വിവരണം

ഏറെ വിവാദങ്ങൾക്കൊടുവിൽ 2018 ഒക്ടോബർ 31ന് ആയിരുന്നു സർദാർ വല്ലഭായി പട്ടേലിന്‍റെ പ്രതിമ സ്റ്റാച്ചു ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. 3,000 കോടി രൂപ മുതൽമുടക്കിയാണ് ലോകത്തിൽ ഏറ്റവും ഉയരം കൂടിയ ഈ പ്രതിമ ഗുജറാത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ഇപ്പോൾ വിവാദങ്ങൾ വിട്ടൊഴിയാതെ മറ്റൊരാരോപണവും പ്രതിമയെ ചൊല്ലി ഉയർന്നു വന്നിരുന്നു. 3,000 കോടി ചെലവാക്കിയ പ്രതിമയോട് അനുബന്ധിച്ചുള്ള ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കഴിഞ്ഞ 3 മാസമായി ശമ്പളം നല്കിയില്ലെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഗുജറാത്തിലെ ദിവ്യ ഭാസ്കർ ദിനപത്രം റിപ്പോർട്ട് ചെയ്തത്. അതിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങളും ഫേസ്ബുക്ക് പേജുകളും ഇത് തർജ്ജിമ ചെയ്ത വാർത്തയായി പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രതിമ നടത്തിപ്പിലെ നഷ്ടം മൂലമാണ് ജീവനക്കാർക്ക് ശമ്പളം നല്കാൻ കഴിയാത്തതെന്ന കാരണമാണ് മാധ്യമങ്ങൾ ആരോപിച്ചത്. ട്രൂത്ത് മീഡിയ എന്ന ഒരു ഫേസ്ബുക്ക് പേജിൽ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് ശമ്പളം മുടങ്ങിയ വിഷയം അവതരിപ്പിച്ചിരിക്കുന്നത്. ടൂറിസം പറഞ്ഞ് 3,000 കോടി രൂപ മുടിപ്പിച്ചു. ഇപ്പോൾ ജീവനക്കാർക്ക് ശമ്പളം പോലുമില്ല എന്ന തലക്കെട്ടു നല്കിയ പോസ്റ്റർ സഹിതമാണ് ട്രൂത്ത് മീഡിയയിലെ പോസ്റ്റ്. ഇതിനോടകം 13,000 ഷെയറുകളും, അഞ്ഞൂറിലധികം ലൈക്കുകളും പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു. എന്നാൽ 3,000 കോടി രൂപ ചെലവാക്കി നിർമ്മിച്ച പ്രതിമ നടത്തിപ്പിലെ നഷ്ടമാണോ ജീവനക്കാരുടെ ശമ്പളം മുടങ്ങാൻ കാരണമായത്. വസ്തുത എന്തെന്ന് പരിശോധിക്കാം.

FacebookArchived Link

ദിവ്യാഭാസ്കർ പത്രത്തിന്‍റെ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്ത:

ദിവ്യ ഭാസ്കര്‍Archived Link

വസ്തുത വിശകലനം

യഥാർത്ഥത്തിൽ യുഡിഎസ് എന്ന കമ്പനിയുടെ ജീവനക്കാരാണ് പട്ടേൽ പ്രതിമയുടെ വിനോദസഞ്ചാര മേഖലയിലെ വിവിധ തസ്തികകളിൽ ജോലി ചെയ്തു വരുന്നത്. ആകെ 300 ജീവനക്കാരിൽ 100 പേർക്കു മാത്രമായിരുന്നു വേതനം സംബന്ധമായ തര്‍ക്കവും പ്രതിസന്ധിയും നിലനിന്നിരുന്നത്. ഇതിന് ചില കാരണങ്ങൾ യുഡിഎസ് ചൂണ്ടിക്കാട്ടുന്നുണ്ട് . ചില ജീവനക്കാർ മാനദണ്ഡ പ്രകാരം നല്കേണ്ട വിവരങ്ങൾ പൂർണമായി നല്കിയിരുന്നില്ല, മറ്റ് ചിലർ ശമ്പളം ക്രെഡിറ്റ് ചെയ്യപ്പെടേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അപൂർണമായി നല്കുകയും ചിലതിൽ തെറ്റ് വരുത്തുകയും ചെയ്തു എന്നിങ്ങനെയാണ് കരാർ കമ്പനിയുടെ വാദങ്ങളെന്നാണ് https://www.khabarbar.com/politics/sardar-patel-statue/ എന്ന ഓൺലൈൻ ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സർക്കാർ നിർദേശപ്രകാരമുള്ള ശമ്പളത്തോടു കൂടിയ അവധികൾ , പ്രൊവിഡന്‍റ ഫണ്ട്, മെഡിക്കൽ പരിരക്ഷ, ബോണസ് ആനുകൂല്യങ്ങൾ തുടങ്ങിയ എല്ലാം കൃത്യമായി നല്കണമെന്നത് കരാർ കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും, കരാർ ഉടമ്പടി ഇപ്രകാരമാണ് തയ്യാറാക്കിയിരിക്കുന്നതെന്നുമാണ് സ്റ്റാച്യു ഓഫ് യൂണിറ്റ് അധികൃതരുടെ പ്രതികരണം. ഞങ്ങളുടെ പ്രതിനിധി അന്വേഷിച്ചത് പ്രകാരം ഖബർബാർ ഓൺലൈൻ വിശദമാക്കിയ വിവരങ്ങൾ ഔദ്യോഗികമായി വസ്തുതാപരമെന്നും സ്റ്റാച്യു ഓഫ് യൂണിറ്റി ചീഫ് അഡ്മിൻ ഐ.കെ.പട്ടേൽ അറിയിച്ചിരുന്നു.

