
വിവരണം
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ക്കും ചര്‍ച്ചാ വിഷയത്തിനും കാരണമായിരിക്കുന്നത്. 1857ലെ സ്വാതന്ത്ര്യ സമരം നയിച്ചത് സവര്‍ക്കാറായിരുന്നു എന്ന് അമിത്ഷാ പ്രസംഗിച്ചു എന്നും എന്നാല്‍ 1883ല്‍ ജനിച്ച സവര്‍ക്കാര്‍ എങ്ങനെയാണ് 1857ലെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ഇത്തരത്തില്‍ ജയനന്ദന്‍ ജയനന്ദന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 134ല്‍ അധികം 2,500ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ അമിത്ഷാ ഇത്തരത്തിലൊരു ഒരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? സവര്‍ക്കാറാണ് 1857ലെ സ്വാതന്ത്ര്യ സമരം നയിച്ചതെന്നാണോ അമിത്ഷാ പറഞ്ഞത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
Amit Shah about 1857 rebellion എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും 2019 ഒക്ടോബര്‍ 17ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്ത അമിത്ഷായുടെ ഈ പ്രസംഗത്തിന്‍റെ ഔദ്യോഗിക ട്വീറ്റ് കണ്ടെത്താന്‍ സാധിച്ചു. ഇംഗ്ലീഷിലുള്ള ട്വീറ്റിന്‍റെ പരിഭാഷ ഇങ്ങനെയാണ് –
1857ലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം സ്വാതന്ത്ര്യം സമരം എന്ന് സവര്‍ക്കര്‍ ചരിത്രത്തില്‍ രേഖപ്പെടുത്തയതിന് ശേഷമാണ് ഈ പോരാട്ടം സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമാണെന്ന് ലോകം അറിഞ്ഞതെന്നാണ് അമിത് ഷാ പ്രസംഗിച്ചത്. അത്രയും കാലം ബ്രിട്ടിഷുകാരുടെ വീക്ഷണ കോണിലൂടെയാണ് നമ്മള്‍ 1857നെ കുറിച്ച് കേട്ടിരുന്നത്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം എന്ന് 1857ലെ ലഹളയെ വിശേഷിപ്പിച്ചത് വീര്‍ സവര്‍ക്കറാണെന്നുമാണ് അമിത്ഷായുടെ വാക്കുകള്‍. അതായത് സവര്‍ക്കാറാണ് 1857ലെ പോരാട്ടം നയിച്ചതെന്നായിരുന്നില്ല അമിത് ഷാ പറഞ്ഞതിന് അര്‍ത്ഥം.
1909ല്‍ പുറത്തിറങ്ങിയ 1857 ദ് ഇന്ത്യന്‍ വാര്‍ ഓഫ് ഇന്‍ഡിപ്പെന്‍ഡെന്‍സ് എന്ന പുസ്തകത്തില്‍ സവര്‍ക്കര്‍ 1857ലെ കലാപത്തിന്‍റെ ചരിത്രം വിശദീകരിച്ചിട്ടുണ്ട്. അതെ സമയം കാറല്‍ മാര്‍ക്‌സാണ് 1857 സമരത്തെ സ്വാതന്ത്ര്യം സമരം എന്ന് ആദ്യം വിശേഷിപ്പിച്ചതെന്നും ആര്‍ക്കൈവുകളുണ്ട്. മലയാളത്തില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലും മാര്‍ക്‌സിന്‍റെ രചനയാണ് 1857ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള പുസ്തകം എഴുതാന്‍ സവര്‍ക്കറിന് പ്രേരണയായതെന്നും വ്യക്തമാക്കുന്നു.
എഎന്‍ഐയുടെ ട്വീറ്റ്-
Union Home Minister Amit Shah in Varanasi: Had it not been for Veer Savarkar, the rebellion of 1857 would not have become history, we would have seen it from the point of view of Britishers.Veer Savarkar was the one who named the 1857 rebellion as the first independence struggle. pic.twitter.com/L8d7555U5e
— ANI (@ANI) October 17, 2019
ഇന്ത്യന്‍ വാര്‍ ഓഫ് ഇന്‍ഡിപ്പെന്‍ഡെന്‍സ് സവര്‍ക്കര്‍ എഴുതിയ പുസ്തകം-

ദ് ഫസ്റ്റ് ഇന്ത്യന്‍ വാര്‍ ഓഫ് ഇന്‍ഡിപ്പെന്‍ഡെന്‍സ് (കാറല്‍ മാര്‍ക്സ്)-

1857 ജൂലൈ 15ന് കാറല്‍ മാര്‍ക്‌സ് ന്യൂയോര്‍ക്ക് ഡെയ്‌ലി ട്രൈബ്യൂണ്‍ പത്രത്തില്‍ എഴുതിയ ലേഖനം. ദ് റിവോള്‍ട്ട് ഇന്‍ ദ് ഇന്ത്യന്‍ ആര്‍മി
(മാര്‍ക്‌സിസ്റ്റ്.ഒആര്‍ജി ആര്‍ക്കൈവില്‍ നിന്ന്)-

നിഗമനം
1857ലെ ലഹള ലോകത്തിന് മുന്നില്‍ ഇന്ത്യുടെ പ്രഥമ സ്വാതന്ത്യ്ര സമര പോരാട്ടമെന്ന് രേഖപ്പെടുത്തിയത് സവര്‍ക്കാറാണെന്നാണ് അമിത്ഷാ നടത്തിയ പ്രസംഗമെന്ന് വ്യക്തമായി കഴിഞ്ഞു. എന്നാല്‍ സവര്‍ക്കറിന് മുന്‍പ് കാറല്‍ മാര്‍ക്സ് 1857ല്‍തന്നെ ഇന്ത്യയുടെ ആദ്യ സ്വാതന്ത്യ്ര സമര പോരാട്ടമെന്ന് വിശേഷിപ്പിച്ച് ന്യൂയോര്‍ക്ക് ഡെയ്‌ലി ട്രൈബ്യൂണ്‍ പത്രത്തില്‍ ലേഖനമെഴുതിയതായും ചരിത്ര രേഖകളിലുണ്ട്. അതിനാല്‍ പ്രചരണം ഭാഗികമായി തെറ്റാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:സവര്‍ക്കര്‍ ജനിക്കുന്നതിന് മുന്‍പ് നടന്ന 1857ലെ സമരം നയിച്ചത് സവര്‍ക്കാറാണെന്ന് അമിത് ഷാ പ്രസംഗിച്ചോ? എന്താണ് യഥാര്‍ത്ഥ വസ്‌തുത എന്ന് അറിയാം..
Fact Check By: Dewin CarlosResult: Misleading
