<strong>ഈ ചിത്രം തലശ്ശേരിയില്‍ ചവിട്ടേറ്റ് ചികില്‍സയില്‍ കഴിയുന്ന ആറുവയസ്സുകാരന്‍റെതല്ല...</strong>
കണ്ണൂർ തലശ്ശേരിയിൽ കാറിൽ ചാരിനിന്നു എന്ന കുറ്റത്തിന് ആറുവയസ്സുള്ള കുട്ടിയെ നിര്‍ദ്ദയം ചവിട്ടിയ സംഭവത്തിനെതിരെ പ്രതിഷേധം വ്യാപിക്കുകയാണ്. രാജസ്ഥാൻ സ്വദേശിയായ ഗണേശ് എന്ന കുട്ടിക്കാണ് മർദ്ദനമേറ്റത്. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ അംഗമാണ് ഗണേശ്. പൊന്യംപാലം സ്വദേശി ഷിഖാദാണ് കുട്ടിയെ ക്രൂരമായി ചവിട്ടിയത്. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കുട്ടിയെ ചവിട്ടുന്ന സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സംഭവത്തിനുശേഷം പരിക്കേറ്റ കുട്ടിയായ ഗണേഷിനെ ചിത്രം എന്ന നിലയിൽ ചില ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
പരിക്കേറ്റ രാജസ്ഥാനിൽ കുട്ടിയായ ഗണേഷിന്‍റെ പുഞ്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറലാകുന്നത്. ഒരു കൂടാതെ ഈ കുട്ടിയുടെ തന്നെ വീഡിയോയും പലരും പങ്കുവെക്കുന്നുണ്ട്. പരിക്കേറ്റ ബാലന്‍റെ ചിത്രമാണിത് എന്ന് സൂചിപ്പിച്ച് ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: "അവൻ്റെ മുഖം വൃത്തിഹീനമായിരുന്നു
അവൻ്റെ കുപ്പായം വൃത്തിഹീനമായിരുന്നു
അവൻ്റെ കണ്ണുകളിൽ വിശപ്പ് തളം കെട്ടിയിരുന്നു
അവൻ്റെ ക്ഷീണം മാറ്റാൻ ആ കാറിൽ ചേർന്ന് നിന്നിരുന്നു
അവൻ്റെ വിശപ്പടക്കാൻ എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ"
അവന് ആറ് വയസ്സേ ഉള്ളൂ
അവൻ ചില്ല് പൊക്കിയിട്ട കാറിനുള്ളിലെ അവന്റെ പട്ടി കുഞ്ഞുങ്ങളെ ഉപദ്രവിച്ചുവത്രേ..
ആ കുഞ്ഞിൻ്റെ നടുവിന് ചവിട്ടിയപ്പോൾ
ആ ചവിട്ട് കൊണ്ടത് ഓരോ മനുഷ്യസ്നേഹിയുടെയും മനസ്സിൽ ആണ്.
ശക്തമായി അപലപിക്കുന്നു ഇവനെയൊന്നും മനുഷ്യനായി കാണാൻ കഴിയില്ല....”
എന്നാൽ പരിക്കേറ്റ കുട്ടിയുടെ ചിത്രമല്ല ഇതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി
വസ്തുത ഇതാണ്
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ കുട്ടി ഇപ്പോൾ പയ്യന്നൂർ ഗവൺമെന്‍റ് ആശുപത്രിയിൽ ചികിത്സയിലാണ് എന്ന വിവരം ലഭിച്ചു. തുടർന്ന് ഞങ്ങളുടെ അന്വേഷണത്തിൽ പയ്യന്നൂർ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ: സറിന്‍ ശശി പങ്കുവെച്ച, പരിക്കേറ്റ കുട്ടിയുമൊത്തുള്ള ചിത്രങ്ങളും വിവരണവും ലഭിച്ചു.
തുടർന്ന് ഞങ്ങൾ അഡ്വ: സറിന്‍ ശശിയുമായി സംസാരിച്ചു അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “ഞാൻ ഈ കുട്ടിയെ സന്ദർശിച്ചിരുന്നു. ഇപ്പോൾ പയ്യന്നൂർ ജില്ലാ ആശുപത്രിയില്‍ കുട്ടി ചികിത്സയിലാണ്.”
അദ്ദേഹം ഞങ്ങൾക്ക് കുട്ടിയൊത്തുള്ള ചില ചിത്രങ്ങൾ അയച്ചു തന്നിരുന്നു. ഈ ചിത്രത്തിൽ കാണുന്നതാണ് തലശ്ശേരിയില്‍ ചവിട്ടേറ്റ് ചികില്‍സയില്‍ കഴിയുന്ന കുട്ടിയെന്നും മറ്റു പ്രചരണങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം ഞങ്ങളെ അറിയിച്ചു.
പോസ്റ്റിലെ വൈറല്‍ ചിത്രത്തിൽ കാണുന്നത് തലശ്ശേരിയിൽ കാര്‍ ഉടമയിൽ നിന്നും ചവിട്ടേറ്റ് ചികിത്സയിലുള്ള ആറുവയസ്സുകാരൻ അല്ല എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വൈറല്‍ ചിത്രത്തിലെ കുട്ടിയുടെ വീഡിയോ മാസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ കുട്ടിയുടെ കൂടുതല്‍ വിവരങള്‍ ലഭ്യമായിട്ടില്ല. കിട്ടിയാലുടന്‍ ലേഖനത്തില്‍ ചേര്‍ക്കുന്നതാണ്.
നിഗമനം
പോസ്റ്റിനെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. തലശ്ശേരിയിൽ കാറുടമയില്‍ നിന്നും ചവിട്ടേറ്റ് ചികിത്സയിലുള്ള ആറുവയസ്സുകാരൻ പോസ്റ്റിലെ ചിത്രത്തിൽ നൽകിയിരിക്കുന്ന കുട്ടിയല്ല. യഥാർത്ഥ കുട്ടിയുടെ ചിത്രം മുകളിൽ നൽകിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)
Title:ഈ ചിത്രം തലശ്ശേരിയില്‍ ചവിട്ടേറ്റ് ചികില്‍സയില്‍ കഴിയുന്ന ആറുവയസ്സുകാരന്‍റെതല്ല...
Fact Check By: Vasuki SResult: False