവര്‍ പ്രതികരിച്ചു.
കോണ്‍ഗ്രസ് നേതൃത്വവും സൈബര്‍ ആക്രമണത്തിനെതിരെ നിലപാട് സ്വീകരിച്ചതല്ലാതെ അവരെ വിമര്‍ശച്ചതായോ അതൃപ്തി രേഖപ്പെടുത്തിയതായോ വാര്‍ത്തകളിലില്ലാ.
നിഗമനം
മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജമായി നിര്‍മ്മിച്ചതാണെന്ന് അവര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. മാതൃമല്ലാ അച്ചു ഉമ്മനെതിരെ കോണ്‍ഗ്രസ് അതൃപ്തി രേഖപ്പെടുത്തിയെന്നതിനും യാതൊരു തെളിവുകളുമില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:മനോരമ ന്യൂസിന്‍റെ പേരില്‍ അച്ചു ഉമ്മനെതിരെ പ്രചരിക്കുന്ന ഈ സക്രീന്‍ഷോട്ട് വ്യാജമാണ്.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: False