
ഹരിയാനയിലെ ഒരു മന്ത്രി പ്രതിഷേധിക്കുന്ന കര്‍ഷകരെ ഖാലിസ്ഥാനികളെന്നും തിവ്രവാദികളെന്നും വിളിച്ചപ്പോള്‍ പ്രതികാരമായി കര്‍ഷകര്‍ മന്ത്രിയുടെ വീടിനെ മുന്നില്‍ ഒരു ലോഡ് ചാണകം ഇറക്കി എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരണം വൈറലാണ്. ഇത്തരം വാദങ്ങള്‍ക്കൊപ്പം ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍, സംഭവത്തിന്‍റെ സത്യാവസ്ഥ പോസ്റ്റില്‍ വാദിക്കുന്നത് പോലെയല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഒരു വീടിന്‍റെ ഗേറ്റിനെ നേരെ മുന്നില്‍ ചാണകം കിടക്കുന്നതായി കാണാം. ഈ വീഡിയോക്കൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പില്‍ സംഭവത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ഹരിയാനയിലെ ബിജെപി മന്ത്രി കർഷക സമരത്തിൽ പങ്കെടുക്കുന്നവരെ കാലി സ്ഥാനികൾ എന്നും തീവ്രവാദികളെന്നും വിളിച്ചതിന് പ്രതികാരമായി കർഷകർ മന്ത്രിയുടെ വീടിനുമുന്നിൽ ഒരു ലോഡ് ചാണകം ഇറക്കി പ്രതിഷേധിച്ചു…😀🥴😷”
ഇതേ അടികുറിപ്പ് ഉപയോഗിച്ച് ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകളും നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.
Screenshot: Facebook search results showing similar articles.
വസ്തുത അന്വേഷണം
വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ സംഭവത്തിനോട് ബന്ധപെട്ട പ്രത്യേക കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ സംഭവത്തിനോട് ബന്ധപെട്ട പല വാര്‍ത്തകളും ഞങ്ങള്‍ക്ക് ലഭിച്ചു. ഈ വാര്‍ത്തകളില്‍ നല്‍കിയ വിവരങ്ങളിലേക്ക് കടക്കുന്നത്തിന് മുന്‍പ് നമുക്ക് ഹരിയാനയില്‍ കര്‍ഷകര്‍ക്കെതിരെ ഇങ്ങനെയൊരു പരാമര്‍ശം നടന്നിട്ടുണ്ടോ എന്ന് നോക്കെണ്ടതുണ്ട്.
ഹരിയാനയുടെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം കര്‍ഷകര്‍ക്കെതിരെ നടത്തിയിരുന്നു. എ.എന്‍.ഐയുടെ വാര്‍ത്ത പ്രകാരം, കര്‍ഷക സമരത്തില്‍ ഖാലിസ്ഥാനികളുടെ സാനിധ്യത്തിനെ കുറിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന്‍ പഞ്ചാബ് മുഖ്യമന്ത്രി അമ്രിന്ദര്‍ സിംഗ് അടക്കം പല നേതാക്കള്‍ ഖട്ടറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പക്ഷെ വീഡിയോയില്‍ നാം കാണുന്ന വീട് മനോഹര്‍ ലാല്‍ ഖട്ടര്‍ അഥവ അദ്ദേഹത്തിന്‍റെ മന്ത്രിസഭയിലുള്ള ഒരു മത്രിയുടെതുമല്ല മറിച്ച് ഈ സംഭവം നടന്നത് പഞ്ചാബിലാണ്.
Screenshot: TOI Article, dated Jan 2, titled ‘Protesters who dumped cow dung outside ex-BJP minister’s home booked for ‘attempt to murder’’.
ലേഖനം വായിക്കാന്‍-TOI | Archived Link
പഞ്ചാബിലെ ബിജെപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടിക്ഷന്‍ സൂദിന്‍റെ വീടിനെ മുന്നിലാണ് കര്‍ഷകര്‍ ഇത്തരത്തില്‍ പ്രതിഷേധം നടത്തിയത്. ഈ നടപടി കര്‍ഷകരുടെ ഭാഗത്തില്‍ നിന്ന് എടുത്ത പ്രതികാരം നടപടി തന്നെയാണ്. പക്ഷെ ഈ പ്രതികാരം കര്‍ഷകരെ സംബന്ധിച്ച് സൂദ് നടത്തിയ ഒരു പരാമര്‍ശത്തിനെ തുടര്‍ന്നാണ്. ഹരിയാനയുടെ മുഖ്യമന്ത്രിയുടെ പ്രസ്താവനയുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല.
