നടി സായി പല്ലവിയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിനോദം

വിവരണം

മലയാളത്തില്‍ ഒട്ടനവധി ഹിറ്റ് സിനിമകളില്‍ നായികവേഷത്തില്‍ എത്തിയ താരം സായ് പല്ലവി വിവഹിതയായി എന്ന പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മലയാളത്തിന് പുറമെ നിരവധി ഭാഷകളില്‍ സായ് പല്ലവി പ്രധാന വേഷത്തില്‍ അഭിമയിച്ചിട്ടുണ്ട്. സായ് പല്ലവി ഫാന്‍ഡം (Sai Pallavi Fandom) എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 283K റിയാക്ഷനുകളും 2,500ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടി സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞോ? വിവാഹ ശേഷമുള്ള ചിത്രമാണോ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും യഥാര്‍ത്ഥ ചിത്രം ട്വിറ്ററില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. സായ് പല്ലവിയോടൊപ്പമുള്ളത് തമിഴ് സിനിമ സംവിധായകന്‍ രാജ്‌കുമാര്‍ പെരിയസാമിയാണ്. ക്രിസ്റ്റഫര്‍ കനകരാജ് എന്ന സിനിമ നിരൂപകനാണ് യഥാര്‍ത്ഥ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. സായി പല്ലവി നായികയായി എത്തുന്ന രാജ്‌കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന നടന്‍ ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന എസ്‌കെ 21 എന്ന സിനിമയുടെ പൂജ ചടങ്ങിന്‍റെ ചിത്രമാണ് യഥാര്‍ത്ഥത്തിലിത്. സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി കയ്യില്‍ ക്ലാപ്പ് ബോര്‍ഡുമായി നില്‍ക്കുന്ന ഈ ചിത്രം ക്രോപ്പ് ചെയ്ത് ക്ലാപ്പ് ബോര്‍ഡ‍് കാണാന്‍ കഴിയാത്ത വിധം തെറ്റ്ദ്ധരിപ്പിക്കും വിധമാണ് പ്രചരിപ്പിക്കുന്നത്.

ക്രിസ്റ്റഫര്‍ കനകരാജിന്‍റെ ട്വീറ്റ്-

Tweet 

യഥാര്‍ത്ഥ ചിത്രത്തിന്‍റെ പൂര്‍ണ്ണരൂപം-

നിഗമനം

എസ്കെ 21 എന്ന പുതിയ തമിഴ് സിനിമയുടെ പൂജ വേളയില്‍ സംവിധായകന്‍ രാജ്‌കുമാര്‍ പെരിയസാമിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു.

അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:നടി സായി പല്ലവിയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

Written By: Dewin Carlos 

Result: False