ഇന്ത്യന്‍ നിര്‍മ്മിത ബുള്ളറ്റ് ട്രെയിനല്ല, ജപ്പാനില്‍ സര്‍വീസ് നടത്തുന്ന ബുള്ളറ്റ് ട്രെയിനിന്‍റെ  ചിത്രമാണിത്…

സാമൂഹികം

മണിക്കൂറില്‍ 250 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ആരംഭിച്ചതായി വാര്‍ത്തകളുണ്ട്.  ഈ പശ്ചാത്തലത്തില്‍ ചെന്നെയില്‍ തയ്യാറാക്കുന്ന ബുള്ളറ്റ് ട്രെയിനിന്‍റെ ചിത്രം എന്ന പേരില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചുവപ്പ്, വെള്ള നിറത്തിലുള്ള വ്യത്യസ്ഥമായ ബുള്ളറ്റ് ട്രെയിനിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. ചെന്നെയിലെ കോച്ച് ഫാക്ടറിയില്‍ തയ്യാറാകുന്ന ട്രെയിന്‍ എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇന്ത്യൻ റയിൽവേയുടെ ചെന്നൈയിലെ ICF ൽ തയ്യാറാവുന്ന , മണിക്കൂറിൽ 250 കിലോമീറ്റർ വേഗത ഉള്ള ബുള്ളറ്റ് ട്രെയിൻ.”

archived linkFB post

എന്നാല്‍ ജപ്പാനില്‍ നിന്നുള്ള ബുള്ളറ്റ് ട്രെയിനിന്‍റെ പഴയ ചിത്രമാണിതെന്ന് അന്വേഷണത്തില്‍ ഫാക്റ്റ് ക്രെസന്‍ഡോ കണ്ടെത്തി.

വസ്തുത ഇതാണ് 

ചിത്രത്തില്‍ കാണുന്നത്  ജപ്പാനിലെ ടോക്കോഹു ഷിൻകാൻസെൻ (Tohoku Shinkansen (東北) റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊമാച്ചി എന്ന പേരിലുള്ള ട്രെയിനാണ്. ജപ്പാനിലെ ഏറ്റവും വേഗതയേറിയതും ആധുനികവുമായ ടോഹോകു ഷിൻകാൻസെൻ റെയില്‍പാതയിലെ ബുള്ളറ്റ് ട്രെയിനിന്‍റെതാണ് ചിത്രം. ഏകദേശം 675 കിലോമീറ്റർ (420 മൈൽ) ദൂരമുണ്ട്.  യമഗത ഷിങ്കൻസെൻ, അകിത ഷിൻകാൻസെൻ  എന്നിങ്ങനെ രണ്ട് മിനി-ഷിങ്കൻസെൻ ബ്രാഞ്ച് ലൈനുകളും ഉണ്ട്. റൂട്ടിലെ പ്രധാന സ്റ്റോപ്പുകളിൽ സെൻഡായി, മോറിയോക്ക, ഹച്ചിനോഹെ എന്നിവ ഉൾപ്പെടുന്നു.  

ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകളെ പറ്റിയുള്ള നിരവധി റിപ്പോര്‍ട്ടുകളില്‍ കൊമാച്ചി ട്രെയിനുകളുടെ ചിത്രവും വീഡിയോകളും കാണാം. 

സമാന ചിത്രം 2016 ഫെബ്രുവരി 26 ന് ഫോട്ടോ ശേഖര വെബ്സൈറ്റായ ഗെറ്റി ഇമേജസില്‍ നല്കിയിട്ടുണ്ട്. 