പ്രതിമയുടെ പരിപാലകർ സർക്കാർ ജീവനക്കാരല്ല. അവർക്ക് ശമ്പളം നൽകുന്നത് സർക്കാരല്ല. യുഡിഎസ് എന്ന കമ്പനിയാണ്. സർക്കാരിന് വേണ്ടി പ്രതിമ പരിപാലന കരാറിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയുടെ ഉത്തരവാദിത്വത്തിൽ പെടുന്നതാണ് ജീവനക്കാരുടെ ശമ്പളക്കാര്യം. യുഡിഎസിന് ഉണ്ടായ വീഴ്ച്ചയാണ് പ്രതിസന്ധിക്ക് കാരണമായത്.

നിലവിൽ യാതൊരു പ്രതിസന്ധിയും പട്ടേൽ പ്രതിമയുടെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നില്ല. സമരം ചെയ്ത മുഴുവൻ ജീവനക്കാരും തിരികെ ജോലിയിൽ പ്രവേശിച്ചതായി പ്രതിമയുടെ അധികൃതർ അറിയിച്ചിട്ടുണ്ട്.

ഖബർബാർ ഓൺലൈൻ പ്രസിദ്ധീകരിച്ച വാര്‍ത്ത‍:

Khabarbar.comArchived Link

വസ്തുതാപരമെന്നും സ്റ്റാച്യു ഓഫ് യൂണിയറ്റി ചീഫ് അഡ്മിന്‍ ഐ.കെ.പട്ടേല് അറിയിച്ചിരുന്നു. ഗുജറാത്തിലെ സന്ദേശ് ടിവി റിപ്പോര്‍ട്ട്ര്‍ നരേന്ദ്ര പേപ്പര്‍വാലയുടെ ശമ്പള പ്രതിസന്ധിയുടെ യഥാര്ത്ഥ വസ്തുതകല്‍ മേല്പ്പറഞ്ഞത് തന്നെയാണെന്നത് ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. നിലവില് യാതൊരു പ്രതിസന്ധിയും പട്ടേല് പ്രതിമയുടെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് നിലനില്ക്കുന്നില്ല.

നിഗമനം

കരാർ കമ്പനിയുടെ വീഴ്ച്ചയും ജീവനക്കാരിൽ ചിലരുടെ ഉത്തരവാദിത്തമില്ലായ്മയും കാരണമാണ് ശമ്പളം സംബന്ധമായ പ്രതിസന്ധിക്ക് കാരണമായതെന്നത് വ്യക്തമായിട്ടുണ്ട്. അപൂർണമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദിവ്യഭാസ്കർ ദിനപത്രം തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ വാർത്ത അവതരിപ്പിച്ചത്. ദിവ്യഭാസ്കർ വാർത്തയിൽ നിന്നും പരിഭാഷപ്പെടുത്തിയ വാർത്തയാണ് ട്രൂത്ത് മീഡിയ ഫേസ്ബുക്ക് പേജിലും പ്രചരിക്കപ്പെട്ടിട്ടുള്ളത്. വസ്തുതാപരമായി തെറ്റാണെന്നു തെളിഞ്ഞ ഈ വാർത്ത പ്രീയ വായനക്കാർ പ്രചരിപ്പിക്കാതിരിക്കുക.

Avatar

Title:നടത്തിപ്പിലെ നഷ്ടം മൂലമാണോ പട്ടേൽ പ്രതിമയിലെ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയത്?

Fact Check By: Harishankar Prasad

Result: False