വൈറൽ വീഡിയോയിൽ ഗർബ നൃത്തം ചെയ്യുന്ന വ്യക്തി പ്രധാനമന്ത്രി മോദിയല്ല…
പ്രധാനമന്ത്രി നരേന്ദ്ര മോദി നവരാത്രിയിൽ ഗർബ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോയിൽ കാണുന്നത് പ്രധാനമന്ത്രി മോദിയല്ല എന്ന് കണ്ടെത്തി. ആരാണ് ഇദ്ദേഹം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റിൽ നമുക്ക് പ്രധാനമന്ത്രി മോദിയെ പോലെയുള്ള ഒരു വ്യക്തി ഒരു കൂട്ടം സ്ത്രീകൾക്കൊപ്പം ഗർബ നൃത്തം ആടുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പിൽ വീഡിയോയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “നരേന്ദ്രമോദിജി ഗർബ നൃത്തത്തിൽ പങ്കെടുത്തപ്പോൾ ....
ഗർബ ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന പ്രധാന നൃത്തരൂപം”
എന്നാൽ ഈ വ്യക്തി ശരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ വീഡിയോ പ്രചരിപ്പിക്കുന്ന പോസ്റ്റുകൾക്ക് ലഭിച്ച കമന്‍റുകൾ പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ലഭിച്ചു. പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് നമുക്ക് താഴെ കാണാം.
ഈ പോസ്റ്റിൽ ഒരു ഇൻസ്റ്റ സ്റ്റോറിയുടെ സ്ക്രീൻഷോട്ട് നൽകിയിട്ടുണ്ട്. ഈ സ്റ്റോറി വികാസ് മഹന്തേ എന്ന ഒരു കലാകാരന്‍റെതാണ്. ഇദ്ദേഹം പ്രധാനമന്ത്രി മോദിയുടെ ഡ്യുപ്ലിക്കേറ്റ് എന്ന തരത്തിൽ പ്രശസ്തനാണ്. ഇതിനു മുമ്പ് അദ്ദേഹം മഹാരാഷ്ട്ര നിയമസഭയിൽ വന്നപ്പോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരമൊരു റിപ്പോർട്ട് നിങ്ങൾക്ക് താഴെ കാണാം.
അദ്ദേഹത്തിന്‍റെ ഇൻസ്റ്റ പ്രൊഫൈൽ ഞങ്ങൾ പരിശോധിച്ചു. അദ്ദേഹം ഒരു കലാകാരനും സാമൂഹിക പ്രവർത്തകനാണെന്നും അദ്ദേഹത്തിന്‍റെ ബയോയിൽ പറയുന്നുണ്ട്. ഞങ്ങൾ അദ്ദേഹത്തിന്‍റെ മകനുമായി സംസാരിച്ചപ്പോൾ ഈ വീഡിയോയിൽ കാണുന്നത് തന്‍റെ പിതാവാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഞങ്ങൾ വികാസ് മഹന്തേയുടെ മാനേജർ അതുൽ പാരിഖുമായി സംസാരിച്ചു. ഈ പ്രചരണത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: “വീഡിയോയിൽ കാണുന്നത് പ്രധാനമന്ത്രി മോദിയല്ല, വികാസ് മഹന്തേയാണ്. അദ്ദേഹം ഒരു കലാകാരനും സാമൂഹിക പ്രവർത്തകനാണെന്നും എപ്പോഴും ഞങ്ങൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ പ്രധനമന്ത്രി മോദിയായി ഒരിക്കലും അവതരിപ്പിച്ചിട്ടില്ല. വേണമെങ്കിൽ അദ്ദേഹത്തിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കാം. ”
വീഡിയോയെ കുറിച്ച് ചോദിച്ചപ്പോൾ ഈ വീഡിയോ ലണ്ടനിൽ നവംബർ 4-5 ന് നടന്ന ഒരു പരിപാടിയുടേതാണ് എന്നും ആദ്ദേഹം അറിയിച്ചു. ഞങ്ങൾ വീണ്ടും വികാസ് മഹന്തേയുടെ ഇൻസ്റ്റ അക്കൗണ്ട് പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് അദ്ദേഹം ലണ്ടന്‍ ദിവാളി മേളയെ സംബന്ധിച്ച് പോസ്റ്റ് ചെയ്ത ഒരു വീഡിയോ ലഭിച്ചു.
ഈ വീഡിയോയെ സൂക്ഷിച്ച് നോക്കിയാൽ, വൈറൽ വീഡിയോയിൽ കാണുന്ന സ്റ്റേജ് ലണ്ടനിൽ നടന്ന ഈ പരിപാടിയുടെ വേദി തന്നെയാണ് എന്ന് വ്യക്തമാകുന്നു.
മുകളിൽ നൽകിയ താരതമ്യത്തിൽ നമുക്ക് പല സാമ്യങ്ങൾ കാണാം. മഹന്തേയുടെ വസ്ത്രങ്ങൾ രണ്ടിലും ഒന്നാണ്. പച്ച നിറത്തിലുള്ള തുണിയും ബാക്കിയുള്ള വേദിയും ഒന്നാണ്. അതെപോലെ ഓറഞ്ച് വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്ന സ്ത്രീയെയും നമുക്ക് ഇൻസ്റ്റ പോസ്റ്റിൽ കാണാം.
നിഗമനം
പ്രധാനമന്ത്രി മോദി ഗർബ നൃത്യം ആടുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥത്തിൽ വികാസ് മഹന്തേ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡ്യൂപ്ലിക്കേറ്റിന്‍റെതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:വൈറൽ വീഡിയോയിൽ ഗർബ നൃത്തം ചെയ്യുന്ന വ്യക്തി പ്രധാനമന്ത്രി മോദിയല്ല…
Written By: K. MukundanResult: False