archived link

“ജപ്പാനിലെ Shinkansen E6 സീരീസ് – സ്റ്റോക്ക് ഫോട്ടോ

ടോക്കിയോ, ജപ്പാൻ – ഫെബ്രുവരി 26, 2016: ടോക്കിയോ സ്റ്റേഷനിലെ ആളുകൾ. ജപ്പാനിലെ ടോക്കിയോയിl ടോക്കിയോ സ്റ്റേഷനിൽ ഷിൻകാൻസെൻ E6 സീരീസ് സൂപ്പർ കൊമാച്ചി അതിവേഗ ട്രെയിൻ. ടോഹോകു ഷിങ്കൻസെൻ, അകിത ഷിങ്കൻസെൻ  എന്നിവയിൽ ടോക്കിയോയിൽ നിന്ന് അകിതയിലേക്ക് Shinkansen E6 സീരീസ് സൂപ്പർ കൊമാച്ചി ട്രെയിൻ സർവീസ് നടത്തുന്നു.” എന്ന വിവരണം നല്‍കിയിട്ടുണ്ട്

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മാണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍ archived link പ്രസിദ്ധീകരിച്ച ലേഖനം ലഭിച്ചു. “നാട്ടിൽ നിർമ്മിച്ച ബുള്ളറ്റ് ട്രെയിനുകൾ വിവിധ റൂട്ടുകളിൽ ഓടുന്നത് ഇന്ത്യയില്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. ഇന്ത്യ നിർമ്മിത ബുള്ളറ്റ് ട്രെയിനുകളുടെ നിര്‍മ്മാണ  പ്രവർത്തനം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന എല്ലാ ട്രെയിനുകളേക്കാളും വേഗതയുള്ളതാണ് വരാന്‍ പോകുന്ന ബുള്ളറ്റ് ട്രെയിന്‍

ഇന്ത്യൻ നിർമ്മിത ബുള്ളറ്റ് ട്രെയിൻ മണിക്കൂറിൽ 250 കിലോമീറ്റർ (കിലോമീറ്റർ) വേഗതയിൽ ഓടുമെന്ന് ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഫ്രഞ്ച് ടിജിവി, ജാപ്പനീസ് ഷിൻകാൻസെൻ എന്നിവയുൾപ്പെടെ 250 കിലോമീറ്ററിലധികം വേഗതയിൽ പായുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അതിവേഗ ട്രെയിനുകൾക്ക് സമാനമായിരിക്കും ഇന്ത്യയിൽ നിർമ്മിച്ച ബുള്ളറ്റ് ട്രെയിനുകളുടെ വേഗത.”റിപ്പോർട്ട് അനുസരിച്ച്, ചെന്നൈയിലെ ഇന്ത്യൻ റെയിൽവേയുടെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ഡിസൈനുകൾ തയ്യാറാക്കുന്നത്. 

ഏത് ഡിസൈനില്‍ ആണ്, നിറത്തിലാണ് കോച്ചുകള്‍ ഉണ്ടാവുകയെന്ന് ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവിട്ടിട്ടില്ല. 

ചിത്രത്തിലുള്ളത് ജപ്പാനിലെ ബുള്ളറ്റ് ട്രെയിനായ കൊമാച്ചിയാണ്. 

നിഗമനം 

പോസ്റ്റിലെ വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രത്തിലുള്ളത് ഇന്ത്യയില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന ബുള്ളറ്റ് ട്രെയിനല്ല, ജപ്പാനില്‍ സര്‍വീസ് നടത്തുന്ന കൊമാച്ചി എന്ന ബുള്ളറ്റ് ട്രെയിനാണ്. ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മാണം ആരംഭിച്ചു എന്നാണ് വാര്‍ത്തകളുള്ളത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ട്രെയിന്‍ സര്‍വീസ് തുടങ്ങിയിട്ടില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇന്ത്യന്‍ നിര്‍മ്മിത ബുള്ളറ്റ് ട്രെയിനല്ല, ജപ്പാനില്‍ സര്‍വീസ് നടത്തുന്ന ബുള്ളറ്റ് ട്രെയിനിന്‍റെ ചിത്രമാണിത്…

Fact Check By: Vasuki S 

Result: False