Screenshot: Indian Express article, dated Jan 4, titled ‘Protesters who dumped cow dung outside ex-BJP minister’s home booked for ‘attempt to murder’.’
ലേഖനം വായിക്കാന്‍-Indian Express | Archived Link
ടിക്ഷന്‍ സൂദ് ബിജെപിയുടെ പഞ്ചാബിലെ ഒരു മുതിര്‍ന്ന നേതാവാണ്. ഇദ്ദേഹം മുന്‍ മന്ത്രിയുമാണ്. ഒരു പത്രത്തില്‍ വന്ന വാര്‍ത്ത പ്രകാരം സൂദ് ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നിയമത്തിനെ കുറിച്ച് ഒരു ധാരണയുമില്ല. കുടാതെ ഈ പ്രതിഷേധത്തിന് ഫണ്ട് ലഭിക്കുന്നത് വിദേശത്തില്‍ നിന്നാണ് എന്നിട്ട് പ്രതിഷേധകര്‍ ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ പിക്നിക്കിന് പോയിരിക്കുകെയാണ് എന്ന തരത്തില്‍ പരാമര്‍ശം നടത്തുകയുണ്ടായി എന്ന് വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നു. ഈ പരാമര്‍ശം കേട്ട് ദ്വേഷത്തില്‍ വന്ന കര്‍ഷകര്‍ സൂദിന്‍റെ വീടിനെ മുന്നില്‍ ഒരു ലോഡ് ചാണകം ഇറക്കി പ്രതിഷേധിച്ചു.
ഇതിനെ തുടര്‍ന്ന്‍ ബിജെപി ജില്ല സെക്രട്ടറി പഞ്ചാബ് പോലീസില്‍ കൊടുത്ത പരാതിയെ അനുസരിച്ച് കര്‍ഷകര്‍ക്കെതിരെ പോലീസ് നടപടി എടുത്തു. കര്‍ഷകര്‍ക്കെതിരെ വധശ്രമം പോലെയുള്ള വകുപ്പുകള്‍ ചുമത്തി പഞ്ചാബ് പോലീസ് എടുത്ത നടപടിയെ കര്‍ഷക സംഘടനകള്‍ ശക്തമായി എതിര്‍ത്തു. കര്‍ഷകരെ വിട്ടിലെങ്കില്‍ ഇതേ പോലെയുള്ള പ്രതിഷേധം ഇന്നിയും കര്‍ഷകരുടെ ഭാഗത്തില്‍ നിന്ന് ഉണ്ടാകും എന്ന് കര്‍ഷകര്‍ വ്യക്തമാക്കി.
നിഗമനം
വീഡിയോക്കൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റിദ്ധറിപ്പിക്കുന്നതാണ്. വീഡിയോയില്‍ കാണുന്ന സംഭവം ഹരിയാനയിലെതല്ല പകരം പഞ്ചാബിലെതാണ്. മുന്‍ മന്ത്രിയായിരുന്ന പഞ്ചാബിലെ ഒരു ബിജെപി നേതാവിന്‍റെ ‘കര്‍ഷകര്‍ ‘പിക്നിക്കിന് ഡല്‍ഹിയില്‍ പോയിരിക്കുകയാണ്’ എന്നൊരു പരാമര്‍ശത്തിനെ തുടര്‍ന്നാണ് കര്‍ഷകര്‍ ഇപ്രകാരം പ്രതികാരം എടുത്തത്.

Title:കര്‍ഷകര്‍ ഒരു ലോഡ് ചാണകം ഇറക്കി പ്രതിഷേധിച്ചത് ഹരിയാനയിലെ മന്ത്രിയുടെ വീടിന്‍റെ മുന്നിലല്ല; സത്യാവസ്ഥ ഇങ്ങനെ…
Fact Check By: Mukundan KResult: Misleading
