കെട്ടിടഅവശിഷ്ടങ്ങള്‍ക്കിടയില്‍ അലി ഖമേനിയുടെ മൃതദേഹം.? പ്രചരിക്കുന്നത് എഐ ചിത്രം…

Altered സാമൂഹികം

ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നടപടിക്കിടെ 2026 ഫെബ്രുവരി 28 ന് കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ മൃതദേഹം കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ നിന്നും കണ്ടെടുക്കുന്നു എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.

പ്രചരണം 

നരച്ച താടിയുള്ള വൃദ്ധന്‍റെ മൃതദേഹം കോൺക്രീറ്റ് സ്ലാബിനടിയിൽ കുടുങ്ങിക്കിടക്കുന്നത് കാണാം. തകർന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും ഫ്ലാഷ്‌ലൈറ്റുകളുമായി രാത്രിയിൽ ജോലി ചെയ്യുന്ന രക്ഷാപ്രവർത്തകർ അലി ഖമേനിയുടെ മൃതദേഹം കണ്ടെടുക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത് എന്ന് പരിഹസിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “വല്ല കാര്യവുമുണ്ടായിരുന്നോ മൂത്താപ്പാ”

FB postarchived link

എന്നാല്‍ ചിത്രം എഐ നിര്‍മ്മിതമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ചിത്രം ശ്രദ്ധാപൂർവ്വം പരിശോധിച്ചപ്പോൾ, എഐ ചിത്രങ്ങള്‍ക്ക്  സാധാരണയായി കണ്ടുവരാറുള്ള ചില പൊരുത്തക്കേടുകൾ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. 

രക്ഷാപ്രവർത്തകരുടെ വിരലുകളുടെ ആകൃതി ക്രമരഹിതവും  വികലവുമാണ്.  ഇത് എഐ ഇമേജ് ജനറേറ്ററുകളിലെ ഏറ്റവും സാധാരണമായ പിശകുകളിൽ ഒന്നാണ്.

കോൺക്രീറ്റ് സ്ലാബ് ശരീരത്തിൽ സമ്മർദ്ദം ചെലുത്താതെ  ഖമേനിയുടെ ശരീരത്തില്‍ വെറുതെ വച്ചിരിക്കുന്നതായി കാണാം. മാത്രമല്ല, രക്ഷാപ്രവർത്തകരുടെ ഹെഡ്‌ലാമ്പുകളിൽ നിന്നുള്ള പ്രകാശം ചുറ്റുമുള്ള പ്രതലങ്ങളിൽ ഷാഡോകളോ പ്രതിഫലനങ്ങളോ സൃഷ്ടിക്കുന്നില്ല. കൂടാതെ, ഖമേനിയുടെ മുഖം കൂടുതല്‍ പ്രകാശിക്കുന്നതായി കാണപ്പെടുന്നു. 

പശ്ചാത്തലത്തിലുള്ള തീജ്വാലകളുടെ ഘടനയ്ക്കും സ്വാഭാവികതയില്ല. യഥാർത്ഥത്തില്‍ പകര്‍ത്തിയ ചിത്രം ഒരിക്കലും ഇതുപോലെ ആയിരിക്കില്ല. 

എഐ ഡിറ്റക്ഷന്‍ ടൂള്‍ ആയ ഹൈവ് മോഡറേഷൻ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ചിത്രം കൃത്രിമമായി സൃഷ്ടിച്ചതാണെന്നുള്ള ഫലങ്ങളാണ് വന്നത്. 

മറ്റു ചില എഐ ഡിറ്റക്ഷന്‍ ടൂളുകള്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴും ചിത്രം കൃത്രിമമാണ് എന്ന ഫലങ്ങളാണ് ലഭിച്ചത്. 

ഞങ്ങള്‍ നടത്തിയ മറ്റ് എഐ ഡിറ്റക്ഷന്‍ ഫലങ്ങളും ചിത്രം കൃത്രിമമാണ് എന്ന് പറയുന്നു. 

കൂടാതെ അലി ഖമേനിയുടെ മരണശേഷം മൃതദേഹത്തിന്‍റെ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുമോ എന്ന് തിരഞ്ഞെങ്കിലും ആധികാരികമായ ഫലങ്ങള്‍ ഒന്നും ലഭ്യമായില്ല. ഖമേനിയുടെ മരണം സ്ഥിരീകരിച്ചെങ്കിലും മൃതദേഹത്തിന്‍റെ ചിത്രങ്ങളൊന്നും ഇതുവരെ ലഭ്യമല്ല.

ഇറാനിയൻ പരമോന്നത നേതാവ് അലി ഖമേനിയുടെ മരണം ഇറാനിയൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 28 ന് ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണത്തിനിടെയാണ് ഖമേനി കൊല്ലപ്പെട്ടത് എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. 

നിഗമനം 

ഇറാനിയൻ പരമോന്നത നേതാവ് അലി ഖമേനിയുടെ മൃതദേഹം എന്ന് പ്രചരിപ്പിക്കുന്ന ചിത്രം എഐ നിര്‍മ്മിതമാണ്, യഥാര്‍ത്ഥമല്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കെട്ടിടഅവശിഷ്ടങ്ങള്‍ക്കിടയില്‍ അലി ഖമേനിയുടെ മൃതദേഹം.? പ്രചരിക്കുന്നത് എഐ ചിത്രം…

Fact Check By: Vasuki S 

Result: Altered

Leave a Reply