വിവരണം

മലപ്പുറം തുവ്വൂരില്‍ നിന്നും പൈലറ്റ് ആകുക എന്ന തന്‍റെ സ്വപ്നം സാക്ഷാത്കരിച്ച പെണ്‍കുട്ടി ആദ്യമായി കരിപ്പൂര്‍ വിമാന താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഫ്ലൈറ്റ് പറത്തുന്നു എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു പെണ്‍കുട്ടിയുടെ ചിത്രം സഹിതമാണ് പ്രചരണം. ഇന്ന് കരിപ്പൂരിൽ നിന്നും ഡൽഹിയിലേക്ക് പറക്കുന്ന ഇൻഡിഗോ വിമാനം പറത്തുന്നത് നമ്മുടെ മലപ്പുറം ജില്ലയിലെ തൂവ്വൂരിലുള്ള ഫാത്തിമ ഫിദ എന്ന പെൺകുട്ടിയാണ്. മലപ്പുറത്തുകാർക്ക് അഭിമാന നിമിഷം.. എന്ന തലക്കെട്ട് നല്‍കി തിരൂര്‍ക്കാരന്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മലപ്പുറം സ്വദേശിനിയായ ഈ പെണ്‍കുട്ടി കരിപ്പൂരില്‍ നിന്നും ഡല്‍ഹയിലേക്കുള്ള

ഇന്‍ഡിഗോ വിമാനത്തില്‍ പൈലറ്റായി തന്‍റെ ആദ്യ ഫ്ലൈറ്റ് നിയന്ത്രിച്ചോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ മലപ്പുറം തുവ്വൂരിലെ ഈ പെണ്‍കുട്ടിയുടെ വിശദാംശങ്ങളറിയാന്‍ കീ വേര്‍ഡുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. 2023 ജൂലൈ 23നാണ് മാധ്യമം ഓണ്‍ലൈന്‍7 വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാര്‍ത്തയിലെ വിവരങ്ങള്‍ ഇപ്രകാരമാണ്-

പൈലറ്റ് പ്രവേശന പരീക്ഷയില്‍ 27-ാം റാങ്ക് നേടിയ മലപ്പുറം തുവ്വൂര്‍ സ്വദേശിനിയായ ഫിദ ഫാത്തിമയെ കുറിച്ചാണ് വാര്‍ത്ത. ഇന്ത്യയിലെ പ്രമുഖ പൈലറ്റ് പരിശീലന കേന്ദ്രമായ ഉത്തര്‍പ്രദേശിലെ ഇഗ്രോയിലാണ് ഫിദ ഫാത്തിമ പ്രവേശനം നേടിയിരിക്കുന്നത്. വെറും ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് പരിശീലനത്ത് പ്രവേശനം കിട്ടിയ പെണ്‍കുട്ടി ഇപ്പോള്‍ ആദ്യ വിമാനം നിയന്ത്രിച്ചു എന്ന വാദം പിന്നെയെങ്ങനാകും ശരിയാകുക.

അതുകൊണ്ട് തന്നെ മലപ്പുറം തുവ്വൂരിലെ ഫിദയുടെ പിതാവ് അബു ജുറൈജുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ തന്‍റെ മകള്‍ ഫിദയുെട പൈലറ്റ് പരിശീലനം നടക്കുന്നതെയുള്ളു എന്നും കരിപ്പൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് വിമാനം നിയന്ത്രിച്ചു എന്ന തരത്തിലുള്ള പ്രചരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

നിഗമനം

ഫിദ ഫാത്തിമ എന്ന പെണ്‍കുട്ടി നിലവില്‍ പൈലറ്റ് പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടില്ലാ. ഫിദയുടെ പരിശീലനം യുപിയിലെ ഇഗ്രോയില്‍ പരിശീലന കേന്ദ്രത്തില്‍ നടക്കുകയാണ്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:മലപ്പുറം സ്വദേശിനി കരിപ്പൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം പറത്തി എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Written By: Dewin Carlos

Result: Misleading