ദൃശ്യങ്ങള്‍ ശ്രീലങ്കയിലുണ്ടായ ദിത്വ ചുഴലിക്കാറ്റിന്‍റെതല്ല, വസ്തുത ഇങ്ങനെ…

False അന്തര്‍ദേശീയം | International കാലാവസ്ഥ

വടക്കുകിഴക്കൻ മൺസൂൺ ശക്തി പ്രാപിച്ചതോടെ ശ്രീലങ്കയിൽ പേമാരിയും, വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും രൂക്ഷമായി. 2025 നവംബർ 28 ന് പുലർച്ചെ വീശിയടിച്ച ദിത്വ ചുഴലിക്കാറ്റിന്‍റെ ആഘാതത്തില്‍ ശ്രീലങ്കയിൽ രാജ്യവ്യാപകമായ നഷ്ടമാണുണ്ടായത്. 2025 ഡിസംബർ 02 ന് രാവിലെ 10.00 മണി വരെ 25 ജില്ലകളിലായി 1.4 ദശലക്ഷത്തിലധികം ആളുകളെ ദുരിതം ബാധിച്ചു. 410 പേർ മരിക്കുകയും ഏകദേശം 233,000 ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. 565 ലധികം വീടുകൾ പൂർണ്ണമായും 20,271 ലധികം വീടുകൾ ഭാഗികമായും തകർന്നു. 

ദിത്വ ചുഴലിക്കാറ്റിന്‍റെയും പിന്നാലെ ഉണ്ടായ വെള്ളപ്പെക്കത്തിന്‍റെയും  ദൃശ്യങ്ങള്‍ എന്ന രീതിയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

പ്രചരണം

ചുഴലിക്കാറ്റ് ആഞ്ഞടിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതിന്‍റെയും പ്രളയ ജലം കുത്തിയൊലിച്ച് ഒഴുകുന്നതിന്‍റെയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇത് ദിത്വ ചുഴലിക്കാറ്റാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ്‌വാ ചുഴലി കാറ്റ്… 🥲🥲🙏🙏🙆♂️😱 മരണം 159 ആയീ 🙏” 

FB postarchived link

എന്നാൽ വീഡിയോ ശ്രീലങ്കയിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി. 2025 ആഗസ്റ്റിൽ പാകിസ്ഥാനിലുണ്ടായ വെള്ളപ്പൊക്കത്തിന്‍റെതാണ് ദൃശ്യങ്ങള്‍.

വസ്തുത ഇതാണ് 

വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സമാന വീഡിയോ ഒരു യൂട്യൂബ് ചാനലിൽ 2025 ആഗസ്റ്റ് 16ന് പങ്കുവച്ചിട്ടുള്ളതായി കണ്ടു. ‘സ്വാത് മിംഗോറയിൽ വീണ്ടും വെള്ളപ്പൊക്കം’ എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാകിസ്ഥാനിലെ സ്വാതിലുള്ള പ്രദേശമാണ് മിംഗോറ. അതായത് വീഡിയോ ശ്രീലങ്കയിൽ ഡിറ്റ് വാ ചുഴലിക്കാറ്റ് വീശുന്നതിന് മുമ്പുള്ളതാണ്. 

ഈ സൂചന ഉപയോഗിച്ച് വീണ്ടും തിരഞ്ഞപ്പോള്‍ മിംഗോറയിലെ പ്രളയത്തിന്‍റെ കൂടുതൽ വീഡിയോകൾ ലഭ്യമായി. സ്വാത് ന്യൂസ് വെബ് യൂട്യൂബ് ചാനലില്‍ 2025 ആഗസ്റ്റ് 16ന് നല്‍കിയ വീഡിയോയിൽ ഇതേ പ്രളയ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 

 

പാകിസ്ഥാനിലെ മിംഗോറയിൽ 2025 ആഗസ്റ്റ് 15ന് ഉണ്ടായ പ്രളയത്തെ കുറിച്ച് പല റിപ്പോർട്ടുകളും ലഭ്യമാണ്. വടക്കൻ പാകിസ്ഥാനിലുടനീളം പെയ്ത കനത്ത മഴയാണ് പ്രളയത്തിന് കാരണമായത്. വടക്കൻ പാകിസ്ഥാനിലെ പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. 

നിഗമനം 

ശ്രീലങ്കയിലെ ദിത്വ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രളയത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് ഓഗസ്റ്റിൽ പാകിസ്ഥാനിലുണ്ടായ വെള്ളപ്പൊക്കത്തിന്‍റെ ദൃശ്യങ്ങളാണ്. ശ്രീലങ്കയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ദൃശ്യങ്ങള്‍ ശ്രീലങ്കയിലുണ്ടായ ദിത്വ ചുഴലിക്കാറ്റിന്‍റെതല്ല, വസ്തുത ഇങ്ങനെ…

Fact Check By: Vasuki S 

Result: False

Leave a Reply