
വിവരണം
യുഡിഎഫിന് കിട്ടയ അത്രയും വോട്ട് ഞങ്ങള്‍ക്ക് കിട്ടാത്തത് കൊണ്ടാണ് ജയിക്കാന്‍ കഴിയാത്തതെന്ന് പാലക്കാട് തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഇ.പി.ജയരാജന്‍റെ പ്രതികരണം എന്ന തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തോറ്റതിന്‍റെ രഹസ്യം കണ്ടെത്തി എന്ന തലക്കെട്ട് നല്‍കി മൊഹമ്മദ് ജാഫര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇ.പി.ജയരാജന്‍റെ പ്രതികരണം ഏത് തെരഞ്ഞെടുപ്പിനെ കുറിച്ചാണ്? വസ്‌തുത അറിയാം..
വസ്‌തുത ഇതാണ്
ആദ്യം തന്നെ പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും 2022 മെയ് എട്ടിന് മീഡിയ വണ്‍ സംപ്രേക്ഷണം ചെയ്ത വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. പ്രമോദ് രാമന്‍ ഇ.പി.ജായരാജനെ അഭിമുഖം ചെയ്യുന്ന എഡിറ്റോ റിയല്‍ എന്ന എന്ന പരിപാടിയാണിത്. വീഡിയോയുടെ 04:30 മിനിറ്റില്‍ ചോദ്യം ഇങ്ങനെയാണ് “കഴിഞ്ഞ തവണ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പിഴവ് പറ്റിയോ?” ഇതിന് ഉത്തരമായി “സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പിഴവ് പറ്റിയതായി ഞങ്ങള്‍ കരുതുന്നില്ലാ.. നല്ല സ്ഥാനാര്‍ത്ഥിയായിരുന്നു. നല്ല ജനകീയനായ ഒരു ഡോക്ടര്‍ തന്നെയാണ് അന്ന് സ്ഥാനാര്‍ത്ഥിയായത്.”
യുഡിഎഫിന് കിട്ടയ അത്രയും വോട്ട് ഞങ്ങള്‍ക്ക് കിട്ടിയില്ലാ.. ഞങ്ങള്‍ അതിനെക്കാള്‍ കൂടുതല്‍ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചു.. ആ പ്രതീക്ഷിച്ച വോട്ട് മുഴുവന്‍ ഞങ്ങളുടെ വോട്ടാക്കി മാറ്റാന്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞില്ലാ.. എന്നാണ് അദ്ദേഹത്തിന്‍റെ വാക്കുകളുടെ പൂര്‍ണ്ണരൂപം.
അതായത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഡോ. ജോ ജോസഫായിരുന്നു എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാാര്‍ത്ഥി. എന്നാല്‍ അവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഉമ തോമസായിരിന്നു വിജയിച്ചത്. ഇതെ കുറിച്ചാണ് ഇ.പി.ജയാജനോട് ചോദ്യം ചോദിച്ചതും അദ്ദേഹം മറുപടി പറഞ്ഞത്.
മീഡയവണ്‍ അഭിമുഖം :
നിഗമനം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ കുറിച്ചാണ് ഇ.പി.ജയരാജന്‍ പ്രതികരിച്ചത്. എന്നാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിനെ കുറിച്ചുള്ള പ്രതികരണം എന്ന രീതിയില്‍ തെറ്റ്ദ്ധരിപ്പിക്കും വിധം അപൂര്‍ണ്ണമായ വീഡിയോയാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:ഈ പ്രതികരണം ഇ.പി.ജയരാജന്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് നടത്തിയതാണോ? വസ്‌തുത അറിയാം..
Written By: Dewin CarlosResult: Misleading
