കിണറുകള്‍ക്ക് നികുതി ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലാ. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

സംസ്ഥാനത്ത് വീടുകളിലെ കിണറുകള്‍ക്ക് കരം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു എന്ന ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനല്‍ ഇത് സംബന്ധിച്ച് നല്‍കിയ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന രൂപേണയാണ് പ്രചരണം. വിരുന്നു കിണറുകരം. സംസ്ഥാനത്തെ വീടുകളിലെ കിണറുകള്‍ക്ക് ഡിസംബര്‍ 1 മുതല്‍ നികുതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാകും നികുതി പിരിവിന്‍റെ ചുമതല.. എന്ന തലക്കെട്ട് നല്‍കി റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് സക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. ജനം ടിവി ഫാന്‍സ് ക്ലബ്ബ് എന്ന ഗ്രൂപ്പില്‍ പണിക്കര്‍ സോമസുന്ദരന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തെ വീടുകളിലെ കിണറിന് കരം ഈടാക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ടോ? റിപ്പോര്‍ട്ടര്‍ ചാനല്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും അവരുടെ വെബ്‌സൈറ്റും പരിശോധിച്ചതില്‍ നിന്നും ഇത്തരമൊരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് സ്ഥിരീകരിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ ഒരു പോസ്റ്റ് ഇന്നലെ പങ്കുവെച്ചതായും കണ്ടെത്താന്‍ കഴിഞ്ഞു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-

Reporter Post 

മന്ത്രിസഭ യോഗം ഇത്തരത്തിലൊരു തീരുമാനമെടുത്തിട്ടുണോടെയെന്ന് അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പിഎം മനോജുമായി ഫോണില്‍ ബന്ധപ്പെട്ടു. വ്യാജ പ്രചരണമാണെന്നും കിണറുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലായെന്നും അദ്ദേഹം പ്രതികരിച്ചു.

നിഗമനം

റിപ്പോര്‍ട്ടര്‍ ചാനല്‍ തന്നെ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കിണറിന് നികുതി ഈടാക്കാന്‍ മന്ത്രിസ യോഗത്തിലും തീരുമാനമെടുത്തിട്ടില്ലാ. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കിണറുകള്‍ക്ക് നികുതി ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലാ. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Written By: Dewin Carlos 

Result: False