അംഗനവാടി വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചിട്ടില്ലാ എന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞോ? വസ്‌തുത അറിയാം..

Misleading രാഷ്ട്രീയം

വിവരണം

കേരളത്തിലെ യുവാക്കള്‍ക്കിടയിലെ ലഹരി മരുന്ന് ഉപയോഗവും ലഹരി ഉപയോഗിച്ച ശേഷംമുള്ള അതിക്രമങ്ങളും ദിനംപ്രതി വര്‍ദ്ധിച്ചു വരുകയാണ്. ഇതിനിടയില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ഒരു വിചിത്രമായ പ്രസ്താവന നടത്തിയിരിക്കുകയാണെന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അംഗനവാടി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗിച്ച് വര്‍ദ്ധിച്ചിട്ടില്ലാ.. എന്‍ഫോഴ്‌സ്മെന്‍റ് പ്രവവര്‍ത്തനം വളരെ ശക്തം എന്ന് എം.ബി.രാജേഷ് പറഞ്ഞു എന്നതാണ് പ്രചരണം. മെട്രോമാന്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ മധു കരോട് എന്ന വ്യക്തി പങ്കുവെച്ച പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –

Facebook Post Archived Screenshot 

എന്നാല്‍ മന്ത്രി എം.ബി.രാജേഷ് ഇത്തരമൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

തേങ്ങക്കൊല മീഡിയ എന്ന വാട്ടര്‍മാര്‍ക്കുള്ള പോസ്റ്ററാണ് പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പേജ് ഇന്‍സ്റ്റാഗ്രാമില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും തേങ്ങക്കൊല മീഡിയ എന്ന പേജ് കണ്ടെത്താന്‍ കഴിഞ്ഞു. ഇവര്‍ 2025 ഫെബ്രുവരി 26നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചിട്ടില്ലാ.. എന്‍ഫോഴ്‌സ്മെന്‍റ് പ്രവര്‍ത്തനം വളരെ ശക്തം എന്ന് എം.ബി.രാജേഷ് പറഞ്ഞു എന്നതാണ് പേജില്‍ പങ്കുവെച്ചിരിക്കുന്ന വാര്‍ത്ത. ഇതില്‍ അംഗനവാടി എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലാ എന്നും വ്യക്തമാണ്.

യഥാര്‍ത്ഥ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് –

Instagram Post Archived Screenshot 

എം.ബി.രാജേഷിന്‍റെ പ്രസ്താവനയെ കുറിച്ച് ഗൂഗിള്‍ കീ വേര്‍‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും മലയാളം മീ‍ഡിയ ലൈവ് എന്ന ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞു. സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നുണ്ടോ എന്ന ഒ.എസ്.അംബിക എംഎല്‍എയുടെ ചോദ്യത്തിന് ജനുവരി 23ന് നിയമസഭയില്‍ മന്ത്രി എം.ബി.രാജേഷ് നല്‍കിയ ഉത്തരമാണിത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യമില്ലായെന്നായിരുന്നു എം.ബി.രാജേഷിന്‍റെ മറുപടി. വാര്‍ത്തയില്‍ എവിടെയും അംഗനവാടി വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ഉപയോഗം എന്ന് പരാമര്‍ശം നടത്തിയിട്ടില്ലായെന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

നിഗമനം

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് നിയസഭയില്‍ ഇല്ലായെന്ന് മറുപടി നല്‍കിയതിനെ കുറിച്ചുള്ള വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അംഗനവാടി കുട്ടികള്‍ക്കിടയില്‍ എന്നത് പോസ്റ്ററില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:അംഗനവാടി വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചിട്ടില്ലാ എന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading